എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
ഈ വർഷത്തെ (2019-20) സോഷ്യൽ സയൻസ് ക്ലബിന്റെ പ്രവർത്തനം ശ്രീമതി സീന ടീച്ചറിന്റെ നേതൃത്വത്തിൽ ആരംഭിച്ചു,വാട്സ്ആപ് ഗ്രൂപ്പ് തുടങ്ങുകയും ദിനാചരണങ്ങൾ നടത്താൻ തീരുമാനിക്കുകയും ചെയ്തു.അതിന്റെ ഭാഗമായി ഓഗസ്റ്റ് 6,9 ദിവസങ്ങൾ ഹിരോഷിമ നാഗസാക്കി ദിനാചരണം ഓൺലൈൻ ആയി നടത്തി .കുട്ടികളോട് സഡാക്കോ കൊക്കുകൾ നിർമ്മിക്കാൻ ആവശ്യപ്പെട്ടു, അണു  ബോംബിന്റെ ഭീകരതയും യുദ്ധത്തിന്റെ ദുരിത മുഖവും സംബന്ധിച്ച പ്രസന്റേഷൻ തയ്യാറാക്കി കുട്ടികൾക്ക് ഗ്രൂപുകളിൽ അയച്ചു കൊടുത്തു. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങളുടെ ഔർ വീഡിയോ തയ്യാറാക്കി ,കൂടാതെ ദേശീയ പതാക നിർമ്മിക്കാനും ദേശഭക്തി ഗാനം ആലപിക്കാനും ഓൺലൈൻ പ്ലാറ്റഫോമിൽ അവസരമൊരുക്കി സ്വാതന്ത്ര്യ സമരത്തിന്റെ പ്രാധാന്യം,സ്വാതന്ത്ര്യ സമര സേനാനികളുടെ മഹത് വചനങ്ങൾ എന്നിവ ഉൾപ്പെടുത്തി പ്രസംഗമത്സരം സംഘടിപ്പിച്ചു കുട്ടികളുടെ പ്രവർത്തനങ്ങൾ കോർത്തിണക്കിയ വീഡിയോ നിർമ്മിച്ചു