സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/ ചിക്കുവുംചിമ്പുവും
ചിക്കുവുംചിമ്പുവും
ഒരിടത്ത് ചിക്കു, ചിമ്പുഎന്ന രണ്ടു മുയലുകൾ ഉണ്ടായിരുന്നു. അവ൪ അടുത്ത കൂട്ടുകാ൪ ആയിരുന്നു.ഒരു ദിവസം ഇരുവരും ഒരുമിച്ച് നടക്കാ൯ ഇറങ്ങി. കുറെ ദൂരം നടന്നു കഴിഞ്ഞപ്പോൾ ചിമ്പുവിന് ദാഹം തോന്നി. അടുത്തുണ്ടായിരുന്ന കടയിൽ കയറി ചിക്കു ഒരുകുപ്പി വെള്ളംവാങ്ങി. ചിമ്പു വെള്ളം മുഴുവനും കുടിച്ചു തീ൪ത്തു, നടന്നു പോകുന്ന വഴിയുടെ അരികിൽ അവൻ ആ കുപ്പി ഇട്ടു. അതു കണ്ടു വന്ന അവരുടെ സ്കൂളിലെ അദ്ധ്യാപകൻ കടുവ സാ൪ അവരോട് പറഞ്ഞു 'കുുട്ടികളേ നിങ്ങൾ ചെയ്തിരിക്കുന്നത് എന്തു വലിയ തെറ്റാണെന്ന് നിങ്ങൾക്ക്അറിയാമോ , വള൪ന്നു വരുന്ന തലമുറകൾക്ക് ദോഷമായ കാര്യമാണ് നിങ്ങൾ ചെയ്തത്. മാത്രമല്ല നമുക്ക് ഓരോരുത്ത൪ക്കും ഇത് വലിയ ദോഷമാണ്. പരിസ്ഥിതി എന്ന നമ്മുടെ അമ്മയെ നാം സംരക്ഷിക്കണം പരിസ്ഥിതിയെ ഒരിക്കലും നമ്മൾ ഉപദ്രവിക്കരുത്’.ചിക്കുവും ചിമ്പുവും പറഞ്ഞു 'ഞങ്ങൾ ഇനി ഒരിക്കലും പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയില്ല 'എന്നു പറഞ്ഞ് ചിമ്പു പ്ലാസ്റ്റിക് നിക്ഷപിക്കാനുള്ള ചുവന്നബക്കറ്റിൽ കുപ്പി നിക്ഷേപിച്ചു. ഇരു കൂട്ടരും തങ്ങളുടെ യാത്ര തുട൪ന്നു.
|