സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/അക്ഷരവൃക്ഷം/പ്രകൃതി എത്ര മനോഹരി

Schoolwiki സംരംഭത്തിൽ നിന്ന്
20:06, 25 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cnnglps (സംവാദം | സംഭാവനകൾ) (കവിത ഉൾപ്പെടുത്തി)
പ്രകൃതി എത്ര മനോഹരി

ഉദിച്ചുയർന്ന സൂര്യൻ നിന്നിൽ സിന്ദൂരം ചാർത്തി
പച്ചപ്പുതപ്പ് വിരിച്ച മരങ്ങളും
കളകളം ഒഴുകുന്ന പുഴകളും
പാട്ടുപാടി ഉണർത്തുന്ന കിളികളും
നിന്നെ മനോഹരിയാക്കി
പ്രകൃതി നീ എത്ര മനോഹരി
കണ്ണഞ്ചുമാർ ആകുന്ന പൂക്കളും
പൂക്കളിൽ നൃത്തംചെയ്യുന്ന പൂമ്പാറ്റകളും
വർണ്ണ ചിറകുകൾ വിരിച്ചു പറക്കുന്ന പൂമ്പാറ്റകളും
തേൻ നുകരുന്ന വണ്ടുകളും
നിന്നെ മനോഹരിയാക്കി
പ്രകൃതിയെ നീ എത്ര മനോഹരി
നിലാവ് പൊഴിക്കുന്ന ചന്ദ്രനും
കുഞ്ഞു പൂക്കളെ പോലുള്ള നക്ഷത്രങ്ങളും
തണുത്ത കാറ്റും
വെള്ളപൂക്കളും
നിന്നെ മനോഹരിയാക്കി
പ്രകൃതി നീ എത്ര മനോഹരി
 

കെ.എം.നിഥുല
4 B [[|സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്]]
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത