സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/അക്ഷരവൃക്ഷം/പ്ലാസ്റ്റിക് - പരിസ്ഥിതിയുടെ ശത്രു

പ്ലാസ്റ്റിക് - പരിസ്ഥിതിയുടെ ശത്രു

"ദൈവത്തിന്റെ സ്വന്തം നാട് "എന്നാണ് കേരളത്തെ വിശേഷിപ്പിക്കുന്നത്. പക്ഷേ ഇന്ന് മാലിന്യങ്ങളാൽ നമ്മുടെ നാട് ചെകുത്താന്റെ വീടായിരിക്കുകയാണ്. നമ്മുടെ പൊതു സ്ഥാപനങ്ങളും പൊതുവഴികളും മാലിന്യ മുക്തമാവേണ്ടതുണ്ട്. എന്നാലെ സാംക്രമിക രോഗങ്ങളിൽ നിന്നും പകർച്ചവ്യാധികളിൽ നിന്നും നാം മുക്തരാവുകയുള്ളൂ.     പൗരബോധവും ശുചിത്വ ബോധവുമുള്ളവരായി നാം മാറണം. നാടിന്റെ ശുചിത്വം ഓരോ പൗരന്റെയും കടമയായി കരുതണം.നിയമങ്ങൾ അനുസരിച്ചു കൊണ്ട് പൊതു ഇടങ്ങൾ വൃത്തിയായി പരിപാലിക്കാൻ നമ്മൾ തയ്യാറാവുകയാണ് വേണ്ടത്.
     നമ്മുടെ പരിസരം വൃത്തികേടാകാനുള്ള പ്രധാന കാരണം പ്ലാസ്റ്റിക്കാണ് .പരിസ്ഥിതിക്ക് ഏറ്റ കനത്ത ആഘാതം കുറക്കാൻ ചെയ്യേണ്ട അടിയന്തിര കാര്യങ്ങളിലൊന്നാണ് ഈ വില്ലനോടുള്ള യുദ്ധം.കേരളീയരുടെ നിത്യജീവിതത്തിൽ ഒഴിവാക്കാനാവാത്ത വിധം ഒട്ടിച്ചേർന്ന് കിടക്കുകയാണ് ഇത്. അധികകാലം നശിക്കാതെ ഇരിക്കാനുള്ള കഴിവ്, ജല പ്രതിരോധശേഷി, ഭക്ഷ്യവസ്തുക്കൾ കേടുകൂടാതെ സൂക്ഷിക്കാനുള്ള സൗകര്യം, വിലക്കുറവ് തുടങ്ങിയ സൗകര്യങ്ങൾ പ്ലാസ്റ്റിക്കിനെ വ്യവസായ രംഗത്തും നിത്യോപയോഗ രംഗത്തും അവശ്യ ഘടകമാക്കി മാറ്റി.     ഉപയോഗം വർദ്ധിക്കുന്നതോടൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങൾ വാനോളമുയർന്നത് പാരിസ്ഥിതിക നാശത്തിന്റെ അളവ് ഭീതിദമായി  വർധിപ്പിച്ചു.
പരിസ്ഥിതി ശുചീകരണത്തിന്റെ ഭാഗമായി നാം പ്ലാസ്റ്റിക്കിനെ നിരോധിച്ചേ മതിയാകൂ. ഉപയോഗിക്കപ്പെട്ട പ്ലാസ്റ്റിക്കുകൾ ശാസ്ത്രീയമായി സംസ്കരിക്കുകയും പുനരുപയോഗത്തിന് പ്രാപ്തമാക്കുകയുമാണ് ചെയ്യേണ്ടത്. പ്ലാസ്റ്റിക്മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുക വഴി പകർച്ചവ്യാധികൾ വിളിച്ചു വരുത്തുകയാണ് നാം. രോഗങ്ങളിൽ നിന്ന് കേരള ജനതയെ മുക്തരാക്കാൻ പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തിന് ചെറുതല്ലാത്ത പങ്ക് വഹിക്കാനാകും നിയമത്തിലൂടെയല്ല ശീലത്തിലൂടെ നിരോധിച്ചാലേ പ്ലാസ്റ്റിക് നിർമ്മാർജ്ജനം ഫലപ്രദമാവുകയുള്ളൂ. നുക്കും നമ്മുടെ നാടിനും അഴകും ആരോഗ്യവും കൈവരിക്കാൻ നാം പരിസ്ഥിതി ശുചിത്വം പാലിച്ച് നാടിനെ സംരക്ഷിക്കണം

വൃന്ദ വിനോദ്
9 C സെന്റ്‌ മേരീസ് ഹൈസ്കൂൾ കൂടത്തായി
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം