സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി 12 ക്ലാസുകൾ സ്മാർട്ട് ക്ലാസുകളായിട്ടുണ്ട്. ഹൈസ്കൂൾ ക്ലാസ്സുകളിലെല്ലാം ഇന്റർനെറ്റ് സൗകര്യമുള്ള ഹൈടെക് മുറികളാണുള്ളത്.ഉൾപ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് പ്രത്യേക വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.സ്വന്തമായി കിണറുള്ളതിനാൽ, വർഷം മുഴുവൻ ശുദ്ധമായ കുടിവെള്ളം ലഭ്യമണ്.അന്താരാഷ്ട്ര നിലവാരത്തിൽ തയ്യാറാക്കിയിട്ടുള്ള പാലാ മുനിസിപ്പൽ സ്റ്റേഡിയം സമീപത്തുതന്നെയുള്ളത്, പരമ്പരാഗതമായി കായിക രംഗത്ത് മികവ് പുലർത്തുന്ന സ്കൂളിന്റെ കായിക വളർച്ചയെ ത്വരിതപ്പെടുത്തുന്നു.