ത്യശ്ശൂർ

Schoolwiki സംരംഭത്തിൽ നിന്ന്
07:38, 29 സെപ്റ്റംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sujith (സംവാദം | സംഭാവനകൾ) ('{{prettyurl|Thrissur}} {{കേരളത്തിലെ സ്ഥലങ്ങൾ |സ്ഥലപ്പേർ= തൃശ്…' താൾ സൃഷ്ടിച്ചിരിക്കുന്നു)
തൃശ്ശൂർ
അപരനാമം: തൃശ്ശിവ പേരൂർ
ലുവ പിഴവ് ഘടകം:Coordinates-ൽ 611 വരിയിൽ : attempt to index field 'wikibase' (a nil value){{#coordinates:10.52|N|76.21|E|type:city name=

}}

ഭൂമിശാസ്ത്ര പ്രാധാന്യം നഗരം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തൃശൂർ
ഭരണസ്ഥാപനങ്ങൾ കോർപ്പറേഷൻ
മേയർ പ്രോഫസ്സർ ആർ. ബിന്ദു
വിസ്തീർണ്ണം 141.74ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 744,739
ജനസാന്ദ്രത 5,284/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
680 xxx
+91487
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ തൃശ്ശൂർ പൂരം , കാഴ്ച്ച ബംഗ്ലാവ് , ക്ഷേത്രങ്ങൾ , പള്ളികൾ

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന പേരിൽ അറിയപ്പെടുന്ന തൃശ്ശൂർ പട്ടണം തൃശ്ശൂർ ജില്ലയുടെ ഭരണ സിരാകേന്ദ്രം കൂടിയാണ്‌. കേരളത്തിന്റെ സാംസ്കാരിക തനിമ എടുത്തുകാണിക്കുന്ന പല കലാരൂപങ്ങളും തനതായ രീതിയിൽ പഠിപ്പിക്കുന്ന കേരള കലാമണ്ഡലം ഇവിടെ അടുത്താണ്‌ ചെറുതുരുത്തിയിലാണ് കലാമണ്ഡലം സ്ഥിതി ചെയ്യുന്നത്. ലോക പ്രശസ്തമായ തൃശ്ശൂർ പൂരം ആണ്ടു തോറും അരങ്ങേറുന്നതും ഇവിടെ വെച്ചു തന്നെ. തൃശ്ശിവപേരൂർ എന്നായിരുന്നു ഈ നഗരത്തിന്റെ പഴയ പേര്. എന്നാല് ബ്രിട്ടീഷുകാരുടെ ഉച്ചാരണ ശൈലി മൂലം അത് ട്രിച്ചൂര് എന്നാകുകയും പിന്നീട് തൃശ്ശൂർ എന്നു മാറുകയും ചെയ്തു. കൊച്ചി രാജാവ് രാമവർമ ശക്തന് തമ്പുരാനാണ് നഗരശില്പി. പഴയ കാലത്ത് കൊച്ചി രാജ്യവംശത്തിന്റെ ആസ്ഥാനം തൃശൂർ നഗരമായിരുന്നു.നഗരത്തിൽ മുൻസിപ്പൽ സ്റ്റേഡിയത്തിന് സമീപം ഇപ്പോഴും കൊച്ചി മഹാരാജാവിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്നുണ്ട്.

കേരളീയമായ ശൈലിയിൽ നിർമ്മിച്ച ഒരുപാടു ഹിന്ദു ക്ഷേത്രങ്ങൾ ഈ നഗരത്തിലുണ്ട്‌. നഗരത്തിന്റെ മധ്യത്തിൽ തേക്കിൻ കാട്‌ മൈതാനിയില്‍ ഉള്ള വടക്കും നാഥൻ ക്ഷേത്രവും അവിടുത്തെ കൂത്തമ്പലവും പ്രസിദ്ധമാണ്‌. റോമിലെ ബസലിക്കയുടെ അതേ മാതൃകയിൽ നിർമ്മിച്ച 'പുത്തൻ പള്ളിയും' ഈ നഗരത്തിന്റെ നടുവിൽ തന്നെ ആണ്‌. ഹിന്ദുക്കളുടെ പുണ്യക്ഷേത്രമായ ഗുരുവായൂർ അമ്പലം ഇവിടെ നിന്ന് 24 കി.മി. അകലെ ആണ്‌.

ആകാശവാണിയുടെ (ആൾ ഇൻഡ്യാ റേഡിയോ) തൃശ്ശൂർ സം‌പ്രേക്ഷണം നഗരത്തിനടുത്തു രാമവർമ്മപുരത്തുള്ള കേന്ദ്രത്തിൽ നിന്നാണ് നടത്തുന്നത്. കേരളത്തിലെ സുപ്രധാന റേഡിയോ സേവനങ്ങളിലൊന്നാണ് ആകാശവാണിയുടെ തൃശ്ശൂർ കേന്ദ്രം. പാലക്കാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിലെ റേഡിയോ ശ്രോതാക്കൾ പ്രധാനമായും ആശ്രയിക്കുന്നത് ഈ പ്രക്ഷേപണമാണ്.

തൃശ്ശൂർ നഗരത്തിൽ നിന്നും ഏറ്റവും അടുത്ത കടൽ തീരം വാടാനപ്പള്ളി കടൽ തീരം ആകുന്നു.

പ്രമാണം:ShakthanThampuranMarketJunction.JPG
ശക്തൻ തമ്പുരാൻ മാര്ക്കറ്റ് ജങ്ഷൻ

ഗതാഗത സൗകര്യങ്ങൾ

റോഡ്‌ മാർഗ്ഗം: തൊട്ടടുത്ത്‌ കിടക്കുന്ന ജില്ലകളായ എറണാകുളം (കൊച്ചി), പാലക്കാട്‌, മലപ്പുറം എന്നിവിടങ്ങളിൽ നിന്ന് റോഡ്‌ മാർഗ്ഗം തൃശ്ശൂരിലേക്ക്‌ എത്തിച്ചേരാം. നാഷണൽ ഹൈ വേ 47 തൃശ്ശൂരിൽ നിന്നും 6 കിലോമീറ്റർ അകലെയുള്ള മണ്ണുത്തി എന്ന സ്ഥലം വഴി കടന്നു പോകുന്നു. മണ്ണുത്തി ബൈപ്പാസ്‌ വഴിക്ക്‌ തൃശ്ശൂർ നഗരത്തിൽ എത്തിച്ചേരാവുന്നതാണ്‌. ധാരാളം സ്വകാര്യ ബസ്സുകളും, കെ.എസ്‌.ആർ.ടി.സി ബസ്സുകളും ഈ വഴിക്കു ഓടുന്നുണ്ട്‌.

റെയിൽ മാർഗ്ഗം: തൃശ്ശൂർ(തൃശ്ശൂർ സിറ്റി ) റെയിൽ വേ സ്റ്റേഷൻ ഇന്ത്യയിലെ പ്രധാന സ്റ്റേഷനുകളിൽ ഒന്നാണ്‌. തൃശ്ശുരിന്റെ വടക്കുഭാഗത്ത് പൂങ്കുന്നം(തൃശ്ശൂർ പൂങ്കുന്നം)എന്ന സ്റ്റേഷനും നിലവിലുണ്ട്. പാസഞ്ചർ വണ്ടികളും, ചുരുക്കം ചില എക്സ്പ്രസ്സുകളും ഇവിടെ നിർത്താറുണ്ട്‌. ഗുരുവായൂർക്കുള്ള തീവണ്ടി പാത വഴി പിരിയുന്നത്‌ പൂങ്കുന്നം സ്റ്റേഷനിൽ വെച്ചാണ്‌. തൃശ്ശുരിന്റെ പ്രാന്തപ്രദേശത്ത്‌ ഒല്ലൂർ (തൃശ്ശൂർ ഒല്ലൂർ ഹാൾട്ട്) എന്ന സ്റ്റേഷനും ഉണ്ട്‌ ഇവിടെ ചില പാസഞ്ചർ വണ്ടികൾ നിർത്താറുണ്ട്.

വിമാന മാർഗ്ഗം: തൃശ്ശുരിന്റെ ഏറ്റവും അടുത്തു കിടക്കുന്ന വിമാന താവളം നെടുമ്പാശ്ശേരിയിൽ ഉള്ള കൊച്ചിൻ അന്താരാഷ്ട്ര വിമാന താവളം ആണ്‌. അവിടെ നിന്ന് റോഡ്‌ മാർഗ്ഗം തൃശ്ശൂരിൽ എത്തിച്ചേരാൻ സാധിക്കും.

വിദ്യാലയങ്ങൾ

പ്രസിദ്ധമായ നായ്ക്കനാൽ

  • സി.എം .എസ്. തൃശ്ശ്രൂർ
  • തരകൻസ് സ്കൂൾ, അരണാട്ടുകര (1932)
  • സെന്റ്.തോമസ് സ്കൂൾ , തൃശ്ശൂർ
  • സെന്റ്.തോമസ് തോപ് സ്കൂൾ , തൃശ്ശൂർ
  • നിറ്മല മാത സ്കൂൾ, തൃശ്ശൂർ
  • സെന്റ്.ക്ലെയ്ഴ്സ് ഗേൾസ്‌ സ്കൂൾ,തൃശ്ശൂർ
  • സെന്റ്.ക്ലെയ്ഴ്സ് ഗേൾസ്‌ ഹൈസ്കൂൾ,തൃശ്ശൂർ
  • ഗവ. മോഡൽ ബോയ്സ്‌ സ്കൂൾ,തൃശ്ശൂർ
  • ഗവ. മോഡൽ ഗേൾസ്‌ സ്കൂൾ, തൃശ്ശൂർ
  • ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, തൃശ്ശ്രൂർ
  • വിവോകോദയം ഹൈസ്കൂൾ, തൃശ്ശൂർ
  • ഹരിശ്രീ വിദ്യാനികേതൻ സ്കൂൾ,പൂങ്കുന്നം, തൃശ്ശൂർ
  • സേക്രഡ്‌ ഹാർട്ട്‌ കോൺ വെന്റ്‌ ഗേൾസ്‌ സ്കൂൾ
  • ഹോളി ഫാമിലി കോൺ വെന്റ്‌ ഗേൾസ്‌ സ്കൂൾ
  • സെന്റ് . അൻസ് , പടിഞ്ഞാറെ കോട്ട
  • എൻ എസ് എസ് ഇ എച് എം എസ് , പടിഞ്ഞാറേ കോട്ട.
  • ഗവ. സ്കൂൾ , പൂങ്കുന്നം
  • ചിന്മയാ വിദ്യാലയം, കോലഴി
  • ഭാരതീയ വിദ്യാഭവൻ, പൂച്ചട്ടി.
  • ദേവമാതാ പബ്ലിക്ക് സ്കൂൾ.
  • സെന്റ് ജോസഫ്സ് കോൺവെന്റ് ഗേൾ‌സ് സ്കൂൾ തൃശ്ശൂർ.
  • ജി എച്ച് എസ് എസ് മണലൂര് ‍തൃശ്ശൂർ.

കലാലയങ്ങൾ

  • ശ്രീ കേരള വർമ്മ കോളേജ്‌
  • സെന്റ്‌. തോമസ്‌ കോളേജ്‌
  • സെന്റ്‌. മേരിസ്‌ കോളേജ്‌
  • ജൂബിലി മിഷൻ മെഡിക്കൽ കോളേജ്
  • വിമല കോളേജ്‌
  • ഗവ. എഞ്ചീനിയറിങ്ങ്‌ കോളേജ്‌
  • ഫൈൻ ആർട്സ് കോളേജ്
  • വെസ്റ്റ് ഫോർട് മെഡിക്കൽ കോളേജ്
  • കോ-ഓപ്പറേറ്റീവ് കോളേജ്
  • ആയുർവേദ കോളജ്,ഒല്ലൂർ

ക്രമസമാധാനം/രക്ഷാ പ്രവർത്തനം

100 ആണ്‌ പൊലീസിനെ അടിയന്തരമായി വിളിക്കാനുള്ള ടെലി ഫോൺ നമ്പർ.തൃശ്ശുർ ടൗൺ ഈസ്റ്റ്‌ (ശക്തൻ തമ്പുരാൻ ബസ്‌ സ്റ്റാന്റിനു സമീപം), തൃശ്ശുർ ടൗൺ വെസ്റ്റ്‌ (അയ്യന്തോൾ) തുടങ്ങി രണ്ടു സ്റ്റേഷൻ പരിധികളിലായി തൃശ്ശുർ നഗരത്തിന്റെ ക്രമസമാധാന പാലനം വ്യാപിച്ചു കിടക്കുന്നു. ഇതു കൂടാതെ ഈസ്റ്റ്‌ സ്റ്റേഷൻ ഇൻസ്പെക്ടർക്കു കീഴിലായി ഒരു സബ്‌-ഇൻസ്പെക്ടറുടെ ചുമതലയിൽ ഗതാഗത വിഭാഗവും (ട്രാഫിക്ക്‌) പ്രവർത്തിച്ചു വരുന്നു. ഇതു കൂടാതെ കണ്ട്രോൾ റൂമിന്റെ ഭാഗമായി പട്രോളിങ്ങ്‌ ജീപ്പുകളും (ഫ്ലയിംഗ്‌ സ്കാഡ്‌), മോട്ടോർ സൈക്കിളുകളും (റേഞ്ചർ വിഭാഗം) നഗരത്തിന്റെ പല ഭാഗത്തായി റോന്ത്‌ ചുറ്റുന്നു.

101 ആണ്‌ അഗ്നിശമന സേന വിഭാഗത്തിന്റെ സഹായം തേടാനുള്ള ടെലിഫോൺ നമ്പർ. ഒരു അസിസ്റ്റന്റ്‌ ഡിവിഷണൽ ഫയർ ഓഫീസറുടെ കീഴിൽ, ഒന്നിലധികം സ്റ്റേഷൻ ഓഫീസർ മാരെ ഉൾപെടുത്തി, സുസസ്ജ്ജമായ ഒരു അഗ്നിശമന സേനാ വിഭാഗം തൃശ്ശൂർ ശക്തൻ തമ്പുരാൻ ബസ്‌ സ്റ്റാൻഡിൻ സമീപം ആയി നിലകൊള്ളുന്നു. അഗ്നിശമനം കൂടാതെ അപായത്തിൽ പെട്ട ആളുകളെ രക്ഷിക്കലും ഈ സേനയുടെ കടമയാണ്‌.

ചിത്രങ്ങൾ

ഫലകം:Kerala ഫലകം:Topics related to Thrissur ഫലകം:തൃശ്ശൂർ ജില്ല

bn:ত্রিসূর bpy:থ্রিস্সুর ca:Thrissur de:Thrissur en:Thrissur fr:Thrissur gu:થ્રિસુર hi:तृश्शूर it:Thrissur mr:तृशुर pam:Thrissur ro:Thrissur ru:Триссур simple:Thrissur ta:திருச்சூர் vi:Thrissur war:Thrissur

"https://schoolwiki.in/index.php?title=ത്യശ്ശൂർ&oldid=100649" എന്ന താളിൽനിന്ന് ശേഖരിച്ചത്