ഉള്ളടക്കത്തിലേക്ക് പോവുക

വി.എച്ച്.എസ്.എസ്. ഇരുമ്പനം/ സ്കൂൾ വാർത്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്

യുവജനോല്‍സവം ഗംഭീരമായി.

ഈ വര്‍ഷത്തെ യുവജനോല്‍സവ പരിപാടികള്‍ പൂര്‍വ്വാധികം ഭംഗിയായി സെപ്റ്റംബര്‍ 29,30,ഒക്ടോബര്‍ 1 തിയതികളില്‍ നടന്നു. 29-ന് രചനാ മല്‍സരങ്ങളും 30,1 തിയതികളില്‍ സ്റ്റേജ് പരിപാടികളും നടന്നു. സമാപന ദിവസമായ വെള്ളിയാഴ്ച്ചത്തെ പൊതുസമ്മേളനം ട്രാക്കോ കേബിള്‍ ഡിവിഷണല്‍ മാനേജര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ വി.എ. തമ്പി, പി.ടി.എ പ്രസിഡന്റ് സുരേന്ദ്രന്‍, മെമ്പര്‍ സതീശന്‍, അധ്യാപിക എ.ജെ. സുജ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.



അവാര്‍ഡ് ഫെസ്റ്റ് നടന്നു

2009-2010 അധ്യയന വര്‍ഷം പഠനത്തില്‍ മികവ് പ്രകടിപ്പിച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിനായി അവാര്‍ഡ് ഫെസ്റ്റ് 2010 നടന്നു. പിറവം MLA ശ്രീ. എം.ജെ.ജേക്കബ്ബ് മുഖ്യാഥിതിയായിരുന്നു. കഴിഞ്ഞ SSLC പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ റിമല്‍ മാത്യു, അമല്‍ കെ. ആര്‍. എന്നിവര്‍ക്കും 5 മുതല്‍ 12 വരെ സ്റ്റാന്റേര്‍ഡുകളില്‍ മികച്ച വിജയം നേടിയ മറ്റു വിദ്യാര്‍ത്ഥികള്‍ക്കും PTA-യുടെയും, മാനേജ്മെന്റിന്റെയും, അധ്യാപകരുടെയും, മറ്റ് അഭ്യുദയകാംഷികളുടെയും വകയായി അവാര്‍ഡുകള്‍ നല്‍കി.


ഓണാഘോഷം

മാവേലി നാടുവാണ നല്ലകാലത്തിന്റെ ഓര്‍മ്മകളുണര്‍ത്തിക്കൊണ്ട് സ്ക്കൂളില്‍ ഓണാഘോഷം നടന്നു. ഓണപ്പാട്ടുകളും നാടന്‍ കലാ പരിപാടികളും അവതരിപ്പിക്കപ്പെട്ടു. സ്ക്കൂള്‍ മുറ്റത്തു് അന്‍പതോളം കുട്ടികളുടെ തിരുവാതിര നടന്നു. എല്ലാ ക്ലാസ്സുകളിലും മല്‍സരാടിസ്ഥാനത്തില്‍ പൂക്കളങ്ങളൊരുക്കി. ആണ്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി വടം വലി മല്‍സരം നടന്നു. പെണ്‍ കുട്ടികള്‍ക്കും അധ്യാപികമാര്‍ക്കുമായി കസേര കളി നടത്തി. മാവേലിത്തമ്പുരാന്‍ പ്രജകളെക്കാണാന്‍ നേരത്തെ തന്നെ എഴുന്നള്ളി. എല്ലാവര്‍ക്കും പായസ വിതരണവും നടന്നു.












WEB SITE INAUGURATED 

The newly created website of this school was inaugurated by the Deputy Director (Edn), Ernakulam , Mr.M.D.MURALI AT 10 AM on 6-6-08. A number of dignitaries like Mr. K.R.Mohanan (Bar Association), Mrs. K.Chandra(DEO Ernakulam), Mr. M.I. Jos (Manager, VHSS Irimpanam)Mr. E.V.Thankappan(President, Thiruvamkulam Panchayath), Mrs. Chandrika Devi(Member, Block Panchayath) Mr. Chandran Kunnappilly ,( P.T.A. President), Mr.Prince (SPACE) were also present on the auspicious occasion. .