സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ മലിനമാക്കരുതേ
മലിനമാക്കരുതേ
നമ്മുടെയെല്ലാം അമ്മയാണ് പ്രകൃതി. എന്നാൽ ഈ പ്രകൃതിയോട് നാം എന്താണ് ചെയ്യുന്നത്? എല്ലായിടത്തും മലിനീകരണമാണ്. വലിയ ഒരു വിപത്താണ് പരിസ്ഥിതി മലിനീകരണം. ഇത് പ്രധാനമായും ജലമലിനീകരണം, വായു മലിനീകരണം, ശബ്ദമലിനീകരണം എന്നിങ്ങനെയാണുള്ളത്. ഫാക്ടറികൾ പുറത്തുവിടുന്ന കരിയും പുകയും ശുദ്ധവായുവിനെ മലിനമാക്കും. പാഴ്വസ്തുക്കൾ, മാലിന്യങ്ങൾ എന്നിവ നാം പുഴകൾ പോലുള്ള ജലസ്രോതസ്സുകളിൽ ഒഴുക്കുന്നത് ജല മലിനീകരണത്തിന് കാരണമാക്കുന്നു. മനുഷ്യൻ ഒഴികെ മറ്റെല്ലാ ജീവജാലങ്ങൾക്കും ജലത്തിന്റെ പ്രാധാന്യം അറിയാം. നമ്മുടെ പൂർവ്വികർ നമുക്ക് വൃത്തിയുള്ള വാസസ്ഥലവും ശുദ്ധവായുവും ശുദ്ധജലവും നൽകി. അതു സംരക്ഷിച്ചും കൈമാറിയും പ്രകൃതി മാതാവിനോട് നമുക്ക് നന്ദിയുള്ളവരാകാം.
|