സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/പ്രകൃതിയും ജീവനും

പ്രകൃതിയും ജീവനും

പരിസ്ഥിതി മലിനീകരണം ഇന്ന് നാം നേരിടുന്ന വെല്ലുവിളികളിൽ ഒന്നാണ്. നമ്മുടെ തെറ്റായ ജീവിതരീതികളാണ് ഇതിനുകാരണം. പൊതുസ്ഥലങ്ങളിൽ അവശിഷ്ടങ്ങൾ വലിച്ചെറിയുന്നതിലൂടെ എലി മുതലായ ജീവികൾ പെരുകുകയും പലവിധ രോഗങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. കെട്ടിക്കിടക്കുന്ന ജല മാലിന്യങ്ങൾ കൊതുകുകളുടെ താവളമാണ്. പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെ പലവിധ രോഗങ്ങൾ ഉണ്ടാകുന്നു. ആദ്യം തന്നെ വീടും പരിസരവും വൃത്തിയാക്കണം. പൊതുസ്ഥലങ്ങൾ മാലിന്യക്കൂമ്പാരമാക്കുന്നതിന് ഒരിക്കലും അനുവദിക്കരുത്. വ്യക്തിശുചിത്വം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇതിലൂടെയെല്ലാം പരിസ്ഥിതിയെ സംരക്ഷിക്കാനും രോഗങ്ങൾ ഒഴിവാക്കുവാനും കഴിയും. രോഗങ്ങൾ വന്നിട്ട് ചികത്സിക്കുന്നതിനേക്കാൾ നല്ലത് വരാതെ നോക്കുന്നതാണ്. വ്യക്തിനന്നായാൽ സമൂഹം നന്നാകും അതിലൂടെ നാടും.

ആൽഡൻ സുനിൽ
1 സി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreekumarkottayam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം