• 1978-79 വർഷത്തിലും 1980- 81 വർഷത്തിലും എസ്. എസ്. എൽ. സി- ക് നൂറു ശതമാനം വിജയം നേടി സ്കൂൾ ചരിത്രം സൃഷ്ടിച്ചു.
  • പ്ലസ് ടൂവിന്റെ ആദ്യബാച്ചിൽ തന്നെ സയൻസ് ഗ്രൂപ്പിൽ 2000-മാണ്ടിൽ കവിത വി. സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടി.
  • 2002-ൽ ജയ രാജ് ജോസഫും, ധന്യ എസ്. പങ്കജും സംസ്ഥാനത്ത് സയൻസ് ഗ്രൂപ്പിൽ യഥാക്രമം ഒന്നും രണ്ടും റാങ്കുകൾ കരസ്ഥമാക്കി.
  • 2002-ൽ കൊമേഴ്സ് വിഭാഗത്തിലെ സിസിലി ഐസക്ക് സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടി.
  • 2014-2015-ൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 143 എ പ്ലസ് നേടി സ്കൂൾ ചരിത്രം സൃഷ്ടിച്ചു.
  • 2018-ൽ ഇൻക്രഡിബിൾ ബുക്ക് ഓഫ് റെക്കോർഡ്സിൽ വായനാ മതിൽ സ്ഥാനം പിടിച്ചു.
  • 2019-ൽഹൈറേഞ്ച് ബുക്ക് ഓഫ് റെക്കോർഡ്സിൽ മെഗാ കയ്യെഴുത്തുൽസവം സ്ഥാനം പിടിച്ചു .
  • 2019 -20 വർഷത്തിലും 2020 - 21 വർഷത്തിലും എസ്. എസ്. എൽ. സി- ക് നൂറു ശതമാനം വിജയം നേടി വീണ്ടും സ്കൂൾ ചരിത്രം സൃഷ്ടിച്ചു.
  • എസ്.പി. സി. മികവ് 2022 മികച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിനുള്ള മികവ് പുരസ്കാരം തുടർച്ചയായി മൂന്നാം വർഷവും പട്ടം സെന്റ് മേരീസ് സ്കൂൾ സ്വന്തമാക്കി. സിറ്റി പോലീസ് കമ്മീഷണർ ശ്രീ. സ്പർജൻ  കുമാർ മികവ് പുരസ്കാരം സ്കൂളിന് സമ്മാനിച്ചു. എസ്പിസി കമ്മ്യൂണിറ്റി ഓഫീസർ ശ്രീ അജീഷ് കുമാർ പുരസ്കാരം ഏറ്റുവാങ്ങി.
  • തിരുവനന്തപുരം അഖിലേന്ത്യ അവാർഡ് ടീച്ചേഴ്സ് ഫെഡറേഷൻ കേരള ഘടകം നൽകുന്ന ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് പട്ടം സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാദർ റവ. ബാബു റ്റി തിരഞ്ഞെടുക്കപ്പെട്ടു.
  • 2022 സംസ്ഥാനതല സ്കൂൾ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗ അധ്യാപകരുടെ ടീച്ചിങ് എയ്ഡ് മത്സരം വിഭാഗത്തിൽ എഗ്രേഡ്  ഈ സ്കൂളിലെ ഫിസിക്കൽ സയൻസ്  അധ്യാപകൻ ജെ. ആർ.ജോസ് നേടി.
  • തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹിന്ദി അധ്യാപകർക്കായി നടത്തിയ അമൃത ഫാഷൻ മത്സരത്തിൽ എച്ച്.എസ്.എസ്. വിഭാഗം ഹിന്ദി അധ്യാപിക ശ്രീമതി ബീന ജോർജ് ഒന്നാം സ്ഥാനം നേടി.
  • നാച്ചുറൽ സയൻസ് അധ്യാപിക ശ്രീമതി സാഗ തോംമ്സൻ ബാലസാഹിത്യ ഇൻസ്റ്റ്യൂട്ട് അവാർഡിന് അർഹയായി
  • ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ തിരുവനന്തപുരം നോർത്ത് ഉപജില്ല കലോത്സവത്തിൽ 2022 ഓവറോൾ കരസ്ഥമാക്കി പട്ടം സെന്റ് മേരീസിന് ഒന്നാം സ്ഥാനം ▪️ ഹയർ സെക്കണ്ടറി ഓവറോൾ ഒന്നാം സ്ഥാനം ▪️ ഹൈസ്കൂൾ ഓവറോൾ ഒന്നാം സ്ഥാനം ▪️യു .പി ഓവറോൾ ഒന്നാം സ്ഥാനം ▪️ യു.പി.സംസ്കൃതോത്സവം രണ്ടാം സ്ഥാനം തിരുവനന്തപുരം : നവംബർ 15 മുതൽ 18 വരെ പേട്ട ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന തിരുവനന്തപുരം നോർത്ത് ഉപജില്ല കലോത്സവത്തിൽ സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂൾ  ഹയർസെക്കൻഡറി വിഭാഗത്തിലും, ഹൈസ്കൂൾ വിഭാഗത്തിലും ഓവർ റോൾ കിരീടം കരസ്ഥമാക്കി. വ്യക്തിഗത 40 ഇനങ്ങളിൽ          ഒന്നാം സ്ഥാനം എ ഗ്രേഡും സംഘയിനത്തിൽ 16 ഒന്നാം സ്ഥാനം എ ഗ്രേഡും കരസ്ഥമാക്കി ജില്ലാ മത്സരത്തിന് യോഗ്യത നേടി. പങ്കെടുത്ത 82 ഇനങ്ങളിൽ എ ഗ്രേഡ്  നേടിയത് ഓവറോൾ കിരീടത്തിന്റെ മാറ്റുകൂട്ടുന്നു. സംസ്കൃതോത്സവം LP, HS അറബിക്ക് കലോസവം ഓവറോൾ രണ്ടാം സ്ഥാനം.
  • 2022സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സമ്മാനം നേടിയവർ
  • കണ്ണൂരിൽ വച്ച് നടന്ന 64 മത് കേരള സ്റ്റേറ്റ് സ്കൂൾ ജിംനാസ്റ്റിക് ചാമ്പ്യൻഷിപ്പിൽ പട്ടം സെന്റ് മേരീസ് എച്ച്എസ്എസ് വിഭാഗം അഭിമാനാർഹമായ വിജയം കൈവരിച്ചു.
  • ടേബിൾ വോൾട്ടിൽ സിൽവർ മെഡലും ഹൊറിസോണ്ടൽ ബാർ, ഫ്ലോർ എക്സർസൈസ് എന്നിവയിൽ ബ്രോൺസ് മെഡലും  7 വൈ ലെ അഭിനവ് എസ് നേടി. കൂടാതെ അൺ ഈവൻ ബാർ,  ഫ്ലോർ എക്സർസൈസ് എന്നിവയിൽ ബ്രോൺസ് മെഡൽ 7ഡി ലെ രഹന രഞ്ജിത്തും സ്കൂളിന് അഭിമാനമായി മാറി.
  • തിരുവനന്തപുരം നോർത്ത് സബ് ഡിസ്ട്രിക്ട് വോളിബോൾ ടൂർണമെന്റിൽ പട്ടം സെന്റ് മേരീസിലെ വിദ്യാർഥികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
  • അതിജീവനത്തിൻ്റെ കഥ പറയുന്ന റെയ് വ മാഗസിൻ അവാർഡ് ദാനത്തിൽ സെൻ്റ്. മേരീസ് ഒന്നാം സ്ഥാനം നേടി.
  • 20 സ്കൂളുകൾ പങ്കെടുത്ത എസ്. പി. സി  സെറിമോണിയൽ പരേഡിൽ രണ്ടാം സ്ഥാനം നേടി.
  • കെ പി എസ് റ്റി എ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്  ജില്ലയിലെ അധ്യാപകർക്കായി സംഘടിപ്പിച്ച സർഗ്ഗോത്സവത്തിൽ ഉപന്യാസരചന, കഥാ രചനാ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടി.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം