കൂട്ടുകാരി
- ഞാനെൻ വാതിൽപടിയിൽ തനിയെ-
- വർത്താനം പറഞ്ഞിരുന്നു പ്രകൃതിയുമായി
- ഒരു കുളിർ കാറ്റായ് കുളിരണിയിച്ചും
- ഒരു ചെറുമഴയായ് നനച്ചും അവളെന്നോട്
- കൂട്ടുകൂടി പതിയെ പതിയെ
- എൻ ആനന്ദവേളകളിൽ ആർത്തുല്ലസിച്ചവൾ
- എൻ സങ്കടങ്ങളിൽ തെന്നലായ് ആശ്വസിപ്പിച്ചവൾ
- നേരമില്ലെങ്കിലും, നേരമില്ലെങ്കിലും
- കാണാപാഠമായ് അവൾക്കെൻ ജീവിതം
- അത്രയ്ക്ക് എന്നെ അറിയുന്നവൾ
- അവളെ അറിയാൻ ആരുമില്ല
- അവളുടെ സങ്കടം അറിയാൻ ആരുമില്ല
- തിരക്കിയില്ല ഞാനും
എൻ ജീവിതത്തിരക്കിൽ
- അവൾ തൻ സങ്കടം, എന്നാലും
- ഇപ്പോൾ ഞാനറിയുന്നു എൻ-
- ആത്മസഖിയുടെ വേദന, അരുതേ
- കൊല്ലരുതേ വീണ്ടുവിചാരമില്ലാതെ
- അവിടവിടെയുയരുന്ന പച്ചത്തുരുത്തുകൾ
- പ്രകൃതിസ്നേഹികളാം മനുഷ്യർ
- നമുക്കൊത്തു കൈക്കോർക്കാം നല്ലൊരു നാളേക്കായ്
- അവൾ തൻ സന്തോഷം തിരിച്ചുപിടിക്കാൻ...
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത
|