സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയിലൂടെയുള്ള എന്റെ യാത്ര

പരിസ്ഥിതിയിലൂടെയുള്ള എന്റെ യാത്ര


      മനുഷ്യനും പ്രകൃതിയും സമ്മേളിക്കുന്ന ഇടമാണ് ഈശ്വര ചൈതന്യം അനുഭവവേദ്യമാക്കുന്നതു് എന്നാണ് ഭാരതീയ ദർശനം നമ്മെ പഠിപ്പിക്കുന്നത് .  പ്രകൃതിഭംഗി കൊണ്ട് മനോഹരമായ നമ്മുടെ പ്രപഞ്ചം നേരിടുന്ന വെല്ലുവിളികളാണ് പരിസ്ഥിതി പ്രശ്നങ്ങളായി മാറിയ ലോകപ്രശ്നങ്ങൾ .  നാമും നമ്മുടെ പ്രകൃതിയും ഇന്ന് നേരിടുന്ന മഹാമാരിയാണ് കൊറോണ വൈറസ് .   എന്തുകൊണ്ടാണ്  അതിനു് മരുന്നും വാക്സിനും കണ്ടുപിടിക്കാൻ പറ്റാത്തത് .  
     2019 നവംബറിൽ ലോകത്തെ ആട്ടിക്കുലുക്കിയ കൊറോണ വൈറസ് ദൃശ്യപ്പെട്ടത് .  അതിനു കാരണം മനുഷ്യൻ തന്നെയാണ് .  ഭൂമിയിൽ താൻമാത്രം ജീവിക്കണം എന്ന ഒരു ആഗ്രഹം കൊണ്ടാണോ ഇത് മനുഷ്യനെത്തന്നെ പിടികൂടുന്നത് .ഇത് നമ്മുടെ ലോകത്തിനു തന്നെ നഷ്‌ടം വരുത്തിയിരിക്കുകയാണ് .  എത്ര ജീവിതങ്ങളാണ് നഷ്‌ടമായതു് .  പണ്ട് സ്വന്തം വീട്ടുമുറ്റത്ത് കളിച്ചു നടന്ന് , അമ്മൂമ്മയുടെ വീട്ടിലും പരിസരവാസികളോടുമെല്ലാം നടന്ന വഴികൾ ഇന്ന് വിജനതയുടെ പാതയായി മാറിയിരിക്കുന്നു .
       പക്ഷികൾക്കും മൃഗങ്ങൾക്കുമെല്ലാം ലോക്ക്‌ഡോൺ നൽകിയതു പോലെയാണ് ഇന്നത്തെ പരിസ്ഥിതി .  പരിസ്ഥിതിക്ക് ഐശ്വര്യം എന്നത് പക്ഷികളുടെയും മൃഗങ്ങളുടെയും ശബ്ദവും , അവരാൽ ഉണ്ടാകുന്ന നാദസ്വരങ്ങളുമാണ് .  ഇന്നോ അതുപോലുമില്ലാത്ത അവസ്ഥ .


     ഹരിതകം പടർന്നുപിടിച്ചിരുന്ന എന്റെ ഈ ലോകത്തു ഇന്ന് കൊറോണ വൈറസാണ്‌ പടർന്നു പിടിച്ചിരിക്കുന്നത് .  അന്ന് സന്തോഷത്തിലും സമാധാനത്തിലും കഴിഞ്ഞിരുന്ന എന്റെ ലോകം ഇന്ന് സമാധാനമില്ലായ്മയുടെയും ഭയത്തിന്റെയും ഒരു സമൂഹമാണ് ഇന്നു് കാണുന്നത് .
   
        മണ്ണും മനുഷ്യനും എന്നും ഒത്തൊരുമിച്ചു് ഇത്തരത്തിൽ നിന്നുള്ള പ്രശ്നങ്ങളിൽ നിന്നു് രക്ഷപെടാൻ വിവിധ സംഘടനകൾ അന്താരാഷ്ട്ര തലത്തിൽ തന്നെ രൂപീകരിച്ചു് വരുന്നു .  ജീവൻ നിലനിർത്താൻ പ്രപഞ്ചവും മനുഷ്യരും ഒരു പോലെ മുന്നേറണം . മാറ്റത്തിൽ  നിന്നു് മാറ്റങ്ങളിലേക്കും, വിജ്ഞാനത്തിൽ നിന്ന് വിജ്ഞാനങ്ങളിലേക്കും കുതിച്ചുകൊണ്ടിരിക്കുന്ന ഈ ലോകം സാമൂഹികമായും  സാംസ്കാരികമായും ഉന്നതിയിൽ വാഴുമ്പോഴും പരിസ്ഥിതി മാറുകയും മറയ്ക്കുകയും ചെയ്യുന്നു.  അതിനു ബി ഫലമായി പ്രകൃതിയുടെ താളവും ക്രമവും തെറ്റി .  വികൃതമായ പ്രപഞ്ചം ഉടലെടുത്തു .  പ്രശ്നങ്ങളും രോദനങ്ങളും ധാരാളം .
        ഇന്നു് മനുഷ്യന് ആവശ്യമായ ഒരു ഘടകം വായു തന്നെയാണ് .  എന്നാൽ ഇന്നു് നാം ശ്വസിക്കുന്നത് മലിനവും, വൈറസും, ബാക്റ്റീരിയയും നിറഞ്ഞ വായു , വണ്ടികളിൽനിന്നും, ഫാക്ടറികളിൽ നിന്നും വരുന്ന വിശപ്പുകയും അന്തരീക്ഷത്തെ മലിനമാക്കുന്നു .  ആ മലിനവായു ശ്വസിക്കുന്നതിലൂടെ മാരകമായ രോഗങ്ങൾക്ക് മനുഷ്യർ അടിമപ്പെടുന്നു .  
      "വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും " എന്ന ഒരു പഴഞ്ചൊല്ല് അനുസരിച്ചു് പ്രകൃതിയെ സംരക്ഷിക്കാൻ നമുക്ക് കഴിയും .  ശുദ്ധമായ പച്ചപ്പു നിറഞ്ഞ ഹരിതപ്രഭയായ ഒരു നല്ല പ്രപഞ്ചത്തിനായി നാളത്തെ വാഗ്‍ദാനങ്ങളായ നാം പരിശ്രമിക്കേണ്ടതാണു് .   ചുറ്റും വൈറസിന്റേയും, പരിസ്ഥിതി പ്രശ്‌നങ്ങളുടെയും സമൂഹത്തിലാണു് നാം നടമാടുന്നതു് .  അതിനെ പരിഹരിക്കാൻ നമ്മുടെ വീടും പരിസരവും മാത്രം വൃത്തിയായി സൂക്ഷിച്ചാൽ ഒരു പരിധി വരെ നമ്മുടെ പ്രപഞ്ചത്തെ നമുക്ക് സംരക്ഷിക്കാൻ പ്രകൃതിയെ ഹനിക്കുന്ന ഈ ഗുരുതരമായ പ്രശ്നങ്ങളെ തടയാം .  പ്രകൃതിയോടൊപ്പം മുന്നേറാം .
       ഭൂമിയോടൊപ്പം കൈകോർത്തു പിടിച്ചു് മാറ്റത്തിന്റെ യുഗത്തിൽ , പ്രകൃതിയെ സംരക്ഷിക്കാം . . . . . . . . . . . . .രക്ഷിക്കാം .അതിനു് നമുക്ക് സാധിക്കണം .  സാധിക്കണം എന്നല്ല സാധിക്കും .
ആദർശ റ്റി എം
10 c സെന്റ് മാത്യൂസ്‌ ഹൈസ്‌ക്കൂൾ പൊഴിയൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം