സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/പ്രകൃതിയെ സ്നേഹിക്കു

പ്രകൃതിയെ സ്നേഹിക്കു
ഇന്നത്തെ കാലഘട്ടത്തിൽ നാം ഓരോരുത്തരും സ്വയം ചോദിക്കേണ്ട ഒന്നാണ് നാം നമ്മുടെ പ്രകൃതിയെ ബഹുമാനിക്കുന്നുഉണ്ടോ എന്നത്. പ്രകൃതിയെ എങ്ങനെ ബഹുമാനിക്കണം എന്ന് കുഞ്ഞുണ്ണി മാഷ് വളരെ നന്നായി പറഞ്ഞിട്ടുണ്ട്. വയറിനു ദഹിക്കാത്തത് കഴിക്കരുത് പ്രകൃതിക്ക് ദഹിക്കാത്തത് ഉല്പാദിപ്പിക്കരുത് എന്ന്. ജൈവ വിഘടനo സാധ്യമല്ലാത്ത പ്ലാസ്റ്റിക് വസ്തുക്കൾ ആണ് നമ്മുടെ പ്രകൃതിയെ മലിനമാക്കുന്നതിൽ ഒരു പ്രധാന ഘടകം. നാം പ്രകൃതിയിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ എണ്ണം ദിനംതോറും വർധിച്ചു വരികയാണ്. പ്ലാസ്റ്റിക് വസ്തുക്കൾ മണ്ണിന്റെ ജൈവ ഘടന ഇല്ലാതാക്കുന്നു. നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് സാധനങ്ങൾക്ക് പ്രകൃതിയിലെ മറ്റു ജീവജാലങ്ങളെപോലും ഇല്ലാതാക്കാൻ ഉള്ള കരുത്തുണ്ട്.പ്ലാസ്റ്റിക് വസ്തുക്കൾ അറിയാതെ അകത്തു ചെല്ലുന്നത് വഴി അവ ഇല്ലാതാകുന്നു. ഓർക്കുക അവക്കെല്ലാം ഈ ഭൂമിയിൽ ജീവിക്കാൻ ഉള്ള അവകാശം ഉണ്ട്. ഈ സാഹചര്യത്തിൽ നമുക്ക് എന്ത് ചെയ്യാൻ പറ്റും? ലളിതമായ ഒരു മറുപടിയാണ് 3R തത്വo-Reduce, Reuse, Recycle. ഈ മൂന്ന് R ചേരുമ്പോൾ ഒരു വലിയ R ആകും Respect nature. നമുക്ക് ഒത്തൊരുമിച്ചു മുന്നേറാം നമ്മുടെ സ്വന്തം പരിസ്ഥിതി ആകുന്ന അമ്മയെ സംരക്ഷിക്കാം.നമ്മുടെ ഒരു ചെറിയ കാൽവെപ്പിന് പോലും ഭൂമിയെ രക്ഷിക്കാനാകും. Save earth save our life.
അ‍ഞ്ജന റ്റി എസ്
10A സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം