ജി.എം.എൽ.പി.എസ്. പന്തലൂർ
{{Infobox AEOSchool
| സ്ഥലപ്പേര്= മലപ്പുറം
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂൾ കോഡ്= 18542
| സ്ഥാപിതവർഷം=
| സ്കൂൾ വിലാസം= കടമ്പോട്പി.ഒ,
മലപ്പുറം
| പിൻ കോഡ്= 676521
| സ്കൂൾ ഫോൺ=
| സ്കൂൾ ഇമെയിൽ=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= മഞ്ചേരി
| ഭരണ വിഭാഗം=ഗവൺമെന്റ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാർത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രധാന അദ്ധ്യാപകൻ= ജയശ്രീ കെ പി
| പി.ടി.ഏ. പ്രസിഡണ്ട്= അബ്‌ദുൽ അസീസ്
| സ്കൂൾ ചിത്രം= 18546-sample<ref>
ഉള്ളടക്കം
'
ഈ സ്കൂൾ സ്ഥാപിതമായത്
ചരിത്രം
പന്തല്ലൂർ മേഖലയിലെ പ്രഥമ വിദ്യാലയമാണ് ഇന്ന് കടമ്പോട് സ്ഥിതി ചെയ്യുന്ന ജി എം എൽ പി സ്ക്കൂൾ ഒരു നുറ്റാണ്ടുമുമ്പേ 1884 ൽ മുടിക്കോട് ഒടുവൻകുന്ന് കോളനിയുടെ വടക്കു കിഴക്കു ഭാഗത്തായിരുന്നു ഇത് ആദ്യം സ്‌ഥാപിക്കപ്പെട്ടത്. ആദ്യം ഓത്തുപള്ളിയായിട്ടായിരുന്നു തുടക്കം അന്നത്തെ ബ്രിട്ടീഷ് സർക്കാർ ഓത്തു പള്ളികളെ സ്കുളുകളാക്കി മാറ്റാൻ പ്രോത്സാഹിപ്പിക്കുന്ന കാലഘട്ടമായിടുന്നു അത്. അങ്ങനെ ഈ ഓത്തുപള്ളി സ്‌കൂളായി. അന്നത്തെ കാലത്ത് ഈ ദേശക്കാർ വെള്ളത്തിന് ആശ്രയിച്ചിരുന്നത് പ്രധാനമായും കടലുണ്ടിപുഴയെ ആയിരുന്നതിനാൽ വെള്ളം യഥേഷ്ടം ലഭിക്കുന്ന കടമ്പോട്ടേക്ക് സ്‌കൂൾ മാറ്റി സ്‌ഥാപിക്കപ്പെട്ടു. 1887 ൽ പുതിയ കെട്ടിടം പ്രവർത്തനക്ഷമമായി. അതിന്റെ നിർമ്മാണ ഘട്ടത്തിൽ തെക്കുമ്പാട് മദ്രസയിലായിരുന്നു താൽക്കാലികഅധ്യാപനം. 1921 കാലഘട്ടത്തിൽ ദേശത്തു മലബാർലഹള കൊടുമ്പിരികൊള്ളുമ്പോൾ ബ്രിട്ടീഷ്കാർ ദേശത്തു പുരുഷന്മാരെ ജയിലിലടക്കുകയോ നാടുകടത്തുകയോ ചെയ്തതിനാൽ പല കുടുംബങ്ങളും അനാഥമാവുകയും രക്ഷിതാക്കളില്ലാത്ത കുട്ടികൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാതെ വിഷമിക്കുകയും ചെയ്തതായി പറയപ്പെടുന്നു. തുടക്കത്തിൽ ഒന്ന് മുതൽ അഞ്ചുവരെ ക്‌ളാസുകളാണ് എവിടെ പ്രവർത്തിച്ചിരുന്നത് മദാരി കുന്നത്തൊടി മൊയ്തീൻമാസ്റ്റർ , മുടിക്കോട്ടെ അലവി മൊല്ലാക്ക എന്നിവർ ആദ്യകാല അധ്യാപകനായിരുന്നു പെണ്ണുത്താത്തന്റെ സ്കൂൾ എന്നായിരുന്നു നാട്ടുകാർ സ്‌കൂളിനെ വിളിച്ചിരുന്നത്, മഞ്ചേരി കുരിക്കൾ മാരുടേതായിരുന്നു സ്‌കൂൾ എന്നത് കൊണ്ട് സ്‌കൂളിന്റെ പ്രവർത്തനത്തിന് പ്രചോദനമേകികൊണ്ട് മഞ്ചേരിയിൽ നിന്നും ഹസ്സൻകുട്ടി കുരിക്കൾ ഇടക്കിടെ സ്‌കൂൾ സന്ദർശിക്കുമായിരുന്നു എന്ന് പഴമക്കാർ പറയാറുണ്ട് പരീക്ഷ നടത്തിപ്പിനായി സായിപ്പും പ്രത്യേകം വസ്ത്രം ധരിച്ച ശിപായിയും മഞ്ചേരിയിൽ നിന്ന് എത്തിയിരുന്നു പന്തല്ലൂർ പള്ളിപ്പടി ചക്കിപ്പറമ്പൻ മുഹമ്മദ് എന്ന കുഞ്ഞാൻമുസ്ല്യാർ , മുടിക്കോട് മദരി പള്ളിയിയാലിൽ മുഹമ്മദ് ഹാജി എന്നിവർ ഈ സ്‌കൂളിലെ ആദ്യ പഠിതാക്കളായിരുന്നു. പ്രസിദ്ധ സാഹിത്യകാരനും ആക്ടിവിസ്റ്റുമായിരുന്ന സിവിക് ചന്ദ്രൻ ഇവിടെ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭൗതിക സാഹചര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
നേർക്കാഴ്ച്ച