ഹരിതകമാം എന്റെ നാടേ
നിന്റെ പച്ചപ്പിന്റെ തണലിൽ കിടക്കാൻ
ആഗ്രഹിച്ച നാളുകൾ വേറേ
ഇന്നിപ്പോൾ ഞാൻ നിന്നെ കാണുന്നില്ല
എവിടെയാണ് എന്റെ പൊന്നോമലേ
നീ ഒളിച്ചത്
നിനക്കായി കാത്തിരിക്കുന്ന ഒരു
ചക്കരയാണ് ഞാൻ
നിന്നെ ഞങ്ങൾ തന്നെ നശിപ്പിച്ചു
എന്ന് കേട്ടപ്പോൾ ഉള്ളുനൊന്ത്
നീറുന്ന ഒരു ചക്കര
സ്വന്തം നാടിനെ ശുചിത്വമായി കാത്തു
പാലിക്കേണ്ട ഞാൻ തന്നെ നിന്നെ കൊന്നല്ലോ
എങ്ങും നിന്നെ കാണുന്നില്ല
ചവറും കുപ്പയും
അതിനെ ഉമ്മ വയ്ക്കുന്ന കൊതുകും ഈച്ചയും
അതിലൂടെ ഉണ്ടാകുന്ന രോഗങ്ങളും മാത്രമാണ്
രാത്രിയുടെ കിനാവിൽ തിങ്കളേയും താരങ്ങളെയും
കണ്ടുണരുന്ന ഞാൻ
ഇന്ന് പുകയുടെയും വിഷത്തിന്റെ വൈറസിന്റേയും
ഭീതിയിലാണ് ഉണരുന്നത്
എങ്ങും മാലിന്യം
ശുചിത്വമില്ലാത്ത ഈ നാട്ടിൽ
എന്റെ ജീവിതം എത്ര കാലം
നീളുമെന്നു് എനിക്കറിയില്ല
ഈ ജീവിതം എത്ര കാലമുണ്ടോ അത്ര
കാലം നിന്നെ വൃത്തിയായി സൂക്ഷിക്കും
ഇനി വരുന്ന തലമുറയെങ്കിലും മനോഹരമായ
നിന്നെ തിരിച്ചറിഞ്ഞ് ജീവിതം
മുന്നോട്ടു നയിക്കട്ടെ എന്നാഗ്രഹിക്കുന്നു