സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം


ഒരു കൊറോണക്കാലം

കാലങ്ങളോരോന്ന് കഴിയും തോറും
പ്രകൃതിതൻ കോപം വിതച്ചിടുന്നു...
ഓഖിയായി വന്നവൻ പ്രളയമായ് പിന്നെ നിപ്പയായ്,
ഇന്നിതാ നമ്മളിൽ കോവി‍‍ഡ്-19 എന്ന മഹാരോഗമായ്,
ചൈനയിൽ നിന്ന് തുടങ്ങി, ഇറ്റലി ചുറ്റിലുമെത്തി
ഇന്നിതാ ഇന്ത്യയിൽ നാശക്കൊടികൾ ഉയർത്തി
നന്മയിലൂറും മാമലനാടാം കേരള മണ്ണിലുമിന്ന്,
നമ്മുടെ മുറ്റത്തിന്നുമതാ കൊറോണ ചേർന്നിടുന്നു...
ഒന്നു ചുമച്ചാൽ പകരുമാ ഭീകരൻ എന്നാണ്...
തിരക്കിലേറും മനുഷ്യരെല്ലാം ഇന്ന് വീട്ടിലിരിപ്പാണ്...
മേളകൾ ഒക്കെയും പൊലിഞ്ഞു, മാളുകൾ ഒക്കെയും അടഞ്ഞു
വേദികൾ, മസ്ജിദ്, അമ്പല ചർച്ചുകൾ താളുകളിട്ട് പൂട്ടുന്നു.
മേനിയിൽ ഓവർക്കോട്ടും മാസ്ക്കും ചൂടിലണിഞ്ഞ്
മോക്ഷത്തിനായ് ഭരണക്കാരും ചെർന്നൊന്നായ്
മാനുഷ്യനില്ലാ ലോകമിൽ പക്ഷികളിന്ന്...
ശുദ്ധവായു ശ്വസിച്ചിടുന്നു....
ഒരു പരമാണുവിൻ മുന്നിൽ നിസ്സഹായനായ്
കൂടുകളിൽ തങ്ങി ലോകം ഭരിച്ചവൻ....

സുനൈന
8 B സെന്റ് മേരീസ് എച്ച്.എസ്. ചെറുപുഴ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത