നിറമാർന്ന മലരിലെ ഇതളുകൾ തൻ
സുഗന്ധം പാരിൽ വിതയ്ക്കുന്നു...
അതിലെ തേൻ നുകർന്ന് പാറി
പറക്കുന്ന പൂമ്പാറ്റകൾ..ചുറ്റിലും
പരിമളം വീശിതലോടുന്ന ഇളം കാറ്റ്...
പുഴയിലെ മീനുകൾക്ക് ആശ്വാസത്തിൻ
കതിർമുത്ത്... പുകയില്ലാത്ത
പുലരിയുടെ ചിരിക്കുന്ന ശബ്ദം..
എവിടെയും ശുചിത്വത്തിന്റെ മിന്നുന്ന
കാഴ്ച...നിറമണിയും നിലാവിന്റെ ലോലഭാവം...