സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/പരിസ്ഥിതി

പരിസ്ഥിതി

ജൂൺ 5 ലോക പരിസ്ഥിതി ദിനം. ഭൂമിയുടെ നിലനിൽപ്പിനെപ്പറ്റി മനുഷ്യൻ വേവലാതിപ്പെടുന്നതിനിടയിലാണ്‌വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി എത്തിച്ചേരുന്നത്. വാഹനങ്ങളിൽനിന്നും ഫാക്ടറികളിൽനിന്നും പുറന്തള്ളുന്ന പുകയും വിഷാംശമുള്ള കാർബൺ ഡ യോ ക് സൈബു ഡ് കുടിച്ചു വറ്റിച്ചിരുന്ന വൃക്ഷങ്ങൾ ഭൂമിയിൽ ഇന്ന് വലരെക്കുറച്ചുമാത്രം. മനുഷ്യൻ തന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് മരങ്ങൾ വെട്ടി നീക്കുന്നു. ഭൂമിയെ നാം നശിപ്പിക്കുന്നു, മലിനമാക്കുന്നു. പ്ലാസ്റ്റിക് വസ്തുക്കൾ വലിച്ചെറിയുമ്പോൾ നാം മണ്ണിനേയും ജലത്തിനേയും വായുവിനേയും ഒരുപോലെ മലിനമാക്കുന്നു. വ്യവസായങ്ങളുടെ വളർച്ചയുടേയും വന നശീകരണത്തിന്റേയും ഫലമായി പ്രകൃതിയുടെ ശ്വാസകോശമായ മരങ്ങൾ നശിപ്പിക്കപ്പെടൂന്നു. ഇതുമൂലം നമ്മുടെ നിലനിൽപ്പുതന്നെ അപകടത്തിലാകുന്നു. ശുദ്ധജല ദൗർലഭ്യം മനുഷ്യരുടെ മാത്രമല്ല ജീവജാലങ്ങളുടേയും നിലനിൽപ്പിനെ ബാധിക്കുന്നു. അതിനാൽ നമ്മുടെ ജീവൻ പോലെതന്നെ പ്രകൃതിയെ നമുക്ക് കാത്തുസൂക്ഷിക്കാം.

ആഷ്ബെൽ ചെറിയാൻ
4 ഡി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം