സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വെട്ടിമുകൾ സെന്റ് പോൾസ് ദേവാലയത്തിന്റെ ആദ്യകാല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന മി‌ഷനറി  വൈദീകരിൽ ഒരാളായ  റവ. ഫാ. അഗസ്റ്റിൻ ഇല്ലിപ്പറമ്പിൽ ആണ് ഈ വിദ്യാലയത്തിന് ആരംഭം കുറിച്ചത്.1916 ൽ അദ്ദേഹം പള്ളിയോടാനുബന്ധച്ചു ആരംഭിച്ച പള്ളികൂടമാണ് 1917ൽ 62 കുട്ടികളുള്ള St. Pauls L P സ്കൂൾ ആയി ഗവൺമെന്റ് അംഗീകരിച്ചത്. അന്ന് രണ്ട് ക്‌ളാസുകളോടെ ആരംഭിച്ച വിദ്യാലയത്തിന് 1920ൽ മൂന്നാം ക്ലാസ്സിനും 1930ൽ നാലാം ക്ലാസ്സിനും 1950ൽ അഞ്ചാം ക്ലാസിനും അംഗീകാരം ലഭിച്ചു.അന്ന് 331കുട്ടികളാണ് ഇവിടെ ഉണ്ടായിരുന്നത്.1952ൽ എട്ടു ഡിവിഷനുകളോടെ അഞ്ചു ക്ലാസുകൾ ഉണ്ടായിരുന്നു. ഒന്നുമുതൽ അഞ്ചു വരെയായിരുന്നു അക്കാലത്തു എൽപി സ്കൂൾ.1961 ൽ യു പി സ്കൂൾ ആയി അംഗീകാരം കിട്ടി. 1982 ൽ ഹൈസ്കൂ ളായി അപ് ഗ്രേഡ് ചെയ്യപ്പെട്ടു.1984ൽ ലാബും ലൈബ്രറിയും സജീകരിക്കപ്പെട്ട പൂർണ രൂപം പ്രാപിച്ച ഹൈസ്കൂൾ ആയത്. ഹെഡ്മിസ്ട്രസായി റവ. സിസ്റ്റർ ലില്ല്യൻ ചുമതലയീട്ടു.1984-85ൽ 27 പെൺകുട്ടികളോടെ ആദ്യ എസ് എസ് ബാച്ച് പഠനം ആരംഭിച്ചു.തലമുറകളിൽ നിന്നും തലമുറകളിലേക്ക് അക്ഷരജ്ഞാനം  പകർന്ന് വെട്ടിമുകൾ പ്രദേശത്തിന്റെ പുരോഗതിയ്ക്ക് അടിസ്ഥാന ശിലപാകിയ കരുത്തുറ്റ വിദ്യാലയമാണ് സെന്റ് പോൾസ് ഗേൾസ് ഹൈസ്കൂൾ വെട്ടിമുകൾ. റവ. സി. ടെസ്സി, റവ. സി.റോസിലി സേവ്യർ , റവ . സി. ആൻ കുര്യൻ , ശ്രീമതി മോളി ജോർജ്, റവ. സി. ത്രേസ്യയാമ്മ എം ടി. എന്നിവർ പ്രഥമാധ്യാപകരായി.എസ് എസ് എൽ സി പരീക്ഷയിൽ റാങ്കുകൾ, നൂറു ശതമാനം വിജയങ്ങൾ, മുഴുവൻ വിഷയങ്ങൾക്കും കൂടുതൽ കുട്ടികൾക്കു A+ ഗ്രേഡുകൾ, സസ്ഥാന ദേശിയ തലങ്ങളിലെ അംഗീകാ രങ്ങൾ തുടങ്ങിയവ ഈ വിദ്യാലയ ചരിത്രത്തിലെ പൊൻതൂവലുകളാണ്. റവ. സി. ബർളി ജോർജിന്റെ സാരഥ്യത്തിൽ സെന്റ്.പോൾസ് ജി എച്ച് എസ് അതിന്റെ ജൈത്ര യാത്ര തുടരുന്നു.