സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/അക്ഷരവൃക്ഷം/ജീവിത ശൈലി

ജീവിത ശൈലി

പരിസ്ഥിതി :- പരിസ്ഥിതി നശീകരണം എന്നാൽ, പാടം നികത്തെൽ, മരങ്ങൾ വെട്ടി നശിപ്പിക്കൽ പ്ലാസ്റ്റിക്ക് വേസ്റ്റുകൾ, അന്തരീക്ഷ മലിനീകരണം എന്നിവ മാത്രമല്ല യഥാർത്ഥ പരിസ്ഥിതി മലിനീകരണം. ഇപ്പോഴത്തെ ജനങ്ങളുടെ ജീവിത ശൈലിയാണ് രോഗങ്ങൾക്ക് കാരണം. രോഗങ്ങൾ ശരീരത്തെ മാത്രമല്ല |മനസ്സിനെയും ബുദ്ധിയേയും വികലമാക്കുന്നു. ഇവിടെയെല്ലാം നശിക്കുന്നത് നഗ്‌നനേത്രങ്ങൾക്കൊണ്ട് കാണാൻ കഴിയാത്ത ജീവാണുക്കളാണ് . ഒന്നു മനസ്സിരുത്തി ചിന്തിച്ചാൽ നാം നമ്മളിൽ തന്നെ പരിസ്ഥിതി നൻമക്കുള്ള ആദ്യ ചുവടു വെയ്പ് തുടങ്ങും. ഇനി അധികം ചിന്തിച്ചു സമയം കളയാതെ കർമനിരതരാകുവിൻ............

ശുചിത്വം:- ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന കൊച്ചു കേരളത്തിലെ സ്ഥിതി ഇന്ന് പാടെ മാറി കഴിഞ്ഞു. കേരളം ഇന്ന് പകർച്ചവ്യാദികളുടെ നാടായി കഴിഞ്ഞു. കൊതുകളുടെ വൻതോതിലുള്ള വർദ്ധനവാണ് ഇതിനൊരുദാഹരണം. നിയന്ത്രണ വിധേയമായിരുന്ന പലതരം വൈറസുകളും കേരളത്തിൽ വീണ്ടും പ്രത്യക്ഷപ്പെടാൻ കാരണമായതാണ് ഇപ്പോഴത്തെ പ്രതിസന്ധി . പരിസര ശുചിത്വം ഇല്ലായ്മയും വ്യക്തിശുചിത്വ ക്കുറവും മറ്റു പലരോഗങ്ങൾക്കും കാരണമാകുന്നത്. ധാരാളം സൂക്ഷ്മ ജീവികൾ നമുക്കു ചുറ്റും നിലകൊള്ളുന്നു. ഉൽപ്പരിവർത്തനത്തിലൂടെ ഈ ജീവികൾ ശക്തിയാർജ്ജിക്കുന്നു. ഇവ ഇന്ന് ജീവസമൂഹത്തെ കീഴ്പ്പെടുത്തി കൊണ്ടിരിക്കുക യാണ് . പ്രകൃതി നമുക്കായി ഒരുക്കിയിരിക്കന്ന ജൈവ വൈവിധ്യവും ആവാസ വ്യവസ്ഥയും സംരക്ഷിക്കപ്പെടണമെങ്കിൽ നമ്മൾ വ്യക്തികളിൽ ചില ശീലങ്ങൾ വളർത്തിയെടുതക്കേണ്ടതുണ്ട്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഇവയിൽ പ്രധാനമാണ്. ആഹാര അവശിഷ്ടങ്ങളും ഉപയോഗശൂന്യമായ വസ്തുക്കളും മറവു ചെയ്യുന്നതിന് ഈ വീടുകളിൽ ഒന്നും വേണ്ടത്ര സജീകരണങ്ങൾ ഇല്ല . വൈറൽ രോഗങ്ങൾ മൂലമുള്ള പകർച്ച വ്യാധികൾ കേരളത്തിൽ വർദ്ധിച്ചു വരാനുള്ള കാരണം.

രോഗപ്രതിരോധം:- ബാക്റ്റീരിയ, വൈറസുകൾ, പൂപ്പൽ , പരാദജീവികൾ എന്നിവയടങ്ങുന്ന രോഗാണു വു ന്ദം, വിഷത്വമുള്ളതും ഇല്ലാത്തതുമായ അനൃ വസ്തുക്കൾ, അർബുദങ്ങൾ തുടങ്ങിയ ബാഹൃവും ആന്തരികവുമായ ദ്രോഹങ്ങളെ ചെറുക്കുന്നതിലേക്കായി ജന്തുശരീരം നടത്തുന്ന പ്രതികരണങ്ങളെയും പറയുന്ന പേരാണ് രോഗ പ്രതിരോധ വുവസ്ഥ. മനുഷൃനുൾപ്പെടെയുള്ള ജീവജാലങ്ങളിൽ രോഗകാരികളെ പെട്ടെന്ന് കണ്ടുപിടിക്കാൻ സഹായിക്കുന്ന ആർജ്ജിത പ്രതിരോധ ശക്തിയുണ്ട്. രോഗപ്രതിരോധ വൃവസ്ഥയുടെ തകരാറ് സ്വന്തം ശരീരത്തിനെതിരേ തന്നെ തിരിയാനും അതുമൂലം അസുഖങ്ങൾ ഉണ്ടാകാനും കാരണമാകുന്നു. രോഗപ്രതിരോധ സംവിധാനം കാര്യക്ഷമമല്ലാതാകുമ്പോൾ പ്രതിരോധ സംവിധാനത്തിന്റെ അപര്യാപ്തത കാണപ്പെടും ഇത് അപകടകരമായതും ജീവനു ഭീഷണിയായതുമായ അസുഖങ്ങൾ ഉണ്ടാവാൻ കാരണമായേക്കാം. കോവിസ് 19 രോഗ ബാധിതരായ മനുഷ്യരിലൂടെയും സമ്പർക്കത്തിലൂടെയുമാണ് രോഗം പകരാൻ സാധ്യത. ഇതിനെതിരെ വാക്സിൻ വഴി മനുഷ്യരെയൊന്നാകെ രോഗത്തെ പ്രതിരോധിക്കാൻ പര്യാപ്തമാക്കിയില്ലെങ്കിൽ ഒരു വലിയ വിഭാഗം ജനത എപ്പോൾ വേണമെങ്കിലും രോഗബാധിതരാവുന്ന അവസ്ഥതയിലാണ്. വാക്സിൻ കണ്ടെത്തുന്നത് വരേക്കും സാമൂഹിക അകലം പാലിക്കുന്നത് നിശ്ചിത രീതിയിൽ കുറച്ചു ' കാലത്തേക്കു കൂടി തുടരുക എന്നതാണ് പോംവഴിയെന്നും ഗവേഷകർ പറയുന്നു.

ശങ്കരനാരായണൻ
8 C സേക്രഡ് ഹാർട്ട് ഹൈസ്കൂൾ, തേവര
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം