ശുചിത്വം

കൊറോണ വൈറസിന്റെ വ്യാപനം അതിന്റെ തീവ്രതയിൽ താണ്ഡവം ആടികൊണ്ടിരിക്കുന്ന സമയമാണിത്. മാത്രമല്ല ലക്ഷകണക്കിന് ആളുകളുടെ മരണത്തിന് കാരണമായിക്കൊണ്ടിരിക്കുന്ന സമയം കൂടിയാണിത്. വൈറസിന്റെ അനിയന്ത്രിത വ്യാപനം മൂലം ശ്രദ്ധിക്കപ്പെട്ട ഈ രോഗത്തെക്കുറിച്ചുള്ള എല്ലാ അടിസ്ഥാന വിവരങ്ങളും നമുക്കിപ്പോൾ അറിയാം.അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ശുചിത്വം അതു പാലിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്.അത് ഏതെങ്കിലും കാരണവശാൽ പാലിക്കപ്പെട്ടിലെങ്കിൽ ഒരു സമൂഹത്തിന്റെ തന്നെ നാശത്തിനുള്ള വൈറസിന്റെ വാഹകരായി നമ്മൾ മാറാം. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ ജീവനെക്കുറിച്ച് ചിന്തിച്ചെ ങ്കിലും നമുക്ക് ശുചിത്വംപാലിച്ചുകൊണ്ട് രോഗവ്യാപനത്തിന്റെ കണ്ണിപ്പൊട്ടിക്കാം.

ശുചിത്വത്തിന്റെ കാര്യത്തിൽ എല്ലാവരും മാതൃകയാക്കേണ്ട ഒരു സംസ്കാരമാണ് നമ്മൾ മലയാളികൾക്ക് ഉള്ളത്. ലോകം ഇപ്പോൾ നേരിടുന്ന ഈ അവസ്ഥയെ കുറിച്ച് നേരത്തെ നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ നമ്മുടെ പൂർവികർ അറിഞ്ഞിരുന്നു എന്ന് നമ്മുക്ക് ഇപ്പോൾ തോന്നിപ്പോവും. ഇതിന് ഏറ്റവും ഉത്തമമായ മാത്രകയാണ് മറ്റുള്ളവരെ പരിചയപ്പെട്ടുമ്പോൾ കൈകൾകൂപ്പി നമസ്കാരം പറയുന്നത്. പാശ്ചാത്യ രാജ്യങ്ങളിലെ സംസ്ക്കാരമായ മറ്റുള്ളവർക്ക് കൈകൊടുക്കുന്നത് ഇപ്പോൾ രോഗവ്യാ പനത്തിന്റെ തോത് വർദ്ധിപ്പിക്കുന്നതിൽ വൈറസിനെ വളരെ അധികം സഹായിക്കുന്നു. നമ്മുടെ സംസ്കാരത്തിൽ പ്രാധനികളായ ശുചിത്വ ശീലങ്ങളാണ് രണ്ടു നേരം കുളിക്കുക, പുറത്തുപോയി തിരിച്ചുവരുമ്പോൾ കൈകാലുകൾ കഴുകുക, മരണ വീട്ടിൽ പോയി വന്നാൽ കുളിക്കുക തുടങ്ങിയവ. ഈ അവസരത്തിൽ നമ്മൾ ഇതുപോലുള്ള വ്യക്തിശുചിത്വ കർമ്മങ്ങൾ പണ്ടുതൊട്ടെ പാലിച്ചിരുന്നു എന്ന് അറിയുമ്പോൾ നമ്മുടെ പൂർവികർ ഈ ന്യൂ ജനറേഷൻ" കൊറോണ വൈറസി"ന്റെ എല്ലാ വിവരങ്ങളും നേരത്തെ തന്നെ അറിഞ്ഞിരുന്നു എന്ന് തോന്നിപ്പോവും.ഈ പറഞ്ഞ ശുചിത്വ ശീലങ്ങൾ വൈറസിനെതിരെ ശക്തമായി തന്നെ തിരിച്ചടിക്കും. മൃതശരീരങ്ങൾ എരിച്ചു കളയുന്നതിലൂടെ നമ്മൾ പ്രതിരോത്തതിന്റെ ഒരു കോട്ട മതിൽ തന്നെ സൃഷ്ടിക്കുന്നു.

പ്രഥമദൃഷ്ടിയാലുളള അന്വേഷണത്തിൽ വൈറസ് വവ്വാലുകളിൽ നിന്നാണ് മനുഷ്യരിലേക്ക് വ്യാപിച്ചിരിക്കുന്നത്. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലുള്ളവർക്ക് വവ്വാല് ഒരു ഇഷ്ടഭക്ഷണം കൂടിയാണ്. ഭക്ഷണക്രമത്തിലും നമ്മൾ നല്ല രീതിയിലുള്ള കുതിച്ചു ചാട്ടം തന്നെ മറ്റു രാജ്യങ്ങളിൽ നിന്നും നടത്തി.മിക്കവരും പറയുന്നത് നമ്മുടെ രാജ്യത്തെക്കാൾ 100 വർഷം മുന്നിലാണ് അമേരിക്ക എന്നാൽ അവിടെ യാന്ന് നിലവിലെ അവസ്ഥയിൽ ഏറ്റവും കൂടുതൽ മരണവും രോഗികളുമുള്ളത്.

ഈ രീതിയിലുള്ള എല്ലാ ഉദാഹരണത്തിൽ നിന്നും നമ്മുക്ക് മനസ്സിലാക്കാം സാംസ്കാരികമായുള്ള ശുചിത്വം നമ്മളെ മറ്റു രാജ്യങ്ങളിൽ നിന്ന് വൈറസിന്റെ വ്യാപനത്തെ വൻ തോതിൽ പിടിച്ചു നിർത്തുവാൻ സഹായിക്കുന്നു.

കാർത്തിക് ജയദേവൻ
10 C സേക്രഡ് ഹാർട്ട് ഹൈസ്കൂൾ, തേവര
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം