സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/കാട്ടിലെ കൂട്ടുകാർ

കാട്ടിലെ കൂട്ടുകാർ

പതിവുനടത്തത്തിന് ഇറങ്ങിയതായിരുന്നു കിട്ടു ആമയും മിട്ടു മാനും. പെട്ടെന്നാണ് കിളികൾ കൂട്ടത്തോടെ പറന്നുയർന്നത്. എന്താ കൂട്ടുകാരേ? എന്തുപറ്റി? കിട്ടു ആമ ചോദിച്ചു. “എന്താണിത്ര വേഗത്തിൽ?”

മറുപടി പറഞ്ഞത് ചിന്നുക്കിളിയാണ്. ഞങ്ങൾ താമസിച്ചിരുന്ന മരങ്ങളെല്ലാം മനുഷ്യർ വന്നുമുറിയ്ക്കുകയാണ്. ഞങ്ങൾ എന്തുചെയ്യും? ഇതിപ്പോൽ പല തവണകളായി. ഇനി അവരെ ഒരു പാഠം പഠിപ്പിക്കണം അവർ പറഞ്ഞു. അവർ നേരെ പോയത് ആന ചേട്ടന്റെ അടുത്തേയ്ക്കാണ്. അവർ എല്ലാവരും ഒരുമിച്ച് ആ മരം വെട്ടുകാരുടെ അരികിലെത്തി. ആന ചേട്ടന്റെ അലർച്ചകേട്ട് അവർ പേടിച്ചുവിറച്ചു.

ആനചേട്ടൻ പറഞ്ഞു” മരം ഇല്ലെങ്കിൽ ജീവൻ ഇല്ല. പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.” മരം വെട്ടുകാർ അവരുടെ തെറ്റുമനസ്സിലാക്കി. മുറിച്ചുമാട്ടിയ മരങ്ങൾക്കുപകരം അവർ പുതിയ തൈകൾ വച്ചുപിടിപ്പിക്കുവാൻ തുടങ്ങി.

ജെസ്‌വിൻ ബിനോയ്
2 സി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ