പഞ്ചായത്ത് എച്ച് എസ് പത്തിയൂർ
പഞ്ചായത്ത് എച്ച് എസ് പത്തിയൂർ | |
---|---|
വിലാസം | |
പത്തിയൂര്‍ ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
07-10-2010 | PHS PATHIYOOR |
പത്തിയൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ മാനേജ്മെന്‍റില്‍ പ്രവര്‍ത്തിച്ചിരുന്ന പൊതു വിദ്യാലയമായ പഞ്ചായത്ത് ഹൈസ്ക്കൂള്‍, പത്തിയൂര്‍ 2009- 2010 അദ്ധ്യയന വര്‍ഷം സര്‍ക്കാര്‍ ഏറ്റെടുത്തു.
ചരിത്രം
പത്തിയൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ മാനേജ്മെന്‍റില്‍ 1955 ജൂണില്‍ ഒരു അപ്പര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്. 1968 - 69 ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പി.റ്റി.എയും മാനേജ്മെന്‍റ് സമതിയുമാണ് സ്കൂളിന്‍റെ ദൈനംദിന പുരോഗതിക്ക് നിദാനം. 2000 മുതല്‍ സ്കൂളിലെ അദ്ധ്യാപക നിയമനങ്ങള്‍ പി.എസ്.സി വഴിയാണ് നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്. അദ്ധ്യാപകരുടെ അര്‍പ്പണമനോഭാവത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ അക്കാദമിക നിലവാരം ദൈനംദിനം മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. 2009- 2010 അദ്ധ്യയന വര്‍ഷം സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.
ഭൗതിക സൗകര്യങ്ങള്‍
വളരെ പരിമിതമായ ഭൗതികസാഹചര്യങ്ങളിലൂടെയാണ് ആരംഭം എങ്കിലും ഇന്ന് ഏറെ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ്, എം.പി., എം.എല്‍.എ., പ്രദേശിക വികസന ഫണ്ട്, മാനേജ്മെന്‍റില്‍ നിന്നുള്ള മെയിന്‍റനന്‍സ് ഫണ്ട്, എസ്.എസ്.എ. ഫണ്ട് ഇവയെല്ലാം സമാഹരിച്ചാണ് ഇത് സാധ്യമായത്. 8 കെട്ടിടങ്ങളിലായി മെച്ചപ്പെട്ട 20 ക്ലാസ് മുറികള്‍, ലൈബ്രറി, സയന്‍സ് ലബോറട്ടറി, ഐ.റ്റി ലബോറട്ടറി, സ്മാര്‍ട്ട് ക്ലാസ്സ് റൂം എന്നിവ സ്കൂളില്‍ പ്രവര്‍ത്തനസജ്ജമാണ്. ഇത് കൂടാതെ മെച്ചപ്പെട്ട ജലവിതരണ സംവിധാനവും ടോയിലറ്റ് സൗകര്യവും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. വിവിധ ക്ലബ്ബുകള്‍
കല, കായികം, പ്രവര്‍ത്തിപരിചയം ഇങ്ങനെ പാഠ്യേതര വിഷയങ്ങളില്‍ കുട്ടികള്‍ക്ക് മതിയായ പരിശീലനം നല്‍കുന്നു. ഈ രംഗങ്ങളില്‍ സംസ്ഥാനതല പ്രതിഭകളെ വരെ സൃഷ്ടിക്കുവാന്‍ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളെ വിവിധ തലങ്ങളിലുള്ള കായികം, കലോല്‍സവം, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര പ്രവര്‍ത്തിപരിചയ ഐ.റ്റി മേളകളിലും സ്ഥിരമായി പങ്കെടുപ്പിക്കുന്നതിന് അവസരം സൃഷ്ടിക്കുന്നു.
- സ്റ്റുഡന്റ് സ്കൂള്‍ ഐ.റ്റി. കോര്‍ഡിനേറ്റര്‍ സംഗമം 2010 ആഗസ്റ്റ് 26, 27
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1955 - 1986 | സി. രത്നമ്മ |
1986 - 1992 | പി.വി. എബ്രഹാം |
1992 - 1997 | റ്റി.എച്ച്. ബീവി |
1997 - 2004 | കെ.സി. വിജയലക്ഷ്മിയമ്മ |
2004 - 2004 | എന്‍.വിജയന്‍ |
2004 - 2007 | ജി. ഇന്ദിര |
2007 - | ജോര്‍ജ് വര്‍ഗ്ഗീസ് |
പ്രശസ്തരായ പൂര്‍വ വിദ്യാര്‍ത്ഥികള്‍
പത്തിയൂര്‍ ഗോപിനാഥന്‍ - കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സിലറായി സേവനം ചെയ്തു.
ഡോ. അച്യുതന്‍ പിള്ള – വൈദ്യശാസ്ത്രരംഗത്തെ അറിയപ്പെടുന്ന പ്രാക്ടീഷണര്‍.
ഡോ. അനിരുദ്ധന്‍ - മഹാഭാരതവിവര്‍ത്തനം നിര്‍വ്വഹിച്ച പ്രശസ്ത സാഹിത്യകാരന്‍.
എന്‍. സുകുമാര പിള്ള – ദേശീയ അവാര്‍ഡിന് അര്‍ഹനായ അദ്ധ്യാപകന്‍.
രാമപുരം ചന്ദ്രബാബു - ഇന്ന് അറിയപ്പെടുന്ന യുവ സാഹിത്യകാരന്‍.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.210491" lon="76.496188" zoom="18" width="350" height="350" selector="no" controls="small"> 9.210491, 76.496188, P H S Pathiyoor </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.