ആകാശത്തിന്റെ മൂകതയിൽ തെളിഞ്ഞു
കാണുന്നു മഴ തുള്ളികൾ
കത്തിയെരിയുന്ന സൂര്യന്റെ മുൻപിൽ
ഒരു സുഗന്ധമായി നിറഞ്ഞു നിൽക്കുന്നിവ
ചൂടിൽ മരവിച്ച ഭൂമിയെ തിരികെ
ഉണർത്തുന്ന നിശ്വാസങ്ങൾ.
ജലത്തിനായി കരയുന്ന ലക്ഷങ്ങളുടെ ആശ്വാസമായി
നിരന്തരം ഭൂമിയിൽ പതിക്കുന്നിവ പിന്നീട്
ഒരു വിങ്ങലോടെ തിരികെ പോകുന്നു
സ്നേഹത്തിന്റെ ജ്വാലയായി മാറുന്നു മഴത്തുള്ളികൾ.
എന്നെങ്കിലും വിനാശമായി ഭവിക്കുമെന്ന്
യാത്രയിൽ നമ്മെ ഓർമ്മിപ്പിച്ചുകൊണ്ട്
പോകുന്നു നിശബ്ദമായി.