സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

കൊറോണ എന്ന മഹാമാരി

ഇപ്പോൾ നമ്മുടെ ലോകത്ത് പട‍ർന്നു പിടിച്ചിരിക്കുന്ന ഒരു മഹാരോഗമാണ് കൊറോണ വൈറസ് അല്ലെങ്കിൽ കോവിഡ്- 19. മനുഷ്യ സമ്പർക്കത്തിലൂടെയാണ് ഈ വൈറസ് പടരുന്നത്. ഈ വൈറസ് ഇല്ലാതാക്കുവാൻ വേണ്ടിയും നമ്മുടെ സുരക്ഷയ്ക്കു വേണ്ടിയും നാമെല്ലാവരും അവരവരുടെ വീട്ടിൽ തന്നെയിരുന്നും സോപ്പോ അല്ലെങ്കിൽ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈ കഴുകിയും മാസ്ക്ക് ധരിച്ചും നമ്മളെല്ലാവരും ഒറ്റക്കെട്ടായി നിന്ന് കൊറോണയ്ക്കെതിരെ പൊരുതുകയാണ്. ഈ രോഗം ആദ്യമായി കണ്ടെത്തിയത് ചൈനയിൽ നിന്നാണ്. പണം കൊണ്ട് ഒന്നും നേടാൻ സാധിക്കുകയില്ല. മനുഷ്യർ തമ്മിൽ ഒത്തൊരുമയാണ് വേണ്ടതെന്ന് ഈ വൈറസ് നമ്മെ പഠിപ്പിച്ചു. മനുഷ്യർ സ്വത്തിനും പണത്തിനും വേണ്ടി തല്ലു കൂടുമ്പോൾ പരസ്പരം സംസാരിക്കാനും സ്നേഹിക്കാനും സമയമില്ലാത്ത ഈ ലോകത്ത് നമ്മുടെ കണ്ണിൽ പോലും കാണാത്ത കൊറോണ വൈറസിന് ഇത് സാധിച്ചു. അത്രയേ ഉള്ളു നമ്മുടെ ഈ ലോകം.. STAY HOME STAY SAFE

ആയിഷത്ത് ഷിഫാന എം.ടി.പി.
8 B സെന്റ് മേരീസ് എച്ച്. എസ്. ചെറുപുഴ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം