സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/നമ്മുക്ക് ശുചിത്വമുള്ളവരാകാം

നമ്മുക്ക് ശുചിത്വമുള്ളവരാകാം

അരവിന്ദും ഗോപാലും സുഹൃത്തുക്കളാണ്. ഇരുവരും 8-ആം ക്ലാസ്സിൽ പഠിക്കുന്നു. അയല്പക്കകാരായ ഇവർ ഒരുമിച്ചാണ് സ്കൂളിൽ പോകുന്നതും കളിക്കുന്നതും തിരിച്ചുവരുന്നതുമെല്ലാം. സൽസ്വഭാവികളായ ഇവർ ക്ലാസ്സിലേവർക്കും പ്രിയപ്പെട്ടവരും മാതൃകയുമാണ്. അനാവശ്യമായി ഒരു അവധി പോലും ഇരുവരും എടുക്കാറില്ല. എന്നാൽ ഈ അധ്യയനവർഷം അരവിന്ദൻ ഇടക്കിടക്ക് സ്കൂളിൽ നിന്നും അവധി എടുക്കുന്നു. ഇടക്ക് തലവേദന, വയറുവേദന, ഛർദിയെന്നിങ്ങനെയെല്ലാ മാണ് കാരണങ്ങൾ. കഴിഞ്ഞ വർഷമൊന്നും ഇത്രയധികം അവധി അരവിന്ദൻ എടുത്തിട്ടേയില്ല. ഗോപാലിനിന്ന് അരവിന്ദന്റെ അസാന്നിധ്യം വളരെ വിഷമം നൽകി. അവൻ തന്റെ ഉറ്റ സുഹൃത്തിന്റെ വീട്ടിൽ പോയി സന്ദർശിക്കുവാൻ തീരുമാനിച്ചു. വയ്യാതെ കിടക്കുന്ന അരവിന്ദനെ കണ്ടപ്പോൾ ഗോപാലന് വളരെ വിഷമമായി. അവൻ അരവിന്ദന്റെ വീടിന്റെ പരിസരം എല്ലാം ഒന്ന് ചുറ്റിസഞ്ചരിച്ചു. മിടുക്കനായ ഗോപാലൻ ചില കാഴ്ചകൾ കണ്ടുപിടിച്ചു: റബർ ചിരട്ടകളിൽ നിറയെ വെള്ളം കെട്ടിക്കിടക്കുന്നു, അതിൽ കൊതുകുകൾ മുട്ടയിടുന്നു, വീടിന്റെ പരിസരത്ത് ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ, ഈച്ചകൾ എല്ലാം അതിനെ ചുറ്റിപ്പറ്റി പറക്കുന്നു. അരവിന്ദിനെ നോക്കിയപ്പോഴാണ് അവന്റെ നഖങ്ങൾക്കിടയിൽ ചെളി നിറഞ്ഞിരിക്കുന്നു. ശുചിത്വമില്ലായ്മയാണ് അരവിന്ദന്റെ രോഗകാരണം എന്ന് ഗോപാൽ കണ്ടെത്തി. ഗോപാലും കൂട്ടുകാരും കൂടി അരവിന്ദന്റെ വീടും പരിസരവും എല്ലാം ശുചിയാക്കി. അയൽവാസികളോട് ശുചിത്വത്തിന്റെ പ്രാധാന്യം പറഞ്ഞു മനസ്സിലാക്കി. വ്യക്തിശുചിത്വം പരിസര ശുചിത്വം പാലിക്കേണ്ട പ്രാധാന്യം ചെയ്തു കാണിച്ചു കൊടുത്തു. ദിവസങ്ങൾക്കുശേഷം അരവിന്ദൻ മിടുക്കനായി സ്കൂളിലേക്ക് തിരിച്ചു. അങ്ങനെ ശുചിത്വമുള്ള വീടും സമൂഹവും നാടും അവർ പടുത്തുയർത്തി.

അനിറ്റ് സിബി
10 ഏ സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ