കെ.എം.ഒ.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
ഇലക്ഷന്‍ 2010-11

2010-2011 വര്‍ഷത്തിലെ സ്കൂള്‍ പാര്‍ലമെന്റ് വളരെ ഗംഭീരമായി നടത്തുവാന്‍ കഴിഞ്ഞു. ഇലക്ട്രോണിക് വോട്ടിംങ് യന്ത്രം ഉപയോഗിച്ചുള്ള രണ്ടാമത്തെ തിരഞ്ഞെടുപ്പായിരുന്നു ഇത്. ഓരോ വിദ്യാര്‍ത്ഥിയും തന്റെ തിരിച്ചറിയല്‍ കാര്‍ഡുമായി വന്ന് വളരെ ആവേശത്തോടെയും,അച്ചടക്കത്തോടെയും തന്റെ സമ്മതിദാനം രേഖപ്പെടുത്തി.ഒരു പോളിംങ് സ്റ്റേഷനില്‍ ഉണ്ടായിരിക്കേണ്ട എല്ലാ സജ്ജീകരണങ്ങളും , അതായത് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, അവര്‍ക്ക് വേണ്ട ഭൗതിക സൗകര്യങ്ങള്‍ എല്ലാം ലാബില്‍ ഒരുക്കിയിരുന്നു. ഒരു ഇലക്ഷന്‍ പ്രതീതി തന്നെ ഇത് എല്ലാവരിലും ഉളവാക്കി. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കൈ വിരലുകളില്‍ ഉള്ള മഷിയില്‍ നോക്കി ആവേശം കൊണ്ടു.


സ്കൂള്‍ യുവജനോത്സവം- 2010-11 KMO HSS Koduvally 11/10/2010---14/10/2010.

  ഈ വര്‍ഷത്തെ സ്കൂള്‍ യുവജനോത്സവം നാല് ദിവസങ്ങളിലായി വളരെ ഭംഗിയയി നടത്തുവാന്‍‍ ഞങ്ങള്‍‍‍‍‍‍‍‍ക്ക് കഴിഞ്ഞു. സ്റ്റേജിന പരിപാടികള്‍‍ രണ്ട് ദിവസവും, സ്റ്റേജിതര പരിപാടി രണ്ട് ദിവസവുമായിട്ടാണ് നടത്തിയത്. വിദ്യാര്‍‍‍‍‍ത്ഥികളെ നാല് ഗ്രൂപ്പുകളായി തിരിച്ചു. യുവജനോത്സവ നടത്തിപ്പിനായി നല്ലൊരു പ്രോഗ്രാം കമ്മറ്റിയും,ഓരോ ഗ്രൂപ്പിനും ഗ്രൂപ്പ് കണ്‍വീനര്‍‍‍മാരും അവര്‍ക്ക് കീഴില്‍ മറ്റ് ടീച്ചേഴ്സും ഇവര്‍ക്ക് എല്ലാ        സഹായസഹകരണങ്ങളും നല്‍കികൊണ്ട്  നല്ലൊരു ജെ.ആര്‍. സി. ടീമും ഉണ്ടായിരുന്നു.കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഭംഗിയായി തന്നെ പരിപാടി നടത്തി. ഞങ്ങള്‍ക്ക് വേണ്ട എല്ലാ നിര്‍ദ്ദേശങ്ങളും നല്‍കി കൊണ്ട് ടീച്ചേഴ്സ് ഞങ്ങള്‍ക്കൊപ്പം എപ്പോഴും ഉണ്ടായിരുന്നു.

ഓരോ പരിപാടിയും ജഡ്ജ് ചെയ്യാന്‍ പ്രത്യേകം ജഡ്ജസ്സുണ്ടായിരുന്നു. വിധി നിര്‍ണ്ണയത്തില്‍ ‍‍‍‍‍‍‍ ഞങ്ങള്‍ വളരെ തൃപ്തരായിരുന്നു. പുതുമയേറിയ ഒത്തിരി വിഭവങ്ങളുമായി ഞങ്ങളുടെ കൊച്ചു കൂട്ടുകാരായ LP ക്കാരുടെ മത്സരേതര പരിപാടികള്‍ അവിസ്മരണീയമായിരുന്നു. സബ് ജില്ല കലോത്സവത്തിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ഞങ്ങള്‍.

UP വിഭാഗത്തിലെ ഒരു കൊച്ചു കൂട്ടുകാരിയുടെ ഒരു കവിത ഇവിടെ ഉള്‍പ്പെടുത്തട്ടെ.

കവിത

നദികള്‍ക്ക് പറയാനുളളത്

നദികളുടെ മാറില്‍ മാനവര്‍ തന്നു മാലിന്യത്തിന്‍ കുമ്പാരങ്ങള്‍ അറിയുക നിങ്ങള്‍, അറിയുക നദികള്‍ നാടിനു സമ്പത്ത് അരുതേ, അരുതേ കൊല്ലരുതേ എന്‍ പ്രാണനേ, നദികള്‍ ജീവന്‍ സമ്പത്ത് ..


എന്നുടെ മാറില്‍ മാനവരിന്ന് മാലിന്യങ്ങള്‍ സൂക്ഷിക്കുന്നു ഇന്നാരറിയും എന്നുടെ തേങ്ങല്‍.......... ഇന്നാരറിയും എന്നുടെ നൊമ്പരങ്ങള്‍ ദൈവം തന്ന എന്‍ ജീവനെ- നിങ്ങള്‍ തകര്‍ത്തീടല്ലേ


ജീവികള്‍ക്കു ഞാന്‍ വഴികാട്ടിയായി- ദാഹജലമായി, എന്നിട്ടും എന്‍- മാറില്‍ മാലിന്യങ്ങള്‍ സൂക്ഷിക്കുന്നു. ഓര്‍ക്കുക, നിങ്ങള്‍, ഓര്‍ക്കുക. നദികള്‍ നാടിന്‍ സമ്പത്ത്