സെന്റ് വിൻസന്റ് എച്ച്. എസ്. എസ്. കണിയാപുരം/അക്ഷരവൃക്ഷം/രക്ഷിക്കാം ഭൂമിയെ

രക്ഷിക്കാം ഭൂമിയെ


ഇന്ന് മനുഷ്യൻ നേരിടുന്ന ഒരു വലിയ വിപത്ത് പരിസ്ഥിതി നശീകരണം തന്നെയാണ്. പണ്ടു കാലത്ത് പച്ചപ്പ് നിറഞ്ഞ സുന്ദരമായ പ്രകൃതിയായിരുന്നു നമ്മുടെത്. വയലുകളും, പുഴകളും, മറ്റും ചേർന്ന സുഗന്ധപുഷ്പങ്ങൾ വിരിയുന്ന പ്രകൃതി. അതിനാൽ അന്ന് രോഗം മനുഷ്യരിൽ കുറവായിരുന്നു. ഇന്ന് എവിടെ തിരിഞ്ഞാലും ഫ്ലാറ്റുകൾ മാത്രമാണ്. പരിസ്ഥിതിയെ മാലിന്യം കൊണ്ട് നിറച്ച് പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നു. ഇന്ന് ഫ്ലാറ്റുകൾ നിർമ്മിക്കുമ്പോഴും വയലുകൾ നികത്തുമ്പോഴും വരും കാലത്തെ അപകടങ്ങളെ പറ്റി ആരും ബോധവാന്മാരാകുന്നില്ല. അതിനാൻ പരിസ്ഥിതി നശിക്കുകയും മനുഷ്യന് രോഗങ്ങൾ ബാധിക്കുകയും ചെയ്യുന്നു. പണ്ട് അവരവർ തന്നെ തന്റെ പാടങ്ങളിൽ ക‍ൃഷിചെയ്ത് വിളവെടുത്ത് അത് ഭക്ഷിക്കുമായിരുന്നു. ഇന്ന് മനുഷ്യർ ഫാസ്റ്റ് ഫുഡിന്റെ പിന്നാലെ സഞ്ചരിക്കുന്നവരാണ്. നാം ഓരോരുത്തരും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനു വേണ്ടി പ്രയത്നിക്കേണ്ടതാണ്. പിരിസ്ഥിതി സംരക്ഷണം നാം ഓരോരുത്തരുടെയും കർത്തവ്യമാണ്. മാലിന്യങ്ങൾ പരിസ്ഥിതിയിൽ അലക്ഷ്യമായ് വലിച്ചെറിയില്ലെന്നും മരങ്ങൾ വച്ചുപിടിപ്പിക്കുമെന്നും നാം പ്രതിജ്ഞ ചെയ്യേണ്ടതാണ്. അതിനായി നമുക്ക് ഓരോരുത്തർക്കും കൈകോർക്കാം.

വർഷ
9C സെൻറ് വിൻസൻറ് എച്ച്.എസ്.എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - ലേഖനം