സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം/അവധിക്കാലം ,കൊറോ-ണയും, ഞാനും

അവധിക്കാലം ,കൊറോണയും, ഞാനും

കൊറോണ ( Corona virus disease 2019) നമ്മുടെ കോവിഡ് 19: മൂന്നര മാസം മാത്രം പ്രായമുള്ള 12 മൈക്രോൺ മാത്രം വലുപ്പമുള്ള ഈ കുഞ്ഞൻ വൈറസ് ഇന്ന് ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് 2019 ഡിസംബർ 31-ന് ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ടു പ്രായം കുറവാണെങ്കിലും ലോകത്തൊട്ടാകെ കുറഞ്ഞകാലയളവിൽ 1,29.367 ആളുകളുടെ മരണത്തിന് കാരണക്കാരനായി വളർന്നു കോവിഡ്. നിപ്പ, പ്രളയം പോലെതന്നെ വേർതിരിവ് മറക്കുന്ന കാഴ്ചയും ഇപ്പോൾ കാണാം 'പണവും പവറുമല്ല കരുതലും സ്നേഹവുമാണ് വലുതെന്ന് ഒന്നുകൂടി ആഗോളജനതയ്ക്ക് മനസ്സിലാക്കിതന്ന കോറോണയും ചെറുതല്ലാത്ത ഒരു നന്ദി അർഹിക്കുന്നില്ലേ? വ്യക്തിതളും, രാജ്യങ്ങളുമെല്ലാം ഒത്തുചേർന്ന് അതിജീവിക്കുന്ന കേരളത്തിൽ നിന്ന് ചികിത്സതേടി രോഗമുക്തരായ വിദേശികളും പ്രവാസികളും ഇതിന്റെ ഉദാഹരണമാണ്. കൊറോണാക്കാലത്ത് മറ്റു രാജ്യങ്ങൾക്കു മാതൃകയായ മോദിജിയുടെ ഐക്യദീപം എനിക്ക് പുതിയ ഒരനുഭവം നല്കി. ഞാൻ താമസിക്കുന്നതിനടുത്തൊന്നും ആർക്കും ഇതുവരെ കൊറോണയില്ല. കൊറോണക്കാലത്ത് ഞാൻ ചെയ്യുന്നത് കുടുംബാംഗങ്ങളോടൊപ്പം കളിച്ചും, ചിരിച്ചും, ഭക്ഷിച്ചും സന്തോഷമായിരിക്കുന്നു. ഭക്ഷണസാധനങ്ങൾ നേരത്തെ ക്രമീകരിച്ചു വച്ചതിനാൽ വലിയ ക്ഷാമം ഒന്നും എന്റെ വീട്ടിലില്ല. റേഷൻ വിതരണവും തുണയായി. വിരസതയൊഴിക്കാനായി അമ്മയെസഹായിച്ചും, ചിത്രം വരച്ചും, അയൽ പക്കത്തെ കുട്ടികളുമായി കളിച്ചും, ടി വി കണ്ടും സമയം പോകുന്നതറിയൂല. ഒരേ ലക്ഷ്യവുമായി മുന്നോട്ടു പോകുമ്പോൾ ഒരു ഇടർച്ചകൊണ്ടു പോലും ഒരാളും അതിനു വിഘാതമുണ്ടാക്കില്ല. അതുകൊണ്ട് ഞാൻ ജനതാ കർഫ്യുവിന്റെ ദിവസം മുതൽ ഇന്ന് വരെ വീട്ടിൽ തന്നെയാണ്. എനിക്കുവേണ്ടി മാത്രമല്ല ചുറ്റുമുള്ളവർക്കുവേണ്ടിയുമാണ്. അതു കൊണ്ട് എല്ലാവരും സുരക്ഷിതരായി വീട്ടിൽ തന്നെ ഇരിക്കുക. ഇനി ആർക്കും ഈ ലോകത്ത് കൊറോണ വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ആൽബി തോമസ്
6 എ സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം