സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/പുഴ ഒഴുകുമ്പോൾ

പുഴ ഒഴുകുമ്പോൾ

മനോഹരമായി ഒഴുകുന്ന ഒരു പുഴ, അതിന്റെ തീരങ്ങളിൽ കുറച്ചു വീടുകൾ, ആ വീടുകളിൽ താമസിക്കുന്ന ആളുകൾ തങ്ങളുടെ വീടുകളിലെ മാലിന്യങ്ങൾ പുഴയിലേയ്ക്ക് സ്ഥിരം ഒഴുക്കാറുണ്ടായിരുന്നു. ആ പുഴയിലെ മത്സ്യങ്ങളും തവളകളും ഒക്കെ ആ മാലിന്യങ്ങൾ ഭക്ഷിച്ചിരുന്നു. വേനൽ കാലമായി, പുഴയിലെ വെള്ളം വറ്റിത്തുടങ്ങി. ഇപ്പോൾ പുഴയിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടി. അതു ഭക്ഷിച്ച മത്സ്യങ്ങളും തവളകളുമൊക്കെ ചത്തുവീണു. അതുവഴി വന്ന വിശന്നുവലഞ്ഞ കോലൻ പാമ്പ് ഈ ജീവജാലങ്ങളെയൊക്കെ കണ്ടു എങ്കിലും അവയെ തിന്നാൽ താനും അവയെപ്പോലെ ചത്തുവീഴുമെന്ന് മനസ്സിലാക്കി. ജീവൻ പോകുന്നതിനേക്കാൾ ഭേദം വിശന്നിരിക്കുന്നതാണെന്ന് മനസ്സിലാക്കിയ കോലൻ അവിടെനിന്നും ജീവനും കൊണ്ട് രക്ഷപെട്ടു.

കൂട്ടുകാരേ, മനുഷ്യന്റെ നീചമായ പ്രവർത്തനങ്ങളാണ് രോഗങ്ങൾക്കും മരണത്തിനുതന്നെയും കാരണമാക്കുന്നതെന്ന് മനസ്സിലാക്കി പ്രകൃതിയെ മലിനമാക്കുന്നതരത്തിലുള്ള ഒരു പ്രവർത്തനവും നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാവില്ല എന്ന് നമുക്ക് തീരുമാനമെടുക്കാം.

ദേവനന്ദ ഗോപി
3 ബി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ