സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ലോക പരിസ്ഥിതി ദിനത്തിൽ പ്രകൃതി സ്നേഹിയായ ശ്രീ .അജയ് കുമാറിന്റെ വിജ്ഞാനപ്രദമായ പ്രകൃതി പഠന ക്ലാസ് ക്രമീകരിച്ചു .കുട്ടികൾ വൃക്ഷ തൈകൾ കൊണ്ടുവന്നു .സ്കൂളിന്റെ വിവിധ ഇടങ്ങളിൽ നട്ടു പിടിപ്പിച്ചു .

ജൂൺ (പത്തൊൻപത് )വായനാ ദിനത്തോടനുബന്ധിച്ചു ഒരു ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു .ശ്രീ. പി .എൻ  പണിക്കരുടെ ജന്മ ഗൃഹത്തിലേക്കും ഗ്രന്ഥ ശാലയിലേക്കും ആണ് പോയത് .ആ യാത്ര കുട്ടികളെ വളരെയധികം സ്വാധീനിച്ചു .വായിച്ചു വളരുക എന്ന കുഞ്ഞുണ്ണി മാഷിന്റെ ആശയങ്ങളെ വേരുപിടിപ്പിക്കാൻ സഹായിച്ചു .ജൂൺ 21,അന്തർദേശീയ യോഗ ദിനത്തിന്റെ ഭാഗമായി വിവിധ ക്ലാസ്സിലെ കുട്ടികൾക്കായി യോഗ ക്ലാസ് ആരംഭിക്കാൻ തീരുമാനിച്ചു .അതോടൊപ്പം പരിശീലനവും നടത്തി .

ഓഗസ്റ്റ് 15,സ്വാതന്ത്യദിനത്തോടനുബന്ധിച്ച വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുകയുണ്ടായി .ക്വിസ്സ് മത്സരം ,പ്രസംഗം ,ദേശഭക്തി ഗാനം ,സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷപ്പകർച്ച എന്നീ മത്സരങ്ങൾ നടത്തി .ഐസിടി സാധ്യത ഉപയോഗിച്ചു സ്വാതന്ത്ര്യ സമര സേനാനികളുടെ പ്രവർത്തനങ്ങൾ കാണിക്കുവാനും സാധിച്ചു .അധ്യാപകരുടെ സ്വാതന്ത്ര്യ ദിന സന്ദേശത്തോടെ ഒരു നല്ല സ്വാതന്ത്ര്യ ദിനം കൂടി കടന്നു പോയി .

ഓഗസ്റ്റ് 25,ഓണത്തിന്റെ വിവിധ ആഘോഷങ്ങൾ നടത്തി .ഓണപൂക്കളവും കസേര കളിയും ഓണാഘോഷത്തിന്റെ മനോഹര കാഴ്ചകളായിരുന്നു .കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു .അന്നേ ദിവസം ഓണസദ്യ ഒരുക്കിയും പായസം കുടിച്ചും ഓണാഘോഷം ഗംഭീരമാക്കി .

സെപ്റ്റംബർ 6,പ്രവർത്തി പരിചയ മേള സ്കൂളിൽ സംഘടിപ്പിച്ചു .