ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

സ്കൂൾ വിക്കി അവാർഡ്

2018 -19 വർഷത്തെ പ്രഥമ ശബരീഷ് സ്മാരക അവാർഡ് എറണാകുളം ജില്ലാതല രണ്ടാം സമ്മാനം ഞങ്ങളുടെ സ്കൂളിനു ലഭിച്ചു. മലപ്പുറത്തുവച്ചു നടന്ന സമ്മാന ദാനച്ചടങ്ങിൽ എസ് ഐ ടി സി , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് , ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എന്നിവർ ചേർന്ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രിയിൽ നിന്ന് അവാർഡ് സ്വീകരിച്ചു.

2018-19 ബാച്ചുകൾ വിവര സാങ്കേതിക മേഖലയിൽ പ്രാവിണ്യം നേടുവാൻ കഴിഞ്ഞു. ഇവർക്ക് 10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഉണ്ടാക്കുക സ്വതസിദ്ധമായ കഴിവുകൾ ഉപയോഗിച്ച് കഥ,കാർട്ടൂ്‍ൺ എന്നിവ പുതിയ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് നിർമ്മിക്കുകയും ചെയ്തു.


2018 - 19 വർഷത്തെ പ്രവർത്തനങ്ങൾ

ജൂൺ 29 ന് കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ ദേവരാജൻ സാർ, ലൗലി ടീച്ചർ എന്നിവർ നയിച്ച ഏകദിനപരിശീലനത്തോടെ ആരംഭിച്ചു.40 കുട്ടികൾ പങ്കെടുത്തു.തുടർന്ന് എല്ലാ ചൊവ്വാഴ്ചകളിലും വൈകിട്ട് 3 മുതൽ 4 വരെ പരിശീലനം നൽകിപ്പോരുന്നു. ഓഗസ്റ്റ് നാലാം തിയതി ശനിയാഴ്ച നടന്ന ഏകദിനപരിശീലനത്തിൽ 40 കുട്ടികളും പങ്കെടുത്തു.എല്ലാ കുട്ടികളും സ്വന്തമായി ശബ്ദം റെക്കോഡ് ചെയ്യുകയും ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച് വീഡിയോയും ഓഡിയോയും സംയോജിപ്പിച്ച് ആനിമേഷൻ ഫിലിം നിർമ്മിക്കുകയും ചെയ്തു.

ദേവരാജൻ സാർ ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം നടത്തുന്നു.