സെൻറ് മേരിസ് യു .പി .സ്കൂൾ‍‍‍‍ പൈസക്കരി/അക്ഷരവൃക്ഷം/ കൊറോണ വൈറസ്

കൊറോണ വൈറസ്

പുതിതായി ഉടലെടുക്കപ്പെട്ട കോവിഡ്-19 എന്നുപറയുന്നത് ഒരു പകർച്ചവ്യധിയാണ്. കൊറോണ വൈറസ് മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. ലോകം മുഴുവൻ ഈ വൈറസ് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ശ്വാസകോശ സംബന്ധമായ രോഗമാണ് ഇതുമൂലം ഉണ്ടാകുന്നത്. പ്രായമായവർ,കുട്ടികൾ അതുപോലെ രോഗപ്രതിരോധ ശേഷിയില്ലാത്തവർ എന്നിവർക്കാണ്  ഈ രോഗംപെട്ടെന്ന് ബാധിക്കുന്നത്. അല്ലാത്തവരിൽ ഈ രോഗം ചികിത്സിച്ച് സുഖപ്പെടുത്താവുന്നതാണ്. ഇതുവരെ കൃത്യമായ മരുന്നുകൾ ഒന്നും തന്നെ ഈ രോഗത്തിനെതിരായികണ്ടുപിടിച്ചിട്ടില്ല . കഴിഞ്ഞ 3 ആഴ്ച്ചകളായി ഈ രോഗത്തിന്റെ  വ്യാപനം അതി കഠിനമായി കൊണ്ടിരിക്കയാണ്. ഇതിന്റെ ആദ്യ ഉത്ഭവം ചൈനയിൽ ആയിരുന്നു. എന്നാൽ ഇപ്പോൾ ലോകം മുഴുവൻ വിഴുങ്ങാൻ പാകത്തിൽ ഇത് വ്യാപിച്ചിരിക്കുന്നു. മഹാരാഷ്ട്ര, ഡെൽഹി പോലുള്ള സംസ്ഥാനങ്ങളിലാണ് ഇതു കൂടുതൽ ബാധിച്ചിരിക്കുന്നത്. ഒരോ ദിവസവും വരുന്ന ടെസ്റ്റിന്റെ ഫലങ്ങളിൽ പകുതിയിൽ ഏറെയും പോസിറ്റീവാണ്. ഈ അവസരത്തിൽ നമ്മുടെ സംസ്ഥാനവും ഏറെ ഫലപ്രദമായ രീതിയിൽ ഈ വൈറസിനെതിരെ പൊരുതുന്നുണ്ട്. വരും ദിനങ്ങളിൽ ശുഭവാർത്തകൾക്കായ് നമുക്ക് പ്രാർത്ഥിക്കാം.

നന്ദന ബാലകൃഷ്ണൻ
5 എ സെന്റ് മേരീസ് യു പി സ്‌കൂൾ, പൈസക്കരി   
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം