പരിസ്ഥിതി നശീകരണം
ലോകമിന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം പരിസ്ഥിതി നശീകരണവുമായി ബന്ധപ്പെട്ടതാണ്. വായുവും വെള്ളവും ആഹാരവുമെല്ലാം മലിനമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഓരോ വർഷവും ചൂട് കൂടുകയാണ്. കാടും പുഴകളുമെല്ലാം ഓർമ്മകളായി മാറിക്കൊണ്ടിരിക്കുന്നു. ജൂൺ 5 ന് പരിസ്ഥിതിദിനം നാം ആചരിക്കുന്നു. മനുഷന്റെ അധികമായ പ്രകൃതി വിഭവങ്ങളുടെ ചൂഷണവും ലാഭക്കൊതിയുമാണ് പരിസ്ഥിതി പ്രശ്നങ്ങൾക്ക് യഥാർത്ഥ കാരണം.
എല്ലാവർക്കും ആവശ്യമുള്ളത് ഭൂമിയിലുണ്ട്. പൂമ്പാറ്റകൾ പൂവിൽനിന്നും തേൻ നുകരുന്നതുപോലെ വേണം പ്രകൃതി വിഭവങ്ങൾ നാം ആസ്വദിക്കാൻ. കേരളം പലപ്പോഴും കൊടിയ വരൾച്ചയിലാണ്. കുടിവെള്ളത്തിനുവേണ്ടി നാം നെട്ടോട്ടമോടുന്നു. പ്രകൃതി അമ്മയാണ്. ഭൂമിയിൽ നാം ഏൽപ്പിച്ച മുറിവുകൾ ഉണക്കാനുള്ള ശ്രമമാണ് ഇനി നാം നടത്തേണ്ടത്. അടുത്ത തലമുറകൾക്കും ജീവിക്കാൻ നല്ല മണ്ണും വായുവും വെള്ളവും ആഹാരവും നിലനിറുത്തണം. ഭൂമിയുടെ അവകാശികൾ മനുഷ്യർ മാത്രമല്ല. ഭൂമിയെ ഇങ്ങനെ നശിപ്പിക്കുന്ന കാട്ടാളൻമാരുടെ കൈകളിൽനിന്നും രക്ഷിക്കണം. മുറിവേറ്റ പ്രകൃതിയുടെ നിലവിളിയാണ് വെള്ളപ്പൊക്കം പോലുള്ള അപകടങ്ങളായി നാം കാണുന്നത്.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|