സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/അക്ഷരവൃക്ഷം/അനുദിന ശുചത്വം

അനുദിന ശുചിത്വം


ദിനം തോറും ചെയ്യാനുള്ള നല്ല
വസ്തുതകൾ അറിഞ്ഞിടേണം
ദിനചര്യകൾ കൃത്യതയാൽ
ദിനങ്ങൾ സംരക്ഷിതമാക്കിടാം

കൈകൾ വൃത്തിയാക്കിടാം
വീടുകൾ ശുചിത്വമാക്കിടാം
പരിസരം ശുചിയാക്കിടാം
പരിസ്ഥിതി സംരക്ഷിതമാക്കിടാം

ചെടികൾ തൻ നന്മ അറിഞ്ഞു
കുഞ്ഞുങ്ങളെ വളർത്തേണം
ശുചിത്വമുള്ള തലമുറയുടെ
വക്താക്കൾ നമ്മൾ

നമ്മുടെ മൂല്യപ്രവർത്തനങ്ങൾ
സമൂഹത്തിൽ വളർച്ചാ ഭാഗം
മൂല്യ അടിസ്ഥാന വിദ്യാഭ്യാസം
നാളെയുടെ വികസിത രംഗം

ശുചിത്വ തകരാറാണല്ലോ
ഒരൊറ്റ കോശത്തിൻ വികാസം
അതിനു നാം നൽകിയ പേരാണല്ലോ
'കൊറോണ 'എന്ന മഹത് നാമം

ശുചിത്വം നാം നേടിയാൽ
കൊറോണ തുരത്തിടുമല്ലോ
ശുചിത്വം ശുചിത്വം
നാം നേടേണ്ട മൂല്യഗുണം
 

അനുദിന ശുചത്വം
9 C സെന്റ് മാത്യൂസ്‌ ഹൈസ്‌ക്കൂൾ പൊഴിയൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത