സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/അക്ഷരവൃക്ഷം/വൈറസ് പേടി
വൈറസ് പേടി
സോമദാസനു ഭാര്യയെക്കുറിച്ചു നല്ല മതിപ്പാണ് . ഭാര്യക്ക് പഴവർഗ്ഗങ്ങളുടെ പോഷകമൂല്യത്തെക്കുറിച്ചുള്ള അറിവു തന്നെ കാരണം . 'ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും പഴങ്ങൾ കൊണ്ടുവരണം കേട്ടോ . നാൽപതു ഗ്രാം പഴങ്ങളെങ്കിലും ഒരാൾ ദിവസവും കഴിക്കണം . കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുണ്ടാകാനിടയുള്ള വിഷപദാർഥങ്ങളെ പഴങ്ങളിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ പ്രരോധിക്കും'. ഇടക്കിടെ അവൾ ഓർമ്മിച്ചുകൊണ്ടിരുന്നു . ടൗണിൽ ചെറിയൊരു ക്രോക്കറിഷോപ് നടത്തുന്ന സോമദാസൻ പഴം വാങ്ങുന്ന പതിവ് തെറ്റിക്കാറില്ല . മെയ് മാസത്തിലെ അവസാനത്തെ ആഴ്‌ച . പഴക്കടയിൽ നല്ല തുടുത്ത പേരക്കായ് കണ്ടപ്പോൾ സോമദാസൻ രണ്ടു കിലോ വാങ്ങി . ഇതുകാണുമ്പോൾ ഭാര്യ സന്തോഷിക്കും . പേരക്കയുടെ പോഷകഗുണത്തെ കുറിച്ച് അവൾക്കു നന്നായി അറിയാം . വീട്ടിലെത്തിയ അയാൾ സന്തോഷത്തോടെ ഭാര്യയുടെ നേരെ പേരക്കായുടെ പൊതി നീട്ടി . പൊതി തുറന്നു നോക്കിയ അവൾ ഞെട്ടി . 'അയ്യോ! കൊണ്ടുവന്നിരിക്കുന്ന പഴം കണ്ടില്ലേ ! വവ്വാലുതിന്നുന്ന പേരയ്ക്ക . നിപ്പ വൈറസ് ! ' അവൾ പേരയ്ക്ക അടങ്ങിയ പൊതി വലിച്ചൊരേറ് . സോമദാസൻ അതുകണ്ട് അന്തം വിട്ടു നിന്നു .
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |