ഇഷ്ടമാണെനിക്കേറൈഷ്ടമാണ്
ഈ ഭൂമിയെനിക്കേറെ ഇഷ്ടമാണ്
പാറിപ്പറക്കും പൂമ്പാറ്റകളും
നിരനിരയായ് വിടർന്നുനിൽക്കുമീ
മനോഹര പുഷ്പങ്ങളും
ഉയർന്നുനിൽക്കും മലനിരകളും
തെളിഞ്ഞുനിൽക്കും പൊൻപാടങ്ങളും
കുതിച്ചുപായുമീ പുഴകളും
ശാന്തമായൊഴുകുമീ അരുവികളും
പുഴകളിൽ മുങ്ങിപ്പൊങ്ങും കൂട്ടരും
എത്രമനോഹരമീ കാഴ്ചകൾ
മനോഹരമാമീ ഗ്രാമങ്ങളും
രസിപ്പിക്കുമിതിലെകൊച്ചുകാര്യങ്ങളും
ഇഷ്ടമാണെനിക്കേറെയിഷ്ടമാണ്
ഞാൻ വസിക്കുമീ കൊച്ചുഭൂമിയെ
നശിപ്പിക്കല്ലേ കുഴിച്ചുമൂടല്ലേ
നമ്മുടെയീ സുന്ദരലോകത്തെ
പ്ലാസ്റ്റിക്കുമീ മാലിന്യങ്ങളും
ദൂരെയകറ്റീടാം രക്ഷിക്കാം ഭൂമിയെ
ശുചിയാക്കീടാം നമുക്ക് ഭൂമിയെ
നേടാം ഒനായി സുന്ധരദേശം.