2022-23 വരെ2023-242024-25


പ്രവേശനോത്സവം 2023

കള്ളാർ പഞ്ചായത്ത് തല പ്രവേശനോത്സവം ഹോളി ഫാമിലി ഹയർസെക്കൻററി  സ്കൂളിൽ

രാജപുരം: 2023-24 അധ്യയന വർഷത്തെ കള്ളാർ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം ഹോളി ഫാമിലി ഹയർ സെക്കൻററി സ്കൂളും, എഎൽപി സ്കൂളും ചേർന്ന് വർണ്ണാഭമായ പരിപാടികളോടെ നടത്തി. നവാഗതരായ കുട്ടികളെ വാദ്യമേളങ്ങളുടെ  അകമ്പടിയോടെ സ്കൂളിലേക്ക് ആനയിച്ചു.. കള്ളാർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ, ടി. കെ നാരായണൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. ബേബി കട്ടിയാങ്കൽ അധ്യക്ഷത വഹിക്കുകയും ഹെഡ്മാസ്റ്റർ ശ്രീ എബ്രഹാം ഒ.എ  സ്വാഗതം പറയുകയും ചെയ്തു. ഹയർ സെക്കൻററി പ്രിൻസിപ്പാൾ ശ്രീ ജോബി ജോസഫ്, വാർഡ് മെമ്പർ ശ്രീമതി വനജ ഐത്തു, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ ശ്രീ. സന്തോഷ് ചാക്കോ,ബി.ആർ.സി കോർഡിനേറ്റർ ശ്രീമതി ശ്രീജ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പിടിഎ പ്രസിഡന്റുമാരായ ശ്രീ. പ്രഭാകരൻ കെ.എ, ശ്രീ. ജോർജ് ആടുകുഴിയിൽ എന്നിവർ ചേർന്ന് പഠനോപകരണ കിറ്റ് വിതരണം ചെയ്തു. അധ്യാപകരും കുട്ടികളും ചേർന്ന് പ്രവേശനോത്സവഗാനം ആലപിച്ചു. കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.നവാഗതരായ കുട്ടികളുടെ മനം കവർന്ന്  ശ്രീ. നവീൻ പാണത്തൂർ മാജിക് ഷോ നടത്തി. സംസ്ഥാനതല ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ ശ്രദ്ധ പിടിച്ചുപറ്റിയ ഇമ്മാനുവൽ മെൽബിൻ  എന്ന കുട്ടിയുടെ ആനിമേഷൻ വീഡിയോയും പ്രദർശിപ്പിച്ചു. എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ എബ്രഹാം കെ.ഒ  നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. തുടർന്ന് കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും  ചെയ്തു.

 
independence day

സ്വതന്ത്ര ദിനാഘോഷം

ഈ വർഷത്തെ  സ്വാതന്ത്ര്യ ദിനാഘോഷം NCC,JRC,SCOUT AND GUIDE എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.സ്കൂൾ മാനേജർ റവ.ഫാദർ ബേബി കട്ടിയാങ്കൽ പതാക ഉയർത്തുകയും,ഹെഡ്മാസ്റ്റർ ശ്രീ.ഒ.എ.എബ്രഹാം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും, അതിനുശേഷം കുട്ടികൾക്ക് മധുര വിതരണം നടത്തുകയും ചെയ്തു.




അധ്യാപക ദിനം

 
അധ്യാപക ദിനം

രാജപുരം ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ദിനം ഗുരു പൗർണമി എന്ന പേരിൽ വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. വിദ്യാലയത്തിൽ നിന്നും വിരമിച്ച എല്ലാ അധ്യാപകരും അധ്യാപക ദിനത്തിൽ വീണ്ടും ഒരുമിച്ചു തങ്ങളുടെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. സ്കൂൾ മാനേജർ റവ.ഫാ. ബേബി കട്ടിയാങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ടി കെ നാരായണൻ അധ്യാപക ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ജോബി ജോസഫ്, വാർഡ് മെമ്പർ വനജ അയിത്തു,റിട്ടയർ അധ്യാപകൻ ടി.ജെ ജോസഫ്, കുമാരി അലോണ തെരേസ് എന്നിവർ ആശംസകൾ നേർന്നു. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഒ.എ എബ്രഹാം സ്വാഗതവും എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ കെ.ഒ എബ്രഹാം നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. അധ്യാപക ദിനത്തോടനുബന്ധിച്ച് ഹോളിഫാമിലിയിലെ അധ്യാപകർ ചേർന്ന് കുട്ടികൾക്ക് വിഭവസമൃദ്ധമായ സദ്യ നൽകി.

ഗണിത, ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര,പ്രവൃത്തിപരിചയ മേളകൾ

 
vegetable printing

രാജപുരം ഹോളി ഫാമിലി സ്കൂളിൽ ഗണിത, ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര,പ്രവൃത്തി പരിചയ മേള സജീവമായി സംഘടിപ്പിച്ചു



സ്കൂൾ കലോത്സവം

 
inauguration

രാജപുരം ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിലെ 2023 24 വർഷത്തെ സ്കൂൾ കലോത്സവം മുൻ സംഗീത അധ്യാപിക ശ്രീമതി ഏലിക്കുട്ടി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഹൗസ് അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളായി നടത്തിയ മത്സരത്തിൽ കുട്ടികൾ അവരുടെ കഴിവുകൾ തെളിയിച്ചു. വാശിയേറിയ മത്സരത്തിൽ യെല്ലോ ഹൗസ് വിജയികളായി

സ്കൂൾ കായികമേള

പ്രമാണം:12022 sports meet.jpg
കായികമേള

2023-24 വർഷത്തെ മികവുറ്റ കായിക താരങ്ങളെ കണ്ടെത്തുന്ന സ്കൂൾതല കായികമേള വർണാഭമായി സംഘടിപ്പിച്ചു. സ്കൂൾ മാനേജർ Fr. ബേബി കട്ടിയാങ്കൽ മേള ഉൽഘാടനം ചെയ്തു.  ഹൗസ് അടിസ്ഥാനത്തിൽ കുട്ടികളുടെ മാർച്ച്ഫാസ്റ്റോടെ ആണ് മേള  ആരംഭിച്ചത്. വിവിധ മത്സര ഇനങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുക്കുകയും വൈറ്റ് ഹൗസ് വിജയികളാവുകയും ചെയ്തു.



റിപ്പബ്ലിക്ക്ദിനം

പ്രമാണം:12022 republicday.jpg
പതാക ഉയർത്തൽ

NCC, Scout & Guides, JRC എന്നിവയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക്ക്ദിനം സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. Fr. ബേബി കട്ടിയാങ്കൽ പതാക ഉയർത്തുകയും കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ഉണ്ടായി .





സ്കൂൾ വാർഷികം  

2023-24 വർഷത്തെ സ്കൂൾ വാർഷികവും യാത്രയയപ്പു സമ്മേളനവും ഫെബ്രുവരി 6ആം  തിയതി വൈകുന്നേരം 4 മണിക്ക് ആരംഭിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ കൊണ്ട് സമുചിതമായ ചടങ്ങിന് സ്കൂൾ മാനേജർ Fr. ബേബി കട്ടിയാങ്കൽ അധ്യക്ഷത വഹിക്കുകയും കാസർഗോഡ് ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ ഉൽഘാടനം ചെയ്യുകയും ചെയ്തു. ഈ വർഷം വിരമിക്കുന്ന റീത്താമ്മ ടീച്ചർ, ഷൈലമ്മ ടീച്ചർ, റെജി സർ , Sr. ജൂഡ്‌സി SVM എന്നിവരുടെ ഫോട്ടോകൾ അനാച്ഛാദനം നടത്തി കോട്ടയം കോർപ്പറേറ്റ് സെക്രട്ടറി Fr. തോമസ് പുതിയകുന്നേൽ അനുഗ്രഹ പ്രഭാഷണം നടത്തുകയും ഉണ്ടായി


സ്കൂൾ വാർഷികം