അമ്മയായ ഭൂമിയെ സ്നേഹിച്ച്
വളർന്ന ഭൂമിതൻ മക്കൾ നാം
ആ അമ്മതൻ നെഞ്ചകം കീറി
ആനന്ദിച്ചു തിമിർക്കുന്നു ഇന്നു മക്കൾ
മരതകപ്പച്ച പുതപ്പുപുതച്ച
ഭൂമീദേവിതൻ മൂടുപടം
പിച്ചിക്കീറി സ്വന്തം സുഖത്തിനു
വേണ്ടിയും കാശിനുവേണ്ടിയും നിൻമക്കൾ
ഭൂമിയ്ക്ക് തണലേകി കുടയായ് നിന്ന മരങ്ങളും
മൃഗങ്ങൾതൻഭവനമായിരുന്ന വനങ്ങളും
വെട്ടിനശിപ്പിച്ച് കീശവീർപ്പിച്ചും അവിടെ
വമ്പൻ കെട്ടിടങ്ങൾ പണിതുല്ലസിച്ചും
ഭൂമിയുടെ വരദാനമായ മലകളും വയലുകളും നികത്തി
വ്യവസായ ഗോപുരങ്ങൾ തീർത്തും
അതിലെ മാലിന്യങ്ങൾ പുഴയിലേയ്ക്ക് ഒഴുക്കിയും
അതിലെ മത്സ്യങ്ങൾ ചത്തൊടുങ്ങിയും
ചപ്പുചവറുകളും പ്ലാസ്റ്റിക് സഞ്ചികളും
അറവുശാലയിലെ അവശിഷ്ടങ്ങളും
വഴിയോരങ്ങളിൽ തള്ളിയും നമ്മുടെ
പ്രകൃതിയെ ഇന്നുകൊല്ലുന്നു നിൻമക്കൾ
ദൈവത്തിൻ ക്രോധവും ഭൂമിതൻ ശാപവും
പ്രകൃതിതൻ കണ്ണീരും പ്രളയമായ് വരൾ-
ച്ചയായ് പ്രകൃതി ക്ഷോഭമായ് മഹാ വ്യാധിയായ്
പതിക്കുന്നു ഇന്നു മർത്യരിൽ