സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ വീണ്ടെടുക്കാം

വീണ്ടെടുക്കാം

നമ്മൾ പുതിയൊരു കാലഘട്ടത്തിലെ മനുഷ്യരാണ്. അതുകൊണ്ട് പഴയ ആൾക്കാരെ അപേക്ഷിച്ച് പല മാറ്റങ്ങളും നമുക്കുണ്ട്. ഈ കാലഘട്ടത്തിൽ വളരെയേറെ കണ്ടുപിടുത്തങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതെല്ലാം നമുക്ക് വളരെയധികം സഹായപ്രദങ്ങളാണ്. പക്ഷേ ഇതിൽ പലതും നമ്മുടെ പ്രകൃതിയെ മലിനമാക്കുന്നു. ഇതിനൊരു ഉദാഹരണമാണ് പ്ലാസ്റ്റിക്. പ്ലാസ്റ്റിക് ഉപകരണങ്ങളും കവറുകളും നമുക്ക് വളരെ ഉപകാരപ്രദങ്ങളാണെങ്കിലും ഉപയോഗശേഷം ഇതൊന്നും നശിപ്പിക്കുവാൻ നമുക്ക് സാധിക്കുകയില്ല. ഇവയൊന്നും മണ്ണിനോട് ചേരുന്നില്ല എന്നതുമാത്രമല്ല അത് കത്തിച്ചു നശിപ്പിക്കാൻ ശ്രമിച്ചാൽ അതിൽനിന്നും ഉയരുന്ന മലിനമായ പുക നമ്മൾ ശ്വസിക്കുമ്പോൾ നമുക്ക്പലവിധ അസുഖങ്ങളും ഉണ്ടാകുന്നു.

പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ നമ്മുടെ ജീവന് തന്നെ ആപത്താണ്. അതിനാൽ ഇത്തരം വസ്തുക്കളെ നമ്മുക്ക് ഉന്മൂലനം ചെയ്യാം. തുണികളും പേപ്പറുകളും കൊണ്ടുള്ളവസ്തുക്കൾ നമുക്ക് ഉപയോഗിക്കാം. മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കാം ജലാശയങ്ങൾ മലിനമാകാതെ നമുക്ക് സൂക്ഷിക്കാം. പൊതുസ്ഥലങ്ങളിൽ പുകവലി, മലമൂത്ര വിസർജ്ജനം, തുപ്പുന്നത് എന്നിവ നമുക്ക് ഒഴിവാക്കാം. വീടും പരിസരവും നമുക്ക് വൃത്തിയായി സൂക്ഷിക്കാം. ഇങ്ങനെ ആരോഗ്യമുള്ള ഒരു അന്തരീക്ഷമുണ്ടാക്കിയെടുക്കാം. ഇങ്ങനെ നല്ലൊരു പ്രകൃതിയെ നമുക്ക് വീണ്ടെടുക്കാം.

ജിസ്ന തോമസ്
4 ബി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം