സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്/അക്ഷരവൃക്ഷം/സംരക്ഷിച്ചീടാം ആരോഗ്യമെന്നും

സംരക്ഷിച്ചീടാം ആരോഗ്യമെന്നും

തോന്നുന്നതെല്ലാം തോന്നുന്ന നേരം
തൻ മനസ്സിനെ തടയുന്നവർക്ക്
സംരക്ഷിച്ചീടാം ആരോഗ്യമെന്നും
കേമമാം രുചികൾ കേവല രുചികൾ
കണക്കേതുമില്ലാതെ രുചിച്ചീടുന്നവർ
കല്ലെടുത്തിടും തുമ്പിയെപ്പോൽ
കഷ്ടപ്പെടുമൊരുനാൾ വൈകാതെ
പോഷകാഹാരങ്ങൾ പതിവാക്കിമാറ്റിയാൽ
ഉന്മേഷമുള്ളവരായ്‌ ജീവിതം നയിച്ചീടാം
നിയന്ത്രണമില്ലാത്ത നിദ്രയും
 പുത്തൻ വിനോദങ്ങളും
മടിയെ വേഗം വളർത്തീടുന്നു
നിത്യ വ്യായാമവും നിശ്ചിത നിദ്രയും
നമ്മിലെ നമ്മെ കരുത്തുറ്റതാക്കീടും
 

ദിയ മിർഷ
9 ഡി സെൻറ് തോമസ്സ് ഹൈസ്കൂൾ കൂരാച്ചുണ്ട്
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത