പരിസ്ഥിതി സംരക്ഷണം
നമുക്ക് ജീവിക്കാൻ അത്യാവശ്യമുള്ളതാണ് വായു, വെള്ളം, ഭക്ഷണം. ഇവ നമുക്ക് ലഭിക്കാൻ പരിസ്ഥിതിയെ സംരക്ഷിക്കണം. അതിന് മരങ്ങൾ നട്ടുവളർത്തണം. മരങ്ങൾ കാർബൺഡയോക്സൈഡ് വലിച്ചെടുത്ത് ഓക്സിജൻ നമുക്ക് തിരിച്ചുതരുന്നു. മാവ്, പ്ലാവ് തുടങ്ങിയ മരങ്ങളിലൂടെ ഭക്ഷണവും ലഭിക്കുന്നു. ആര്യവേപ്പ് പോലുള്ള മരങ്ങൾ ഔഷധത്തിനായും ഉപയോഗിക്കുന്നു. മരങ്ങൾ വെള്ളപ്പൊക്കത്തിനേയും വേനലിനേയും തടയുന്നു. അതിനാൽ നമുക്ക് മരങ്ങൾ നട്ട് പരിസ്ഥിതിയെ സംരക്ഷിക്കാം. ആര്യവേപ്പ് അഞ്ചാംപനിയ്ക്ക് മരുന്നായി ഉപയോഗിക്കുന്നു.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|