STAY SAFE

കൊറോണ വൈറസ് ഞാൻ മനസിലാക്കിയത് ..................... മനുഷ്യരും പക്ഷികളും ഉൾപ്പെടുന്ന സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസ് . ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്ന് 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത് .മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ് കൊറോണ വൈറസ് .ചൈനയിൽ കണ്ടെത്തിയ ഈ വൈറസ് ഇപ്പോൾ ലോകം മുഴുവൻ വ്യാപിച്ചിരിക്കയാണ്. മൂക്കൊലിപ്പ് ,തൊണ്ടവേദന ,തലവേദന ,പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ .സമ്പർക്കത്തിലൂടെ ആണ് വൈറസ് വ്യാപിക്കുന്നത്. പ്രായമായവരേയും ചെറിയ കുട്ടികളേയും ആണ് ഇത് അപകട മാം വിധം ബാധിക്കുന്നത് .അതിനാൽ നമ്മൾ കുട്ടികൾ വീടിന് പുറത്ത് പോകാതെ മുതിർന്നവർ പറയുന്നത് അനുസരിക്കുക. സൂര്യൻ ഉദിക്കാത്ത രാജ്യങ്ങളിലെ മനഷ്യർ മരിച്ചു കൊണ്ടിരിക്കുന്നു .ഇത് എപ്പോൾ അവസാനിക്കും എത്ര പേരെ ബാക്കിയാക്കും ഒന്നും നമുക്ക് പറയാൻ പറ്റില്ല .കേരളത്തിൽ ജനിച്ചതിൽ നമുക്ക് അഭിമാനിക്കാം .ആരോഗ്യ പ്രവർത്തകർക്കും നീതി പാലകർക്കും വൈറസിനെതിരെ പോരാടുന്ന എല്ലാവർക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം .വീടുകളിൽ സുരക്ഷിതരായി ഇരിക്കാം .നമ്മൾ വീണ്ടും കാണേണ്ടവരാണ്. .. എല്ലാവരും സോപ്പു പയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക .ശരീര ശുദ്ധി ഉറപ്പു വരുത്തുക .കൊറോണ വൈറസ് വീണ്ടും വരാതിരിക്കട്ടെ .. നമുക്ക് പ്രാർത്ഥിക്കും STAY HOME STAY SAFE........................................ ......... ... ............. .............................

യാദുകൃഷ്ണ ദിലീപ്
5 എ സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം