സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ പ്രതിഫലം
പ്രതിഫലം
ഒരു ഗ്രാമത്തിൽ ഒരു കുട്ടി ഉണ്ടായിരുന്നു. അവൾക്കു നടക്കാൻ പറ്റില്ലായിരുന്നു. ഒരു ടീച്ചർ എല്ലാവരെയും വിളിച്ചു പറഞ്ഞു, നാളെ സ്പോർട്സ് ഡേ ആണ്, എല്ലാവരും പങ്കെടുക്കണം. ഒരു കുട്ടി അവളെ കളിയാക്കികൊണ്ടു പറഞ്ഞു. ഹി ഹി ഇവൾക്ക് നടക്കാൻ കഴിയില്ലല്ലോ. അതുകേട്ട് എല്ലാവരും അവളെ കളിയാക്കി ചിരിച്ചു. അവൾ വിഷമിതയായി സ്കൂൾ ഗാർഡനിലുള്ള ഒരു മരത്തിന് ചുവട്ടിൽ ഇരുന്നു. അപ്പോളാണ് അവൾ ഒരു കുഞ്ഞിക്കുരുവിയുടെ ശബ്ദം കേട്ടത്. അവൾ ചുറ്റുപാടും നോക്കി, ആരെയും കണ്ടില്ല. അപ്പോഴാണ് അവൾക്കു മനസ്സിലായത് അവൾ ഇരുന്ന ബഞ്ചിന്റെ അടിയിൽ നിന്നാണ് ആ ശബ്ദം കേട്ടതെന്ന്. അവൾ ബഞ്ചിന്റെ അടിയിൽ നോക്കിയപ്പോൾ ഒരു കുഞ്ഞിക്കുരുവി ഇതാ ഇരിക്കുന്നു. അവൾ അതിനെ എടുത്തു. അപ്പോഴാണ് കണ്ടത് ആ കുഞ്ഞിക്കുരുവിയുടെ കാലിൽ ഒരു വലിയ മുറിവ്. അവൾ ആ മരുന്ന് വച്ചു കൊടുത്തു. അപ്പോൾ ആ കുഞ്ഞിക്കുരുവിയുടെ വേദന പോയി. താമസിയാതെ ആ കുഞ്ഞിക്കുരുവിയുടെ അമ്മകുരുവി വന്നു. ആ അമ്മകുരുവി പറഞ്ഞു, "എന്റെ കുഞ്ഞിന്റെ കാലിലെ മുറിവ് മാറ്റിയതിനു വളരെ നന്ദിയുണ്ട്". അപ്പോൾ ആ പെൺകുട്ടി പറഞ്ഞു, "ഇതിനു നന്ദി ഒന്നും ആവശ്യമില്ല, ഞാൻ എപ്പോഴും എല്ലാവരെയും സഹായിക്കുന്ന കുട്ടിയാണ് ". അപ്പോൾ അമ്മക്കുരുവി പറഞ്ഞു, "എങ്കിൽ ശരി ഞാൻ ഇപ്പോൾ വരാം "എന്ന് പറഞ്ഞ് അമ്മക്കുരുവി തന്റെ കുഞ്ഞിനേയുമായി കൂട്ടിലേക്ക് മടങ്ങി. താമസിയാതെ അമ്മകുരുവി തന്റെ കൂട്ടിൽ നിന്ന് ഒരു സ്വർണ ഷൂസ് മായി അവളുടെ അടുത്തേക്ക് വന്നു. അപ്പോൾ അവൾ പറഞ്ഞു, "ഞാൻ നടക്കാൻ വയ്യാത്ത കുട്ടിയല്ലേ, എനിക്ക് ഷൂസ് ഇടാൻ പറ്റില്ലല്ലോ ". അപ്പോൾ അമ്മക്കുരുവി പറഞ്ഞു, "നീ ഇതു ധരിക്കു, അപ്പോൾ നിനക്ക് ഓടാനും ചാടാനും ഡാൻസ് ചെയ്യാനും എല്ലാം സാധിക്കും. അവൾ വളരെ അധികം സന്തോഷത്തോടെ ആ ഷൂസ് ധരിച്ചു. അപ്പോൾ അവൾക്കു നടക്കാൻ പറ്റി. പിറ്റേദിവസം അവൾ സ്പോർട്സ് ഡേയിൽ ഓട്ടത്തിന് ഒന്നാംസ്ഥാനം ലഭിച്ചു. അച്ഛന്റെയും അമ്മയുടേയും അടുത്തേക്ക്അവൾ ഓടിയെത്തി. അത് അവളുടെ ജീവിതത്തെ മാറ്റി മറിച്ച സമ്മാനമായിരുന്നു. ഈ കഥയിൽ നിന്നുള്ള ഗുണപാഠം, മറ്റുള്ളവരെ സഹായിച്ചാൽ നമുക്ക് ഉറപ്പായും അതിന്റെ ഫലം ലഭ്യമാകുന്നതാണു്.
സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |