ഒരുത്തരം

ഇന്നലെ, ഇന്നലെ ഈയാകാശം
രൗദ്ര താണ്ഡവമാടിത്തിമിർത്തീലയോ
ആർത്തുചിരിച്ചു നീങ്ങുന്ന മേഘമേ നീ
പൊട്ടിക്കരഞ്ഞു തളർന്നീലയോ
ജനസഹസ്രങ്ങളാ കണ്ണുനീർ പൊഴിച്ചും
കൊണ്ടഭയ കേന്ദ്രങ്ങളിലേക്കകന്നീലയോ
പെയ്‌തെല്ലാം ആയിരം തുള്ളിയായി -
ന്നൊഴുകി മറഞ്ഞീലയോ !
പിന്നെ, പിന്നെയെന്തെല്ലാ -
മറുതി വരുത്തി നീ, എന്തിനീ
ഭൂമിയിലർത്തു പെയ്തു നീ

മഴമേഘമേ,
ഇന്നു നീയിവഴിയൊഴിഞ്ഞുപോയീടുമ്പോൾ -
ളെന്തിവിടെ ശേഷിച്ചു ബാക്കിയായി.
കേരളക്കരതൻ മനം തകർത്തിട്ടെങ്ങു
നീയിന്നു യാത്രയായി .
പെയ്തൊഴിഞ്ഞ മഴമേഘമേ
ഇനിയെന്തെന്നൊരുത്തരം തരൂ . . . . .
വരും വർഷമെന്തെന്നൊരുത്തരം തരൂ . . . .
 

സിനുഷാ ഡി
10 D സെന്റ് മാത്യൂസ്‌ ഹൈസ്‌ക്കൂൾ പൊഴിയൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത