ഹരിജൻ വെൽഫെയർ എൽ പി എസ്സ് ആപ്പാഞ്ചിറ/അക്ഷരവൃക്ഷം/ കോഴിയും താറാവും

കോഴിയും താറാവും

ഒരിടത്ത് ഒരു വീട്ടിൽ മുന്നു മുട്ടയുമായി ഒരുകോഴി അടയിരിക്കുകയിരുന്നു . വളരെയധികം സാമ്പത്തികമായി കഷ്ടപ്പെടുന ഒരു കുടുബംമായിരുന്നുവത് . മുട്ടകൾ വിറ്റാണ് അവർ ജീവിച്ചിരുന്നത് . ആ വീട്ടിലെ ഉണ്ണിക്കുട്ടന്റെ കൂട്ടുകാരി ആ തള്ള കൊഴിയായിരുന്നു . എവിടെ ആയാലും ഉണ്ണിക്കുട്ടന്റെ ശബ്‌ദം കേട്ടാൽ തള്ള കോഴി ഓടി എത്തും .

ഒരു ദിവസം ക്ലാസ് കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ അവന്റെ ശബ്‌ദം കേട്ട് തള്ള കോഴി വന്നില്ല .ആകെ തളർന്ന മനസുമായി അമ്മയോട് കാര്യകൾ ചോദിച്ചു . 'അമ്മ പറഞ്ഞു കോഴി കുഞ്ഞുകൾ ഉണ്ടാകാൻ വേണ്ടി അതിനെ അട ഇരുത്തിയിരിക്കുകയാണ് . മൂന്ന് മുട്ടകൾ മാത്രമേ ഉള്ളു .ഉണ്ണിക്കുട്ടൻ മുട്ടപാത്രത്തിൽ നിന്ന് രണ്ടു മുട്ടകൾ കൂടി എടുത്തു അട വെക്കാൻ കൊടുത്തു .

ഇരുപത്തിയൊന്നു ദിവസങ്ങൾക് ശേഷം കിയോ ...കിയോ ....എന്ന ശബ്‌ദം കേട്ടു .അതിനാ എടുത്തു മുറ്റത്തു നിർത്തി ഹായ് ...അഞ്ചു കോഴി കുഞ്ഞുകൾ . ഉണ്ണി കുട്ടൻ സന്തോഷംകൊണ്ട് തുളി ചാടി തള്ള കോഴി കുഞ്ഞുകളുമായി തീറ്റ തേടി പോയപ്പോൾ രണ്ടു കുഞ്ഞുകൾ അവിടെ കെട്ടി കിടന്ന വെള്ളത്തിൽ ചാടി ഇതു കണ്ടു പേടിച്ച ഉണ്ണിക്കുട്ടൻ അമ്മയുടെ അടുത്തേക് ഓടി 'അമ്മ പറഞ്ഞു അത് രണ്ടും താറാവിന് കുഞ്ഞുകളാണ് അവർക്ക് യാതൊരു ആപത്തും വരികയില്ല മോൻ വിഷിക്കേണ്ട .

അന്ന് അത്തായം കഴിച്ചതിനു ശേഷം കോഴി കുഞ്ഞുഞ്ഞകേല സ്വപ്നം കണ്ട് ഉണ്ണിക്കുട്ടൻ എപ്പോഴോ മയക്കത്തിലേക്കു് വീണു

അതുൽ അപ്പുകുട്ടൻ
3A ഗവ.ഹരിജൻ.വെൽഫയർ.എൽ.പി.സ്കൂൾ ആപ്പാഞ്ചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ