സെന്റ് മേരീസ് എച്ച്. എസ്സ്. കക്കാടംപൊയിൽ/അക്ഷരവൃക്ഷം/നല്ലൊരു നാളേയ്ക്കായി

നല്ലൊരു നാളേയ്ക്കായി

തിരക്കേറിയ ലോകം
പെട്ടെന്നൊന്ന് നിശ്ചലമായി
കൊറോണയെന്നൊരു വിരുതൻ
നാട്ടിലെങ്ങും പടർന്നു
അടച്ചിടലായി നിരോധനമായി
നിശ്ചലമായി ലോകം
പണിയില്ല പണമില്ല
കഷ്ടത്തിലായി ലോകം
പൂവിതൾ പോലെ കൊഴിഞ്ഞു വീണു
മനുഷ്യ ജന്മങ്ങളോരോന്നായി
മാസ്ക് ധരിക്കാം
കൈ കഴുകീടാം
കരുതാം തന്നെയുമപരനെയും
സാമൂഹ്യകലം പാലിച്ചീടാം
അധികാരികളെ കേട്ടീടാം
നിശ്ചയദാർഢ്യം മനസ്സിൽ പേറി
കാക്കാം നല്ലൊരു നാളേക്കായി
 

അനീറ്റ ഫ്രാൻസിസ്
7 സെന്റ് മേരീസ് എച്ച്. എസ്സ്. കക്കാടംപൊയിൽ
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത