ക്ല ബ് പ്രവർത്തനങ്ങൾ.

Schoolwiki സംരംഭത്തിൽ നിന്ന്
17:34, 10 നവംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shghsbhm (സംവാദം | സംഭാവനകൾ) (' *ലാംഗ്വേജ് അക്വിസഷന്‍സ് പ്രോഗ്രാമിന്റെ ഭാഗമ…' താൾ സൃഷ്ടിച്ചിരിക്കുന്നു)
  • ലാംഗ്വേജ് അക്വിസഷന്‍സ് പ്രോഗ്രാമിന്റെ ഭാഗമായി ഇംഗ്ളീഷ് സംസാരിക്കാന്‍ താല്പര്യമുള്ള കുട്ടികളുടെ ഗ്രൂപ്പുണ്ടാക്കി ടീച്ചേഴ്സിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കുന്നു.
  • ഒരു വിഷയത്തില്‍ തല്‍സമയം പ്രസംഗം പറയാന്‍ അവസരം അസംബ്ളിയില്‍ നല്‍കുന്നു.
  • ഭാഷാനൈപുണി വര്‍ദ്ധിപ്പിക്കാനായി ആനുകാലിക വിഷയങ്ങളില്‍ സംവാദങ്ങള്‍ സംഘടിപ്പിക്കുന്നു.
  • പത്രപാരായണം,പ്രസംഗപരിശീലനപരിപാടികള്‍ തുടങ്ങിയവയൊക്കെ സംഘടിപ്പിക്കുന്നു.
  • ഇംഗ്ളീഷ് ഡെ' ആചരിക്കുകയും വൈവിധ്യമാര്‍ന്ന പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.
  • ഗണിതശാസ്ത്ര ക്ളബ് രണ്ടു കൈയെഴുത്തുമാസികകള്‍ -ഭാരതീയ ഗണിതശാസ്ത്രജ്ഞര്‍,ഗണിതസാഗര്‍ എന്നിവ പ്രസിദ്ധീകരിച്ചു. സ് കൂള്‍തല ഗണിതഎക്സിബിഷന്‍, ഗണിതക്വിസ്,സെമിനാറുകള്‍,ഓണത്തിനു ഗണിത അത്തപ്പൂക്കളമത്സരം തുടങ്ങിയവ സംഘടിപ്പിക്കുന്നു. ഗണിതശാസ്ത്രമേളയില്‍ ജ്യോമട്രിചാര്‍ട്ട്, സ്റ്റില്‍ മോഡല്‍, അതര്‍ ചാര്‍ട്ടുകള്‍, പ്രോജക്ട്,ക്വിസ് ഇവയ്ക്ക് സബ് ജില്ലാതലത്തില്‍ കുട്ടികള്‍ സമ്മാനം നേടിയിട്ടുണ്ട്. ഗണിതമൂലകള്‍ ക്ളാസിലുണ്ട്. ചാര്‍ട്ടുകള്‍,ക്യാരിബാഗുകള്‍, മോഡലുകള്‍ ഇവ നിര്‍മ്മിക്കുന്നു.
  • സയന്‍സ് ക്ളബിന്റെ ആഭിമുഖ്യത്തില്‍ ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. മികച്ച ശാസ്ത്രമാസികയ്ക്ക് ജില്ലാതല സമ്മാനം നേടി. ക്ളബ് അംഗങ്ങള്‍ തയ്യാറാക്കിയ ശാസ്ത്രനാടകം ജില്ലാതലസമ്മാനത്തിന് അര്‍ഹമായി. സി.വി.രാമന്‍ ഉപന്യാസമത്സര, ഗവേഷണപ്രോജക്ട്, ശാസ്ത്രസെമിനാര്‍ തുടങ്ങിയ മേഖലകളില്‍ജില്ലാ,സ്റ്റേറ്റ് തലത്തില്‍ വിജയം നേടി. ക്ളബ് അംഗങ്ങളുടെ നേതൃത്വത്തില്‍ ശാസ്ത്രകോര്‍ണര്‍ ഓരോ ക്ളാസിലും സംഘടിപ്പിക്കുന്നു.
"https://schoolwiki.in/index.php?title=ക്ല_ബ്_പ്രവർത്തനങ്ങൾ.&oldid=103749" എന്ന താളിൽനിന്ന് ശേഖരിച്ചത്