ഉള്ളടക്കത്തിലേക്ക് പോവുക

ജി. എഫ്.എച്ച്. എസ്. എസ്. പടന്നകടപ്പുറം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തീരം ഉണ്ടായത്

[[]] വലിയപറമ്പും അനുബന്ധദ്വീപുകളും കാസര്‍ഗോഡ് ജില്ലയുടെ സ്വപ്ന സൗന്ദര്യദേശമായി വര്‍ത്തിക്കുന്നത് പ്രകൃതിരമണീയതകൊണ്ടും തനതു പാരിസ്ഥിതിക പ്രത്യേകതകള്‍കൊണ്ടുമാണ്.ഈ തീരമുണ്ടായത് എപ്പോഴാണെന്ന് ആലോചിച്ചാല്‍ 460 കോടി വര്‍ഷമെന്ന ഭൂമീപ്രായത്തിലേക്കൊന്നും സഞ്ചരിക്കേണ്ടതില്ലെന്നു മാത്രമല്ല,വളരെ വളരെ അടുത്തകാലത്താണ് ഇതു രൂപീകൃതമായതെന്ന ഉത്തരത്തിലേക്കാവും ഭൗമശാസ്ത്ര പഠനങ്ങള്‍ നമ്മെ നയിക്കുക.

    വിവിധ സമുദ്ര ശാസ്ത്രങ്ങളോടൊപ്പം എര്‍ത്ത് സയന്‍സ് പഠനങ്ങളും തീരത്തിന്റെ    ഉദ്ഭവവുമായി ബന്ധപ്പെട്ട അനേകം തെളിവുകള്‍ കണ്ടെത്തി കഴിഞ്ഞു.

പതിനഞ്ചായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് നൂറുമീറ്ററോളം താഴ് ന്ന കടലായിരുന്നു നമുക്കുണ്ടായിരുന്നത്.തുടര്‍ന്നിങ്ങോട്ട് അതിന്റെ ജലനിരപ്പ് ക്രമാതീതമായി വര്‍ദ്ധിച്ചു വന്നു.6000 വര്ഷങ്ങള്‍ക്ക് മുമ്പ് ഇപ്പോഴുള്ളതിനേക്കാള്‍ 5മീറ്റര്‍ ഉയരം കൂടിയതായിരുന്നു,സമുദ്ര ജലനിരപ്പ്.അതിനുശേഷം വിപരീത പ്രവര്‍ത്തനമായ കടലിറക്ക പ്രതിഭാസത്തിന്റെ കാലഘട്ടത്തിന് ആരംഭമായി.കടലിറക്കപ്രതിഭാസത്തിന്റെ ഭാഗമായി നീരൊഴുക്കു കുറഞ്ഞ താഴ്ന്ന പ്രദേശങ്ങളില്‍പുതിയ മണല്‍കൂനകള്‍ ഉടലെടുക്കുകയുണ്ടായി. അവയ്ക്ക് ചുറ്റും പരന്ന് വിശാലമായി,കായല് പുഴകളെ സ്വീകരിക്കാന്‍ തയ്യാറായി.രണ്ടു മുവായിരം വര്‍ഷത്തോളം ഈ പ്രക്രിയ അനസ്വൂതമായി തുടരുന്നു.

    മുവായിരം വര്ഷങ്ങള്‍ക്ക് മുമ്പ്, എട്ടിക്കുളം കായലിനു കിഴക്കായി തീരം സ്ഥിതിചെയ്തിരുന്നതെന്ന് കേട്ടാല് വിശ്വസിക്കാന് പ്രയാസം തോന്നും.ഏഴിമലയ്ക്ക് തൊട്ട് തെക്ക് 

സ്ഥിതി ചെയ്യുന്ന മാടായി പ്രദേശം 600 വര്ഷങ്ങള്‍ക്കുള്ളില്‍ തന്നെ രണ്ട് സ്ഥലത്തേക്കെങ്കിലും മാറി വന്നതായാണ് കണക്ക്.തെക്കേക്കാട് ദ്വീപില്‍ നിന്നും 7 മീറ്റര് ആഴത്തില് കുഴിച്ചെടുത്ത ചിപ്പിത്തോട് പഠനത്തിനു വിധേയമാക്കി.അതിന‍് 2800 വര്ഷമാണ‍് പ്രായമെന്ന് നിര്‍ണ്ണയിച്ചപ്പോള്‍ തന്നെ തുരുത്തും അതിനു പടിഞ്ഞാറുള്ള ഭാഗവും വെള്ളത്തിനടിയിലായിരുന്നെന്നും ഇവ ഉണ്ടായത് ദീര്ഘകാലത്തിനപ്പുറമല്ലെന്നും അനുമാനിക്കാന്‍ കഴിഞ്ഞു.

    ലഭ്യമായ തെളിവുകളെല്ലാം പരിശോധിച്ചാല് വലിയപറമ്പുള്പ്പെടുന്ന തീരത്തിനും ദ്വീപു സമൂഹത്തിനും 1500 വര്ഷത്തില്‍ കുറവുമാത്രമാണു പ്രായമെന്ന് വ്യക്തമാകും.

അതുകൊണ്ടുതന്നെ ഭൂമിശാസ്ത്രപരമായി കുറഞ്ഞ ആയുസ്സുള്ള സ്ഥലത്ത് ഉറപ്പുള്ള ഒരു ഹൃസ്വകാലസാംസ്കാരിക പാരിസ്ഥിതിക ചരിത്രം അവകാശപ്പെടാനുണ്ടാകും.മണ്ണ്, ജലം,വായു,കടല് എന്നിവയുടെ പാരിസ്ഥിതിക ബന്ധം ലോലവും എളുപ്പത്തില് തകരാന് സാധ്യതയുള്ളതിനാലും ഓരോ ഇടപെടല് നടത്തുമ്പോഴും ആഴത്തിലുള്ള ചിന്ത അനിവാര്യമായി മാറുകയാണ‍്.ഇവിടെ ഉണ്ടാകുന്ന ഏതോരു ചെറിയ തകര്ച്ചയും എന്നന്നേക്കുമായി ബാധിക്കുക ജനജീവിതത്തേയാണ‍്.അതിനാല് പാരിസ്ഥിതിക ബന്ധം തകര്ക്കാത്ത പ്രവര്‍ത്തനങ്ങളാണ‍് നമുക്കാവശ്യം

ദ്വീപ് കഥകളിലൂടെ.

      പരശുരാമന് മഴുവെറിഞ്ഞ് ഉണ്ടായതാണ‍് കേരളമെന്ന് പണ്ടു പണ്ടേ പറയുന്നുണ്ടെങ്കിലും ഇവിടെ നിലനില്ക്കുന്ന കഥകള് മറ്റുതരത്തിലാണ‍്. ലങ്കയിലേക്കു പോകുമ്പോള്‍ 

ആകാശമാര്ഗേ ഹനുമാന് കണ്ട കാഴ്ചകളില്‍ ഏറ്റവും സൗന്ദര്യമുള്ളത്,കടലില് കുളിക്കുന്ന അമ്മയും കുഞ്ഞുങ്ങളേയും പോലുള്ള തുരുത്തുകളേയാണ‍്.കുളിച്ചുകയറി അവര്‍ക്ക്

കൂടുതല്‍ കാഴ്ച കാണാന് വേണ്ടി കുന്നിന്റെ ഒരു കഷ്ണം ഇട്ടുകൊടുത്തിട്ടാണ‍് ലങ്കയിലേക്കു ഹനുമാന് പോയതെന്ന് ഇവിടുത്തുകാര്‍ വിശ്വസിക്കുന്നു.അമ്മ വലിയപറമ്പും
കുഞ്ഞുങ്ങള് ഇടയിലേക്കാട് തുടങ്ങിയ തുരുത്തുകളുമാണ‍്. കാഴ്ച കാണാനുള്ള കുന്ന് ഏഴിമലയും. അനുബന്ധ ദ്വീപുകളുമായി ബന്ധപ്പെട്ട മറ്റൊരു കഥ സ്ഥലനാമചരിത്രവുമായി ബന്ധപ്പെട്ടതാണ‍്
     ഉത്തര കേരളത്തിലെ കാവുകളില്‍ കെട്ടിയാടുന്ന പ്രധാന ദേവി ആര്യദേശത്ത് നിന്നും മരകലത്തിലൂടെ(കപ്പല്‍ പോലുള്ളത്)വന്നതായാണ് ഐതീഹ്യം.ഈ പ്രദേശത്തിന്‍റെ 

സൗന്ദര്യം കാരണം അതു കാണാനായി അഴിയിലൂടെ കായലിലേക്കിറങ്ങി.അപ്പോള്‍ വേലിയിറക്കത്തിന്റെ സമയമായിരുന്നു.കായലിലെ ഓരോ മാടിലും കാലുവെച്ച് സുരക്ഷിതമായാണ‍് ദേവി നടക്കുന്നത്.ഇന്നു കാണുന്ന വടക്കേകാട്ടിലാണ് ആദ്യം കാല്‍വെച്ചത്.പിന്നെ വടക്കേകാട്,തെക്കേകാട്.എന്നിവ കഴിഞ്ഞ് ഇടയിലേക്കാട് അടുത്തകാല്‍ വെക്കാന്‍ തുനിഞ്ഞപ്പോഴാണ് വേലിയേറ്റമുണ്ടായി അടുത്ത മാടുകാണാതെയായത്.മടക്കിയ കാലുമായി ദേവി കുറച്ചുനേരം വിഷമിച്ചു നിന്നു.അതിനു ശേഷം ദിവ്യശക്തിയാല്‍ മടക്കിയകാല്‍ നേരത്തേ മാടുണ്ടായിരുന്ന സ്ഥലത്ത് വെച്ചത്രെ അപ്പോള്‍ അതൊരു നല്ല നാടായി വന്നു.മടക്കിയ കാല്‍വെച്ച സ്ഥലമാണ‍് മാടക്കാല്‍.

     മുസ്ലീം സമുദായത്തിലെ ഒരു ശ്രേഷ്ടനായ വ്യക്തി-വലിയ്യ്-യുടെ മയ്യത്ത് തീരത്തടുത്ത ഒരു സ്ഥലമുണ്ട്.മതാചാര പ്രകാരം കബറടക്കം കഴിഞ്ഞപ്പോള്‍ പലതരം 

അത്ഭുതങ്ങള്‍ പിന്നീട്സംഭവിക്കയുണ്ടായി,അവിടെ ഒരു പള്ളിയും പണിതു.വലിയ്യ് എത്തിച്ചേര്‍ന്ന സ്ഥലം പിന്നീട് വലിയര ആയും വാമൊഴിയാല്‍ ഒരിയരയായതായും പറയപ്പെടുന്നു.ഇതേ സ്ഥലത്തിന് മറ്റൊരു ഐതീഹ്യം കൂടിയുണ്ട്.

      പൂമാല ഭഗവതി പണ്ടിവിടെ എത്തിച്ചേര്‍ന്നെന്നും ഈ ദേശത്തിന്റെ സൗഭാഗ്യം കണ്ട് സന്തോഷിച്ച് തപസ്സുനടത്തുകയും ചെയ്തത്രേ.ഭഗവതി ഒരു കാലില്‍ ആറു നൂറ്റാണ്ടു മുമ്പ്

പന്ത്രണ്ട് വര്‍ഷം തപസ്സു ചെയ്തതായി പറയപ്പെടുന്ന സ്ഥലത്ത് ഒരു അറ പണിതുവെന്നതാണ് വിശ്വാസം ഒരു കാലില്‍ അറ എന്നത് ഒരു അറയും പിന്നീട് ഒരിയരയായി മാറിയതായും ഐതിഹ്യം


'വലിയപറമ്പ

        അങ്ങ് കിഴക്ക് ഉയര്‍ന്ന മലകളും സമൃദ്ധമായ കാടുകളുമുള്ള സഹ്യപര്‍വ്വതത്തിന്റെ മടിത്തട്ടില്‍ വൈവിധ്യമാര്‍ന്ന സസ്യങ്ങളാല്‍ സമ്പന്നമായ ഇടനാടന്‍ കുന്നും അവയോടു

ചേര്‍ന്നു കിടക്കുന്ന വിശാലമായ പാടശേഖരവും കേരളത്തിന്റെ തനതു പ്രകൃതി വിഭവങ്ങളാണ്.ഇങ്ങ് പടിഞ്ഞാറ് ലക്ഷദ്വീപ് കടലിനോട് തൊട്ടുരുമ്മിക്കിടക്കുന്ന തീരദേശം ഭൂപ്രകൃതിയനുസരിച്ച് വളരെയേറെ പ്രാധാന്യമുള്ള ഒന്നാണ്.ഈ മേഖലയിലാണ് വലിയപറമ്പിന്റെ സ്ഥാനം.

     കാസര്‍ഗോഡ് ജില്ലയുടെ തെക്കേ അറ്റത്ത് 11  18   വടക്കേ അക്ഷാംശത്തിലും 75 10  കിഴക്കേ അക്ഷാംശത്തിലും സ്ഥിതി ചെയ്യുന്ന വലിയപറമ്പ
കേരളത്തിലെതന്നെഏറ്റവും വലിയ തീരദേശ പഞ്ചായത്താണ്.മൂഷിക രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന ഏഴിമലയ്ക്കും വടക്കു തൈക്കടപ്പുറം അഴിക്കും ഇടയില്‍ കവ്വായികായലിന്റെ  ഓളത്തലോടലും  കടലിന്റെ ആര്‍ത്തിരമ്പലും ഓരോ നിമിഷവുമേറ്റുവാങ്ങി 24 കിലോമീറ്റര്‍ നീളത്തില്‍ നീണ്ടു മെലിഞ്ഞ് കിടന്നുകൊണ്ട് പ്രകൃതിയുടെ ചഞ്ചലത ഉള്ളിലൊളിപ്പിച്ച് നിലകൊള്ളുന്ന വലിയപറമ്പ പ്രകൃതി സൗന്ദര്യത്തിന്റെ ഒരക്ഷയനിധിയാണ‍്.
     ഏതുസമയവും നാടിനേയും മനസ്സിനേയും കുളിര്‍പ്പിക്കാനെത്തുന്ന കടല്‍ക്കാറ്റ്,ചാഞ്ചാടിയാടുന്ന തെങ്ങോലകള്‍,കറപുരളാത്ത പഞ്ചാരമണല്‍പ്പരപ്പ്,കടലോര 

കാഴ്ചകള്‍,മുതുക് അല്പം കാട്ടിയുള്ള ഡോള്‍ഫിന്‍ സഞ്ചാരം,ഓളം തുള്ളുന്നതിനനുസരിച്ച് ചലിക്കുന്ന ചീനകള്‍,വലതുള്ളിപ്പായുന്ന മാലാന്‍ മീനുകള്‍,കാലിലിക്കിളി യായെത്തുന്ന പരല്‍മീനുകള്‍,ചേക്കേറാനെത്തുന്ന വെള്ളരിപക്ഷികളുടെ കൂട്ടപ്പറക്കല്‍,ഞണ്ടുതേടുന്ന കടല്‍പ്പക്ഷികള്‍.............കാണുന്തോറുമേറിടുന്ന വശ്യമനോഹാരിത............അതാണ‍് വലിയപറമ്പ.

     പരസ്പരം ഇഴുകിചേര്‍ന്ന് കുടചേര്‍ത്തുപിടിച്ച തെങ്ങോലകള്‍ നല്‍കുന്ന തണലാണ‍് ഇവിടുത്തെ മറ്റൊരു പ്രത്യേകത.മണ്ണിന‍് തെങ്ങ് അമ്മയും  തണല്‍ പുതപ്പുമാണ‍്.ആഗോളതാപനത്തിന്റെ കാലഘട്ടത്തില്  ഒട്ടുമിക്ക സ്ഥലവും ചുട്ടുപൊള്ളുമ്പോള്‍ ഇവിടെ കുടയില്ലാതെ നടക്കാം...കടലിന്റെ സാന്ത്വനസ്പര്ശം കൂട്ടിനുണ്ടാകുമപ്പോള്‍.ശരാശരി 1 മീറ്റര് സമുദ്ര നിരപ്പില് നിന്നും ഉയരത്തിലുള്ള ഈ പ്രദേശത്ത് മണ്ണിലെ ജലം ചൂടുകൊണ്ട് നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതില് ഒരു
പരിധിവരെ നിര്ണ്ണായക പങ്കുവഹിക്കുന്നത് മണ്ണിന്റെ ഈ തണല്‍പുതപ്പാണ‍്.
       വലിയപറമ്പില് നിരവധി പാടങ്ങളുണ്ട്.മൂന്നു വിളപ്പാടങ്ങള്‍ ഉള്‍പ്പെടുന്ന പാടത്തോട് ചേര്ന്ന് ചിലേടത്ത് 'ആവികള്‍' കാണാം അധികമായി വരുന്ന മഴവെള്ളം ഒഴുകിയെത്തുന്ന വലിയ ചതുപ്പുകളാണ‍് ആവികള് എന്ന പേരില് അറിയപ്പെടുന്നത്.വേനലിലെ ചെറുചൂട് കാരണം വൈകുന്നേരം ജലം ആവിയായി പോകുന്നതുപേലെ തോന്നുന്നതിതാണ‍് ഈ പേരു കൈവന്നത്.മുറിയനാവി,ചേറ്റാവി,താപുഞ്ചാവി തുടങ്ങിയ പേരിലറിയപ്പെടുന്ന ആവികള്‍ ഇവിടെ കാണാം.ശുദ്ധജല മത്സ്യങ്ങള്‍  ചതുപ്പു പക്ഷികള്‍

എന്നിവയുടെ ആവാസസ്ഥലമാണിത്.'ഉച്ചൂളിക്കുണ്ട് ' എന്ന പേരില്‍ പണ്ടിവിടെ ഒരു ആവിയുണ്ടായതായി പറയപ്പെടുന്നു.ഇതുമായി ബന്ധപ്പെട്ട നാടന്‍ പാട്ടുപോലും തലമുറകള്‍ കൈമാറിവരുന്നുണ്ട്.

                                      ഉച്ചൂളിക്കുണ്ടിലെ മീനേ
                                      പിടിച്ചോണ്ട് കൊട്ക്ക്ടാ രാമാ
                                       മുറിച്ചിറ്റ് വെക്ക്ണേ ജാനൂ....
                                       നല്ലോണം തിന്നണ്ടേ കുഞ്ഞീ
        ഇത്തരം ആവികളുടെ സംരക്ഷണം ജലസംരക്ഷണമാണെന്ന് തിരിച്ചറിഞ്ഞ് അനുഷ്ഠാനങ്ങളില് പോലും ഇവയ്ക്ക് സ്ഥാനം കല്‍പ്പിച്ചു പോന്നു.ഉത്സവത്തില്‍ ഒരു പ്രധാന ദേവനായി 'ആവിഗുളികനെ' കാണുമ്പോള്‍ പ്രകൃതി വിഭവത്തിന്റെ  പരിപാലനത്തിനപ്പുറം ആവാസവ്യവസ്ഥയുടെ മഹത് പ്രാധാന്യം ഊട്ടിയുറപ്പിക്കുകയാണ‍് ഇന്നാട്ടുകാര്.
        200 വര്ഷത്തിനു മുമ്പ് ഇവിടെ ആള്‍താമസം വിരലിലെണ്ണാവുന്നത് മാത്രമായിരുന്നു.സ്വാതന്ത്ര്യത്തിനു മുമ്പ് നൂറില്‍ കുറവ് കുടുംബങ്ങളെ ഉണ്ടായിരുന്നുള്ളൂ.മദിരാശി

സംസ്ഥാനത്തിന്റെ തെക്കന്‍ കാനറ ജില്ലയില് ഈ പ്രദേശം ഉള്‍പ്പെട്ടിരുന്ന സമയത്ത് 1930 ലെ റവന്യൂ സെറ്റില്മെന്റ് പ്രകാരം ഇവിടുത്തെ സ്ഥലം ചില മുസ്ലീം ജന്മി മാരുടെ കൈവശമെത്തിച്ചേര്ന്നു.പിന്നീട് ജന്മി കുടിയാന് സമരത്തിന്റെ കാലമായിരുന്നു.ഇവിടെ പോലീസ് പിക്കറ്റ് പോസ്റ്റ് പോലും സ്ഥാപിച്ചിരുന്നതായാണ‍് ചരിത്ര രേഖ.

         ഈ ഭൂമിയില് ആദ്യമായി താമസക്കാരായി എത്തിയത്  രാമന്തളിയില് നിന്നും ഏഴിമലയുടെ തെക്കുനിന്നുമുള്ള കുടുംബങ്ങളായിരുന്നു.ഇവര് പിന്നീട് മത്സ്യബന്ധനം

നടത്തുന്നതിനുവേണ്ടി കുടില് കെട്ടി സ്ഥിരതാമസം തുടങ്ങുകയായിരുന്നു.അവരുടെ പിന് തലമുറക്കാരായ മുക്കുവ കുടുംബങ്ങള്‍ ഇപ്പോഴുമുണ്ട്.സുസജ്ജമായ താമസവ്യവസ്ഥ വന്നുചേര്ന്നതു മുതല് നാനാ ജാതി മതസ്ഥരായകുടുംബങ്ങള്‍ വര്ദ്ധിച്ചു വന്നു.ഇതിനു ശേഷമാണ‍് അനുബന്ധദ്വീപായ ഇടയിലേക്കാട്ടിലേക്ക് താമസിക്കാന് ഇവിടുത്തെ ജനങ്ങള്‍ സ്ഥലം തെരെഞ്ഞെടുത്തത്.പുറത്താളില്‍ ഒരു കുടുംബം മാത്രമേ ഉണ്ടായിരുന്നുള്ളൂ.കൂടാളിയില് നിന്നും താനൂരില് നിന്നും എത്തിയവരും ഈ പട്ടികയില് പെടുന്നു.

          നീലേശ്വരം രാജവംശത്തിന്റെ ഇംഗിതപ്രകാരം കൊത്തിമുറിച്ച് നിര്മ്മിച്ച അഴിയാണ‍് വലിയപറമ്പിന്റെ വടക്കേ അതിര‍്.ഇവിടെ ജോലിക്കെത്തിയവരില്‍ ഒരു വിഭാഗം

ഇവിടെ താമസമാക്കിയതായും ചരിത്രരേഖകളില് തന്നെയുണ്ട്.നാട്ടുഭരണകാലത്ത് കുറ്റവാളികളെ കടത്തിയ സ്ഥലമായി ഇതിനെ പറയപ്പെടുന്നുമുണ്ട്.ഉപജീവനത്തിനായി എത്തിച്ചേര്ന്നവര് ഉള്‍പ്പെടെ 300 വര്ഷത്തിലധികമുള്ള കഥകള്‍ പറയാനുള്ള സ്ഥലമാണിതെന്ന് നിസ്സംശയം പറയാം

           പട്ടികജാതി,മാവില,തീയ്യ,മുസ്ലീം സമുദായങ്ങള്‍ ഇടകലര്ന്ന ഒരു സമ്മിശ്ര സംസ്കാരത്തിനു കേളികേട്ട നാടാണിത്.1978ല് രൂപീകൃതമായ വലിയപറമ്പ പഞ്ചായത്ത്

കാടുകളുടെ നാട്

               വലിയപറമ്പയും അനുബന്ധതുരുത്തുകളും,അങ്ങിങ്ങായി പൊന്തകളും കാടുകളും നിറഞ്ഞ പ്രദേശമായിരുന്നു. ഇതിനു പ്രധാനകാരണം കവ്വായികായലിന്റെ

പാരിസ്ഥിതിക പ്രത്യേകതകളാണ‍്.മഴക്കാലത്ത് ഒഴുകിയെത്തുന്ന മലപ്പിലും പൊലിപ്പുും പെട്ട് പശ്ചിമഘട്ടത്തിലേയും ഇടനാട്ടിലേയും പലതരം വിത്തുകള്‍ വലിയപറമ്പിലേയും തുരുത്തുകളിലേയും മണലിലാണെത്തിപ്പെടുന്നത്.വലിയ മഴക്കാലത്ത് ദ്വീപ് മുങ്ങിയതുപോലുള്ള അവസ്ഥ വന്നുചേര്ന്നിട്ടുണ്ടെന്ന് മുന് തലമുറയിലെ മുത്തശ്ശന്മാര് പറ‍‍ഞ്ഞതായി ഓര്ക്കുന്നവരുണ്ട്.ഒഴുകിയെത്തുന്ന ജൈവാംശം കൊണ്ട് ഫലഭൂയിഷ്ടമാകുന്ന ഈ പ്രദേശത്ത് വിത്തുമുളക്കാന് പ്രയാസമായിരുന്നില്ല.എന്നാല് ഇവിടുത്തെ തീരകാലാവസ്ഥയില് നിലനിന്നവ കുറച്ചെണ്ണം മാത്രമായിരുന്നു.

               മാവിലാകടപ്പുറം നല്ല കാടായിരുന്നു.പുനത്തില് എന്നറിയപ്പെടുന്ന പ്രദേശം പണ്ട് പുനംകൊത്തി(കാടുകൊത്തി) കത്തിച്ച് വളമാക്കി കൃഷിചെയ്തതായിരുന്നു.ഒരിയരയും

നല്ല കാടായിരുന്നു സമൃദ്ധമായ സസ്യശേഖരം കൊണ്ട് കാടായി മാറിയ തുരുത്തുകള്‍ക്ക് അതുമായി ബന്ധമുള്ള പേരും സിദ്ധിച്ചു .ഇരട്ടകളെ പോലുള്ള തെക്കേകാട്ടിലും വടക്കേകാ ട്ടിലും സ്വാതന്ത്ര്യത്തിനു മുമ്പ് ഇടതൂര്ന്ന കാടുണ്ടായിരുന്നു.മലന്തലപ്പില് നിന്നും വന്നുചേര്ന്ന ജൈനശേഷിപ്പുകളില് ഏറ്റവും അനുഗ്രഹീതമായത് ഇടയിലേക്കാടാണ‍്.

                നായുരുപ്പ്,പനച്ചി തുടങ്ങിയ ഇടനാട്ടില് പോലും അപൂര്വ്വമാണെന്നിരിക്കെ ഇവിടുത്തെ തുരുത്തുകളില് ഇവ സാധാരണമാണ‍്.ഇടനാടന് ചെങ്കല്‍ കുന്നിന്റെ മാത്രം 

സസ്യമായ ചുവന്ന മോതിരവള്ളി,വെള്ളക്കാശാവ് എന്നിവ ഇവിടെയുള്ളത് ശാസ്ത്രം തന്നെ അദ്ഭുതത്തോടെയാണ‍് കാണുന്നത്.ആറ്റിലപ്പയും എരിഞ്ഞിയും ഉന്നവും കൂടുതലായി കാണുന്ന തീരദേശം കേരളത്തില് വേറെ ഇല്ലെന്നു തന്നെ പറയാം.കരിങ്ങോട്ട ഇപ്പോഴും അവശേഷിക്കുന്ന ഏക തീരദേശകാവ് ഇടയിലേക്കാടാണ‍്.വലിയപറമ്പില് നായുരുപ്പി നോടൊപ്പം മുരിക്ക്,വേപ്പ് എന്നിവയാണ‍് കൂടുതലായി വളര്ന്നിരുന്നത്.ഒരു നടത്തത്തില് നാനൂറിലധികം വ്യത്യസ്ഥമായ മരങ്ങളേയും ചെടികളേയും കണ്ടിരുന്ന പണ്ടുകാലത്തുനിന്നും ഇന്നത്തെ യാത്രയിലേക്കെത്തുമ്പോള് അവ പകുതിയിലും കുറവാണെന്ന കണക്കിലേക്കായിരിക്കും നാം എത്തിച്ചേരുക.

                 സസ്യവാവിധ്യത്തിന്റെ ഒരു ബൃഹത്തലമാണ‍് ജന്തുവൈവിധ്യത്തിന‍് അടിസ്ഥാനമാകുന്നത്.ഒരിക്കലും തീരത്തു പാടില്ലാത്ത ജന്തുക്കളുടെ സാന്നിധ്യം ഇവിടെയെത്തി

ച്ചേര്ന്നതും ഒഴുക്കില് പെട്ടുതന്നെയാണ‍്.60 വര്ഷത്തിനു മുമ്പ് തെക്കേകാട് നിവാസികള്‍ രാത്രിയില് കരയുന്ന ഒരു പ്രത്യേക ആടിനെ കാവിനുള്ളില്‍ കണ്ടു.അവര് നല്കിയ രൂപവിവരണത്തിന്റെ അടിസ്ഥാനത്തില് അത് കിഴക്കന് കാടുകളില് കാണുന്ന കേഴമാന്(Barking Deer)ആണെന്ന് മനസ്സിലാക്കിയിട്ടുണ്ട്.വടക്കേക്കാട്ടില്‍ കീരി,മുള്ളന്പന്നി,ഉടുമ്പ് എന്നിവ ഉണ്ടായിരുന്നതായും അവയെ പിടിച്ചതായും പറയപ്പെടുന്നു.അടുത്തകാലത്ത് തെക്കേക്കാട്ടില് നിന്നും ഒരു പെരുമ്പാമ്പിനെ പിടികൂടിയതായി വാര്ത്ത ഉണ്ടായിരുന്നു.പഠനങ്ങളില്‍ നിന്നും ഇടയിലേക്കാട്ടില് ഒരുതരം മീന്പിടിയന് പൂച്ച(Fishing Cat)ഉണ്ടായിരുന്നതായി മനസ്സിലാക്കികഴിഞ്ഞു.25 വര്ഷങ്ങള്ക്കിപ്പറം മുള്ളന്പന്നി,ഉടുമ്പ്,മീന്പിടിയന് പൂച്ച എന്നിവയെ കണ്ടതായി ആരും റിപ്പോര്ട്ട് ചെയ്തിട്ടില്ല.

                 പിലിക്കോട്(പുലിക്കോട് എന്ന് നാടന് പ്രയോഗം)ഭാഗത്ത് ഉണ്ടായിരുന്ന വന്യമായ പുലി കായലിന്റെ കിഴക്കന് തീരത്ത് ഏര്പ്പു പുഴവരെ എത്തിച്ചേര്ന്നതായി

പറയപ്പെടുന്നുണ്ട്.നല്ലകായലിന്റെ സ്വാഭാവിക സൂചകമായ നീര്ന്നായകള് കുറഞ്ഞ് വന്നിട്ടുണ്ടെന്ന് വലക്കാര് സാക്ഷ്യപ്പെടുത്തുന്നു.കായലിലെ നീര്ന്നായത്തറവാടെന്ന് വിശേഷിപ്പിക്കുന്ന കൊക്കാലില് ഇപ്പോള് വളരെ അപൂര്വ്വമായേ നീര്ന്നായയെ കാണാറുള്ളു...കൊക്കൈലിന്റെ സ്ഥിതി ഇതാണെങ്കില് മറ്റുള്ളവയുടെ കാര്യം പറയേണ്ടതില്ലല്ലോ!.

                 ഇന്നും സ്വാഭാവികമായി കുരങ്ങന്മാരെ കാണുന്നത് ഇടയിലേക്കാട്ടില്‍ മാത്രമാണ‍്.മറ്റുള്ള സ്ഥലത്ത് അപൂര്വ്വമായി 1-2 എണ്ണത്തം കണ്ടതായി പറയുന്നുണ്ട്.'ബോണറ്റ്

മെക്കാക്ക്' എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന നാടന് കുരങ്ങാണ‍് ഇവിടെയുള്ളത്.ഇടയിലേക്കാട് പോലെ മുഴുവന് കാടായിരുന്ന ഒരു സ്ഥലം പിന്നീട് 5 ഏക്കര് കാവു മാത്രമായി ലോപിച്ചപ്പോള് ഇത്തരം ജീവികള്‍ക്ക് ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധമാണെന്നാണ‍് ചിന്തിക്കുന്ന മൃഗമായ(ഹോമോസാപ്പിയന്സ് എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന) മനുഷ്യന് ആലോചിക്കേണ്ടി വരിക.വേനല് കാലത്തു മാത്രം കിട്ടുന്ന പനച്ചിക്ക തിന്ന് ഒരു വര്ഷം മുഴുവന് ഈ മിണ്ടാപ്രാണിക്ക് ജീവിക്കാനാകുമോ എന്നതിന്റെ ഉത്തരം ഹൃദയത്തി ല് അകത്താീരില് നിന്നുമാണ‍് പിറവിയെടുക്കേണ്ടത്.

കായല്ഭൂമിക

          വലിയപറമ്പിന‍് പ്രകൃതിദത്തമായി ലഭിച്ച കിഴക്കന് അതിര‍് 32 കീ.മി.നീളത്തില് വ്യാപിച്ചുകിടക്കുന്ന ഒരു വന് ജലാശയമാണ‍് പുഴയെന്ന് തെറ്റായി വിശേഷിപ്പിക്കുന്ന ഇത്

യഥാര്ത്ഥത്തില് ഒരു കായലാണ‍്.ഉത്തരകേരളത്തിലെ ഏറ്റവും വലിയ കായലാണ‍് കവ്വായി കായല്.കടലിലെ വേലിയേറ്റത്തില് തീരത്തേക്ക് ഉയര്ന്നുവരുന്ന അധികജലത്തെ അഴിയിലൂടെ കായല് വിസ്താരത്തിലേക്ക് സ്വീകരിക്കുമ്പോള് ജലനിരപ്പ് താരതമ്യേന കുറക്കാമല്ലോ...പ്രകൃതിക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട ഈ ധര്മ്മം നിര്വ്വഹിക്കുമ്പോള് തീരത്ത് ഉപ്പുവെള്ളത്തിന്റെ ഉയര്ച്ച ചെറിയ തോതില് താഴ്ത്താനും അതിലൂടെ ഒരു ജലത്തിന്റെ കടന്നാക്രമണം കുറക്കുവാനും വഴിയൊരുക്കുന്നു.

           കായല് അനേകം ജീവജാതികളുടെ കളിത്തൊട്ടിലാണ‍്.ഭൂമിശാസ്ത്രപരമായ പല കാരണങ്ങളുണ്ട് ഇതിനു പിന്നില്.കാര്യങ്കോട് പുഴ,നീലേശ്വരം,ഏര്പ്പുപുഴ,കവ്വായിപുഴ,

പെരുമ്പപുഴ,രാമപുരംപുഴ എന്നീ 6 നദികള്‍ കടന്നുവരുന്ന വഴിയിലെ പ്രദേശങ്ങളില് നിന്നും ഒഴുക്കി കൊണ്ടു വരുന്ന ജൈവാവശിഷ്ടവും എക്കലും കായലിന‍് പോഷക സമൃദ്ധ മായ ഘടകമാണ‍് ആഹാരമാണ‍്.മത്സ്യ സമ്പത്ത് വര്ദ്ധിപ്പിക്കുകയും അവയെ ആഹാരമാക്കുന്ന വലിയ ജീവികളുടെ എണ്ണം നിലനിര്ത്തുകയും ചെയ്യാന് ഒരു പരിധിവരെ സഹായകമായത് പുഴയുടെ ഇത്തരം രാപ്പകല്‍ പ്രവര്ത്തനം തന്നെയാണ‍്.

            1879 ല് രചിച്ച വില്ല്യം ലോഗന്റെ മലബാര് മാന്വലില് മുതലകള് ഇവിടെ ഉണ്ടായതിന്റെ സൂചനകള് നല്കുന്നുണ്ട്.കവ്വായി പുഴയുടെ മേല്ഭാഗമായ 

തട്ടാര്ക്കടവ് മുതലകളുടെ ഇഷ്ടസ്ഥലമായിരുന്നു.ഇതുമായി ബന്ധപ്പെട്ട അനേകം നാടന് ശീലുകള്‍ ഈ തീരത്ത് ഇപ്പോഴും നേര്ത്ത ശ്രുതിയില് കേള്ക്കാം..........

   'തട്ടാറ് കടവിലെ പൂമുതലേ'
          എന്നു തുടങ്ങുന്ന നാടന് ശീലുകള് അന്യമാകുകയാണ‍്.നാടന്ശീലുകളുടെ ശേഖരണവും സംരക്ഷണവും ഇനിയും തുടങ്ങിയില്ലെങ്കില് ജൈവസാംസ്കാരിക 

വൈവിധ്യത്തിന്റെ തെളിവുകള് കാലയവനികയ്ക്കുള്ളില് എന്നേക്കുമായി വിലയം പ്രാപിക്കാം.

           മുതലകലുടെ മുഖ്യാഹാരം മാംസമാണ‍്.കായലിലെ നീര്നായ,വലിയ മത്സ്യങ്ങള്‍ എന്നിവയാണ‍് പ്രധാനം.മുതലയുണ്ടായിരുന്ന ഈ കായലിലെ വന് മത്സ്യങ്ങളുടെ 

എണ്ണം എത്രയായിരിക്കുമെന്ന് ആലോചിച്ചുനോക്കൂ! തീരത്തെ കണ്ടല് കാടുകളും അവയോടുചേര്ന്ന പ്രദേശവുമായിരുന്നു മുതലകള് ഈറ്റില്ലമായി തെരഞ്ഞെടുത്തിരുന്നത്. മുട്ടവിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങളെ മുതലകള് വായിലെടുത്ത് കണ്ടല് ചെടികള്ക്കരികില് ഇരതേടാനായി വിടുന്നതും ഇനിയോരിക്കലും നമ്മുക്കുകാണാന് പറ്റില്ല....

            കായല് മത്സ്യസമ്പത്തിന്റെ അളവറ്റ ഖനിയാണ‍്.രണ്ടുപടി ചീനയുമായി പോകുന്ന വലക്കാര്(ഒരു വിരല് മുതല് വലിയ വലകൊണ്ടു വരെ) മീന് പിടിക്കുന്നത്,

കായല് കണ്ടുരസിക്കുന്ന ഒരു കാലമുണ്ടായിരുന്നു.ചെമ്പല്ലിക്കൂട് ഇപ്പോള്‍ കാണാനേയില്ല.'കുത്തൂടു'കള് ഉപയോഗിച്ചും കാടുവെച്ചും മീന്പിടിച്ചിരുന്ന കാലം യുവതലമുറക്കാ ര്ക്കുതന്നെ ഒര്മ്മയില് മായാതെ നില്പുണ്ടാകും.കുട്ടികള്ക്കാണെങ്കില് ചൂണ്ടയിടാനുള്ള അവസരമൊരുക്കാനാണ‍് കായലിനിഷ്ടം.

              'മഞ്ഞളേട്ട' ഇപ്പോഴും സുലഭമാണെന്ന് പറയാം.കടലിലെ മത്സ്യമായി ജീവിക്കുന്ന ഏട്ടകള് കായലിലെത്തുന്നത് മുട്ടയിടാനുള്ള സമയത്താണത്രേ.ഇതേ ആവശ്യത്തിന‍്

കായല് തേടിയെത്തുന്ന മത്സ്യങ്ങള്ക്ക് കായലിലെ മാലിന്യങ്ങള് ഭീഷണിയായി മാറുന്നതായാണ‍് പഠനങ്ങള് തെളിയിക്കുന്നത്.ഏറ്റവും കൂടുതല് മാരകമായ മാലിന്യമാണ‍് മലനാട്ടിലും ഇടനാട്ടിലും ഉപയോഗിക്കുന്ന കീടനാശിനികള്.ഇവ ഒഴുകിയെത്തുമ്പോള് ജൈവ ആവര്ദ്ധനം വഴി ജീവികളില് വിഷം കൂടുന്നതുകൊണ്ടുള്ള ദോഷം മത്സ്യം കഴിക്കുന്ന മനുഷ്യനെ കൂടിയാണ‍് അത്യന്തികമായി ബാധിക്കുന്നത്.മാലിന്യം കുറഞ്ഞ കായലാണ‍് മനുഷ്യന്റെ നല്ല ആരോഗ്യത്തിന‍് അടിസ്ഥാനം.ചിന്തയിലും പ്രവൃത്തിയിലും വിഷം കുറക്കുകയാണ‍് ഇനിയങ്ങോട്ടുള്ള ജീവിതത്തില് പ്രാവര്‍ത്തികമാക്കേണ്ടത്.ഈല്‍ വിഭാഗത്തില്‍പ്പെട്ട മത്സ്യങ്ങളും കടല്‍ ഞണ്ടുകളും ഉള്‍ പ്പെട്ട വിവിധ കടല്‍ മത്സ്യ ങ്ങളുടെ ആവാസ കേന്ദ്രമാണ് കായല്‍.ചില സമയത്ത് മത്തിക്കൂട്ടവും കായലിലേക്ക് വരാറുണ്ട്.മുപ്പത് വര്‍ഷം മുമ്പ് ഇവിടെ നിന്നും അയല കിട്ടിയതായി മത്സ്യ ബന്ധനക്കാര്‍ പറയാറുണ്ട്

            നെടുംചൂരി എന്ന മത്സ്യത്തിന്റെ ജീവിതയാത്രയില്‍ കായലിനു നിര്‍ണ്ണായകമായ സ്ഥാനമാമുള്ളത്.ഉല്ലാസ ജീവിതം നയിക്കുന്ന കടലില്‍ നിന്നും കായലില്‍ എത്തി

ഇണയെ കണ്ടെത്തിയശേഷം കാലവര്ഷമാവുമ്പോള്‍ പുഴയുടെ ഒഴുക്കിനു വിപരീതമായി നീന്തി ഇടനാട്ടിലേക്കു സഞ്ചരിക്കും.ഇടനാട്ടിലെ പാറക്കുളത്തില്‍ മുട്ടയിട്ട് തിരിച്ച് കടലിലേക്ക് യാത്രയാകും.പലജീവികളുടേയും സ്വച്ഛന്ദമായ ജീവിതയാത്രയ്ക്ക് എല്ലാ പ്രകൃതി ഘടകങ്ങളും നിര്‍ണ്ണായകമായ മുഖ്യ സ്ഥാനമാണ‍് വഹിക്കുന്നത്-കായലും. മാടൊരുനാട്

               കവ്വായികായലിന്റെ സവിശേഷതകളില്‍ പ്രധാനപ്പെട്ട ഒന്നാണ‍് വേലിയിറക്ക സമയത്ത് രൂപപ്പെടുന്ന മാടുകള്‍.മുതലകളുടെ വിശ്രമകേന്ദ്രമായിരുന്ന മാടുകള്‍

സൂര്യപ്രകാശം നേരിട്ട് സ്വീകരിക്കേണ്ട ജീവികളുടെ കളിചിരിസ്ഥലമാണ‍്.പീച്ചാളി ഞണ്ട്,നീര്ന്നായ,പുറന്തോടുള്ള ജീവികള്‍ ചിപ്പികള്‍ തുടങ്ങിയവ മാടിന് പരിസരത്ത് എത്തിച്ചേരാറുണ്ട്.ഉപജീവനത്തിനായി ഇളമ്പക്ക(കക്ക) ശേഖരിക്കുന്ന വീട്ടമ്മയ്ക്ക് മറ്റൊരു ഇടത്താവളമാകുമ്പോള്‍ കുട്ടികള്‍ക്ക് മീന്പിടിക്കാനും ഞണ്ടുപിടിക്കാനുമുള്ള നാടുതന്നെയാണിത്.മാടിനു സമീപത്തെ ചെറിയ ഒഴുക്ക് വലക്കാര്ക്ക് ഇഷ്ടമാണ‍്.ഈ ഒഴുക്കില് മത്സ്യം മതിച്ചുപുളയുമെന്നതുതന്നെയാണ‍് കാരണം.

               രാമന്മാട്,മണിയന്മാട് തുടങ്ങിയ 20 മാടുകള്‍ ഇവിടെയുണ്ടായിരുന്നു. മാട് ഭക്ഷണവുമായി വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നതിനാല് ഒരുപാട് ശൈലികള്‍ക്ക്

ഇത് ഹേതുഭൂതമായിട്ടുണ്ട് ?

               'മണിയമ്മാട്ടിലെ കുറുക്കനെപ്പോലെ' എന്നൊരു പ്രയോഗം തന്നെയുണ്ട്.വിശാലമായി പരന്നുകിടക്കുന്ന  മണിയമ്മാട്ടില്‍ ഇരതേടിയെത്തിയ കുറുക്കന് വേണ്ടത്ര തീറ്റകണ്ട്ആര്ത്തിയോടെ കഴിക്കാന് തുടങ്ങി.വേലിയേറ്റം വരുന്നതറിയാതെ വയറു നിറക്കല് തുടര്ന്നു.പോകാനൊരുങ്ങുമ്പോഴാണ‍് നില്ക്കുന്ന സ്ഥലത്തിന്റെ ചുറ്റും വെള്ള

മെത്തിയത്കുറുക്കനറിയുന്നത്.വെള്ളം വീണ്ടും ഉയര്ന്നപ്പോള്‍ കുറുക്കനെന്തു സംഭവിച്ചുവെന്നത് ഊഹിക്കാമല്ലോ? മുന്പിന് കാര്യങ്ങള് മനസ്സിലാക്കിയേ ഏതു പ്രവൃത്തിയായാലും അതിലേര് പ്പെടാവൂു എന്ന ധ്വനി നല്കുന്ന ഈ പ്രയോഗം മാടിലെ കുറുക്കനോടൊപ്പം കായല് ജൈവവൈവിധ്യത്തിന്റെ കലവറ കൂടിയാണെന്ന അറിവുകൂടിയാണ‍് നല്കുന്നത്

                ഭൂമിയിലെ ഏതുപ്രദേശത്തിനും അതിന്റെതായ ധര്മ്മമുണ്ട്.അത് മറ്റ് പലതിനേയും നിീലനിര്ത്തുന്ന ഒരു കണ്ണികൂടിയായിരിക്കും....അനിയന്ത്രിതമായ തോതില് 

മണ്ണെടുത്ത് മാട് നഷ്ടപ്പെടുത്തിപ്പോള്‍ ച