സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ ആപത്ത്
ആപത്ത്
പണ്ട് പണ്ട് ഒരിടത്ത് രാഹുൽ എന്ന കൊച്ചു കുട്ടിയും അമ്മയും താമസിച്ചിരുന്നു. പതിവ് പോലെ അവൻ സ്കൂൾ വിട്ട് വന്നപ്പോൾ അവൻ കാണുന്നത് അമ്മ വീടും പരിസരവും വൃത്തിയാക്കുന്നതാണ്. അപ്പോൾ അവൻ അമ്മയോട് സംശയത്തോടെ ചോദിച്ചു. "അമ്മേ അമ്മേ എന്താണ് ആരോഗ്യം എന്നത്? "രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യം എന്ന് അമ്മ സ്നേഹത്തോടെ അവനു പറഞ്ഞു കൊടുത്തു. അതിനു നമ്മൾ എന്താണ് ചെയ്യേണ്ടത്... നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം എന്ന് അമ്മ പറഞ്ഞു കൊടുത്തു. അത് കേട്ടപ്പോൾ രാഹുൽ ഓടി പോയി ആദ്യം തന്നെ സോപ്പ് ഉപയോഗിച്ച് അവന്റെ കൈകൾ വൃത്തിയായി കഴുകി. പിന്നീട് ഭക്ഷണം കഴിച്ചു. അമ്മ വീണ്ടും അവനു ഓരോ കാര്യങ്ങൾ പറഞ്ഞു കൊടുത്തു. പ്രകൃതി നമ്മുടെ മാതാവാണ്. വളരെ സമാധാനപരമായ ജീവിതത്തിനു വേണ്ടതെല്ലാം പ്രകൃതി നമുക്ക് തരുന്നുണ്ട്. പക്ഷേ നാം അതെല്ലാം മലിനമാ ക്കുകയാണ് ചെയ്യുന്നത്. അതെല്ലാം നമുക്ക് തന്നെ ആപത്തായി മാറും എന്ന് ആരും വിചാരിക്കുന്നില്ല. അത് കൊണ്ടാണ് നമുക്ക് രോഗങ്ങൾ പിടിപെടുന്നതും. അതുകൊണ്ട് എല്ലാവരും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ആരോഗ്യം ഉള്ളവരായി ജീവിക്കുക.
സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |